Featured film

എം കെ അർജ്ജുനന്റെ 5 ക്ലാസിക് ഹിറ്റുകൾ

banner

മലയാള ചലച്ചിത്രസംഗീതശാഖയിലെ ഒളിമങ്ങാത്ത പേര് തന്നെയാണ് എം കെ അർജ്ജുനൻ എന്ന അർജ്ജുനൻ മാസ്റ്ററുടേത് .മലയാള ചലച്ചിത്ര ഗാനങ്ങളുടെ സുവർണ്ണ കാലഘട്ടത്തിൽ ദക്ഷിണാമൂർത്തിസ്വാമിക്കും ദേവരാജൻ മാസ്റ്ററിനും രാഘവൻ മാഷിനും എം എസ ബാബുരാജിനുമൊപ്പം അരങ്ങുവാണ ആ സംഗീതജ്ഞൻ മലയാളി മനസ്സിൽ ഇടം നേടിയത് മെലഡികളുടെ ഭാവപ്പകർച്ചയിലൂടെയാണ് .അർജ്ജുനരാഗലയത്തിൽ ഇതൾവിടർന്ന ആ ക്ലാസ്സിക്ക് ഹിറ്റുകളിലേക്ക് ….

1.കസ്തൂരിമണക്കുന്നല്ലോ …..

ശ്രീകുമാരന്‍ തമ്പിയുടെ രചനകളില്‍ നിന്നാവണം അര്‍ജ്ജുനന്റെ പ്രണയഗാനങ്ങള്‍ ഏറെയും പിറന്നത്. തമ്പിയുടെ വരികളിലെ പ്രണയലഹരിക്ക് എന്നും വീര്യമേറ്റിയത് അർജ്ജുനസംഗീതമായിരുന്നു . അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പിക്നിക് എന്ന ചിത്രത്തിലെ ഈ ഗാനം .

2 .നിൻമണിയറയിലെ ….

പ്രണയഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ മനസ്സുകൊണ്ട് കാമുകനായി മാറുന്ന ദേവരാജനെ കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. അര്‍ജ്ജുനന്‍ മാസ്റ്ററുടെ കാര്യത്തിലുമുണ്ട് ഈ പകര്‍ന്നാട്ടമെന്ന് അദ്ദേഹത്തിന്റെ ഗാനങ്ങൾ തന്നെ വ്യക്തമാക്കുന്നു .സി ഐ ഡി നസീർ എന്ന ചിത്രത്തിനു വേണ്ടിയുള്ള ഒരു മനോഹര പ്രണയഗാനം

3.തളിർവലയോ …..

വയലാറിനൊപ്പം അധികം സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ല അര്‍ജ്ജുനൻ മാസ്റ്റർക്ക് . എങ്കിലും അവര്‍ ഒരുമിച്ച അന്‍പതോളം ഗാനങ്ങളില്‍ പ്രണയത്തിന്റെ വ്യത്യസ്ത ഭാവതലങ്ങള്‍ നമുക്ക് അനുഭവിച്ചറിയാം .
ചീനവല എന്ന ചിത്രത്തിലെ ഒരു എവർഗ്രീൻ ഹിറ്റ്

4.പൗർണ്ണമി ചന്ദ്രിക തൊട്ടു വിളിച്ചു …..

തന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായ റസ്റ്റ്ഹൗസിലൂടെയാണ് എംകെ അർജ്ജുനൻ എന്ന മ്യൂസിക് ഡയറക്ടറുടെ തലവര തെളിയുന്നത് .ഈ ചിത്രത്തിന് ആദ്യം സംഗീതസംവിധായാകനായി തീരുമാനിച്ചിരുന്നത് ദക്ഷിണാമൂർത്തിസ്വാമിയെയാണ് .എന്നാൽ പ്രൊഡ്യൂസറുമായുള്ള ചില തർക്കങ്ങൾക്കൊടുവിൽ സ്വാമി ചിത്രത്തിൽ നിന്നും പിന്മാറിയപ്പോൾ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയാണ് അർജ്ജുനൻ മാസ്റ്ററെ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കാനായി ക്ഷണിക്കുന്നത് .റസ്റ്റ് ഹൗസിലെ മുഴുവൻ ഗാനങ്ങളും ഹിറ്റാക്കി മാറ്റാൻ അർജ്ജുനൻ മാസ്റ്റർക്കായി ശരിക്കും മലയാള ചലച്ചിത്ര ഗാനരംഗത്തു അതൊരു പുതിയ കൂട്ടുകെട്ടിന്റെ തുടക്കം കൂടിയായിരുന്നു .ശ്രീകുമാരൻ തമ്പി –എംകെ അർജുനൻ കൂട്ടുകെട്ട് …ഈ ചിത്രത്തിന് വേണ്ടി ജലദോഷശബ്ദമുള്ള യേശുദാസിനെ കൊണ്ട് അർജ്ജുനൻ മാസ്റ്റർ പാടിച്ച ഒരു മെലഡി …………

5.ചെമ്പകത്തൈകൾ …..

ഗസലിന്റെ ഭാവമുള്ള പാട്ടാണ് വേണ്ടതെന്ന് നിര്‍മ്മാതാവ്. ആ പാട്ടിനൊരു ഗുലാം അലി സ്പര്‍ശം ഉണ്ടെങ്കില്‍ കൊള്ളാം എന്നു ഗാനരചയിതാവ്. രണ്ടും കേട്ട് നിശബ്ദമായി പുഞ്ചിരിച്ചു നില്‍ക്കുക മാത്രം ചെയ്തു എം കെ അര്‍ജ്ജുനന്‍. അല്ലാതെന്തു ചെയ്യാന്‍ ? ഗസല്‍ എന്ന് അതുവരെ കേട്ടിട്ടുപോലുമില്ല അദ്ദേഹം. ഗുലാം അലി ആരെന്ന് പിടിയുമില്ല. എന്നിട്ടും ആ രാവൊടുങ്ങും മുന്‍പ് ചെന്നൈ ന്യൂ വുഡ്‌ലാന്‍ഡ്സ് ഹോട്ടലിലെ മുറിയിലിരുന്ന് ഏതു ഗസലിനെയും വെല്ലുന്ന ഒരു പ്രണയ ഗാനം സൃഷ്ടിച്ചു അര്‍ജ്ജുനന്‍ മാസ്റ്റര്‍. മലയാളത്തില്‍ കേട്ട ഏറ്റവും മികച്ച ഭാവഗീതികളില്‍ ഒന്ന്: “ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാന്‍ ഒരുങ്ങീ..”

Related posts

SURYA Rajiv

SURYA Rajiv

SURYA Rajiv

Leave a Comment