Featured

ഒളിമങ്ങാത്ത നക്ഷത്ര ശോഭ;103 ന്റെ നിറവിൽ മാർക്രിസോസ്‌റ്റം .

banner

മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത പത്മഭൂഷൺ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി ഇന്ന് നൂറ്റി മൂന്നാം വയസിലേക്ക് . ക്രിസ്തീയ വിശ്വാസികൾക്ക് മാത്രമല്ല പൊതുസമൂഹത്തെ തന്നെ സ്വാധീനിച്ചിട്ടുള്ള ഒരു വക്തിപ്രഭാവമാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും , മലങ്കര സഭയുടെ ആത്മീയ ആചാര്യനായ അദ്ദേഹം .പ്രസംഗത്തിലൂടെയും സംഭാഷണത്തിലൂടെയും നർമ്മം കലർത്തി ചിരിയുടെ മാലപ്പടക്കം കത്തിക്കുന്ന അദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ക്രിസോസ്റ്റം’ എന്ന പേരിന്റെ അര്‍ഥം ‘സ്വര്‍ണനാവുള്ളവന്‍’ എന്നാണ് പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ.ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില് 27ന് മാര്‍ ക്രിസോസ്റ്റം ജനിച്ചു. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു ആദ്യനാമം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് മാര്‍ ക്രിസോസ്റ്റം. 1999 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇദ്ദേഹം മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനവും അലങ്കരിച്ചിരുന്നു. 2007-ല്‍ സ്ഥാനത്യാഗം ചെയ്ത ഇദ്ദേഹം ‘മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത’ എന്നറിയപ്പെടുന്നു.അദ്ദേഹത്തിന്റ സേവനങ്ങളെ മാനിച്ചു 2018-ല്‍ ഇന്ത്യ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

Related posts

രാമായണ മാസാരംഭവും ഏകാദശിയും ഒന്നിക്കുന്ന വ്യാഴം

Sanoj Nair

രാജവെമ്പാലയുടെ “കുളിസീൻ ” വൈറലാകുന്നു …

Sanoj Nair

സഹസ്രയോഗം; ആയുർവേദത്തിലൂടെ അതിജീവനം.. ഭാഗം-2

admin

Leave a Comment