Featured film

റൊമാന്റിക് ഹീറോയെ ഓർക്കുമ്പോൾ…

banner

ഹിന്ദി സിനിമയിലെ ഇതിഹാസ താരം രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. . മൂന്നാം വയസ്സിൽ അച്ഛൻ സംവിധാനം ചെയ്ത ശ്രീ 420 എന്ന സിനിമയിലൂടെയാണ് ഋഷി കപൂർ ആദ്യം ക്യാമറക്ക് മുന്നിലെത്തുന്നത്.1970ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ മേരാ നാം ജോക്കറിൽ അച്ഛൻ രാജ് കപൂറിന്റെ ബാല്യകാലം ചെയ്‌തുകൊണ്ട് രണ്ടാം വരവ്. 1973ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 2004നു ശേഷം സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു .നടനെന്നതിന് പുറമെ സംവിധായകനും നിർമ്മാതാവുംമായിരുന്നു അദ്ദേഹം . അമര്‍ അക്ബര്‍ ആന്റണി, ലൈല മജ്‌നു, സര്‍ഗം, ബോല്‍ രാധാ ബോല്‍, റാഫൂ ചക്കര്‍, പ്രേം രോഗ്‌, ഹണിമൂണ്‍, ചാന്ദ്‌നി തുടങ്ങിയ സിനിമകള്‍ ഋഷി കപൂറിന്റെ റൊമാന്റിക് ഭാവങ്ങള്‍ ആരാധകരുടെ മനം നിറച്ച ചിത്രങ്ങളാണ്.
വിയോഗ വാർത്ത ഹൃദയ ഭേദകമെന്ന് അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു. നഷ്ടമായത് ഇതിഹാസ താരത്തെയെന്നായിരുന്നു ബോളിവുഡ് നടൻ അക്ഷയ്‌ കുമാർ പ്രതികരിച്ചത്. ഉറ്റസുഹൃത്തിനെയാണ് നഷ്ടമായതെന്ന് രജനീകാന്തും പറഞ്ഞു.മലയാളി സംവിധായകൻ ജിത്തു ജോസെഫിന്റെ ബോളിവുഡ് ചിത്രം ബോഡിയിൽ ഇമ്രാൻ ഹാഷ്മിക്കൊപ്പം ഋഷി കപൂർ അഭിനയിച്ചിരുന്നു.ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ഹോളിവുഡ് ചിത്രമായ ദി ഇന്റേണിന്റെ റീമേക്കില്‍ ദീപിക പദുക്കോണിനൊപ്പമുള്ള ചിത്രമായിരുന്നു ഋഷിയുടെ വരാനിരിക്കുന്ന പ്രൊജക്ട്

Related posts

കൊറോണ കാലത്ത് ജന്മദിനം ആഘോഷിച്ച സുജാതാ മോഹന്‍റെ വീഡിയോ കാണാം…

admin

SURYA Rajiv

ബിഗ് ബോസ്.. സർവ്വം ഉടായിപ്പ് മയം..

SURYA Rajiv

Leave a Comment