Articles Featured

ജ്ഞാനോദയ പുണ്യവുമായി ഇന്ന് ബുദ്ധപൂർണ്ണിമ

banner

വൈശാഖമാസത്തിലെ വെളുത്തവാവ് വിശാഖനക്ഷത്രവും പൗര്‍ണ്ണമിയും ഒത്തുചേരുന്ന ദിവസം . ശ്രീബുദ്ധന്‍ ജനിച്ചതും ബോധോദയം സിദ്ധിച്ചതും, ലുംബിനിയിലും കപിലവസ്തുവിലുമായി തന്റെ ആത്മീയ തീര്‍ത്ഥയാത്ര ആരംഭിച്ചതും ഒടുവില്‍ പരിനിര്‍വാണമടഞ്ഞതും ഒരേ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതു കൊണ്ട് തന്നെ ബുദ്ധമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷ ദിനമാണ് ബുദ്ധപൂര്‍ണ്ണിമ.രാജകൊട്ടാരത്തിന്‍റെ സുഖസമൃദ്ധിയില്‍നിന്ന് ലോകത്തിന്‍റെ ദു:ഖങ്ങളിലേക്കുള്ള തീര്‍ത്ഥാടനമാണ് സിദ്ധാര്‍ത്ഥനെ ശ്രീബുദ്ധനാക്കിയത് . ദു:ഖങ്ങളുടെ കാരണം കണ്ടെത്തിയതോടെ ആ തീര്‍ത്ഥാടനം സാര്‍ത്ഥകമാകുകയായിരുന്നു .ഭൗതിക സുഖങ്ങളെക്കാള്‍ വലിയ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വാര്‍ദ്ധക്യവും രോഗവും മരണമാണെന്ന തിരിച്ചറിവാണ് സിദ്ധാര്‍ത്ഥ രാജകുമാരനെ രാജകൊട്ടാരത്തില്‍നിന്ന് ജനമധ്യത്തിലെക്ക് നയിച്ചത്.
ദുരിതങ്ങളില്‍നിന്നുള്ള ശാശ്വതമായ മോചനം ആഗ്രഹിച്ച് സിദ്ധാര്‍ത്ഥന്‍ ഒരു രാത്രി ഭാര്യ യശോധരയെയും മകന്‍ രാഹുലനെയും രാജ്യത്തെത്തന്നെയും വെടിഞ്ഞ് പരിവ്രാജകനാകുകയായിരുന്നു ആറുവര്‍ഷത്തെ നിരന്തര ധ്യാനത്തിനു ശേഷം ഗയയിലെ ബോധിവൃക്ഷച്ചുവട്ടില്‍ ജ്ഞാനോദയം നേടിയ സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി. കണ്ടെത്തിയ മാര്‍ഗ്ഗം പ്രചരിപ്പിക്കുകയായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്‍റെ ജീവിത ലക്ഷ്യം.ആഗ്രഹങ്ങളും അത്യാഗ്രങ്ങളും വര്‍ദ്ധിക്കുന്ന നാളുകള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. കാരണം അന്വേഷിക്കാനോ പറഞ്ഞുകൊടുക്കാനോ ബുദ്ധന്മാരില്ലാതെ ലോകം ഇരുട്ടില്‍നിന്ന് ഇരുട്ടിലേക്ക് നീങ്ങുമ്പോള്‍ ബുദ്ധ പൂര്‍ണ്ണിമ നല്‍കുന്നത് മഹത്തായ സന്ദേശമാണ്, മേധയില്‍ തെളിയാത്തതും ദര്‍ശനത്തില്‍ മാത്രം വെളിപ്പെടുന്നതുമായ അപൂര്‍വ്വ സന്ദേശം.

Related posts

മലയാളം ഓർക്കുന്നു എന്നും ഈ സ്നേഹഗായകനെ …

Sanoj Nair

സൂര്യഗ്രഹണത്തിന് ഈ ക്ഷേത്രം മാത്രം നടതുറക്കും

SURYA Rajiv

ഹൈന്ദവർ തീർച്ചയായും ദർശനം നടത്തേണ്ട കേരളത്തിലെ അഞ്ചു പ്രധാന ശ്രീരാമക്ഷേത്രങ്ങൾ !

Sanoj Nair

Leave a Comment