Articles Featured

ഇവർ ഇല്ലങ്കിൽ എന്ത് സംഭവിക്കും ! തേനീച്ചകളെ കുറിച്ചറിയാം…..

banner

ലോകത്തുള്ള തേനീച്ചകൾ മുഴുവൻ അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും ?നമുക്ക് തേൻ ലഭിക്കാതെ വരും അല്ലെ എന്നാൽ തേനീച്ചകളുടെ നാശം കേവലം തേൻ ലഭിക്കാതിരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതാണോ ?

” ഭൂമുഖത്തുനിന്നും തേനീച്ചകൾ അപ്രത്യക്ഷ്യമായാൽ, പിന്നീട് മനുഷ്യൻ ഭൂമിയിൽ നാലു വർഷം മാത്രമേ ജീവിക്കൂ” എന്നാണ് ഐൻസ്റ്റീന്റെ പേരിൽ പറയപ്പെടുന്ന ഒരു പ്രസിദ്ധ വചനം
(If the Bee disappeared off the face of the Earth, Man would only have Four years left to live).

ഈ വാക്കുകളിൽ ചിന്തനീയമായ വലിയ സത്യമുണ്ട് കാരണം നാം നിത്യേനെ കഴിക്കുന്ന ഭക്ഷണത്തിന്റെ വലിയ ഒരളവ് നമുക്ക് ലഭിക്കുവാൻ കാരണം
ഈ കൊച്ചു ജീവികളാണ്,
ദിവസേനെയുള്ള നമ്മുടെ ഭക്ഷണത്തിന്റെ ലഭ്യതക്ക് ഈ ജീവികളോട് നാം വളരെയേറെ കടപ്പെട്ടിരിക്കുന്നു.നാം കഴിക്കുന്ന ഫലവർഗങ്ങളും ധാന്യങ്ങളും അടക്കം 75 % വരുന്ന നമ്മുടെ ഭക്ഷണ പദാർത്ഥങ്ങൾ ഉൽപാദിപ്പിക്കുന്നത് തേനീച്ചകൾ കാരണമാണ്.പുഷ്പിക്കുന്ന -പൂക്കളുള്ള സസ്യങ്ങൾ തേനീച്ചകൾക്ക് ആവശ്യമാണ്, തിരിച്ച് തേനീച്ചകളെ പൂക്കളുള്ള സസ്യങ്ങൾക്കും ആവശ്യമാണ്.
ഇവ‍ പൂക്കളിൽ നിന്ന് തേനിനോടൊപ്പം പൂമ്പൊടിയും (pollen) ശേഖരിക്കുന്നു.
ഒരു സ്ഥലത്ത് നിന്നും പൂമ്പൊടി എടുത്ത് മറ്റുപൂവിൽ എത്തിച്ച് ഭൂമിയിലെ നല്ലൊരു ശതമാനം സസ്യങ്ങളുടെയും പരാഗണം (pollination) സാധ്യമാക്കുന്നത് തേനീച്ചകളാണ്.

തേനീച്ച അപ്രത്യക്ഷമായാൽ ഭൂമിയിലുള്ള ആയിരക്കണക്കിന് വ്യത്യസ്തങ്ങളായ വൃക്ഷങ്ങളും വിളകളും അതോടെ പുനരുജ്ജീവനില്ലാതെ നാമാവശേഷമാകും,
അതോടെ ലക്ഷക്കണക്കിന്‌ മനുഷ്യർ ഉൾപ്പെടെയുള്ള ജീവിവർഗ്ഗങ്ങളും ക്രമേണെ പട്ടിണിയിലാകും. തക്കാളി, ഉരുളക്കിഴങ്ങ്‌, ഉള്ളി, ആപ്പിൾ, ഓറഞ്ച് ,
മുന്തിരി, ബദാം, നാരങ്ങ, ബെറി വർഗങ്ങൾ, സോയാബീൻ, കാപ്പി..etc അങ്ങിനെ നീണ്ടു പോകുന്നു ലിസ്റ്റ്.ഇവയെല്ലാം നമുക്ക് ലഭിക്കാൻ കാരണം തേനീച്ചകളാണ് . തേനീച്ച അപ്രത്യക്ഷമായാൽ ഇവയൊക്കെ അതോടൊപ്പം വഴിയെ അപ്രത്യക്ഷമാകും.
അതിനു പുറമേ ഇവയെ ആശ്രയിച്ച് നീങ്ങുന്ന മറ്റു പല വിഭവങ്ങളെയും അത് സാരമായി ബാധിക്കും .

ഉദാഹരണത്തിനു ബദാം നാം കഴിക്കുന്നു , അതിന്റെ തോടുകളാണ് (almond hulls) ലോകത്തുള്ള കാലി-കോഴിത്തീറ്റയിലെ പ്രധാന ചേരുവകളിലോന്ന്.ഇവ ചേർത്ത കാലിത്തീറ്റകളാണ് ഫാമുകളിലും മറ്റും ഭക്ഷണമായി നൽകുന്നത്. ഇവ നല്ല പോഷക വസ്തുവായതിനാൽ അത് കഴിക്കുന്ന മൃഗങ്ങൾ ധാരാളം പാലും മുട്ടയുമെല്ലാം നൽകുന്നു.അപ്പോൾ തേനീച്ച അപ്രത്യക്ഷമായാൽ ആദ്യം ബദാം മരം അപ്രത്യക്ഷ്യമാകും അതോടൊപ്പം നമ്മുടെ പാലും, പാലുൽപന്നങ്ങളും മുട്ടയും എല്ലാം കുറയും ..ഒന്ന് ഒന്നിനെ ആശ്രയിച്ചാണ്‌ പ്രകൃതി മുന്നോട്ട് നീങ്ങുന്നത്ഒന്നില്ലാതെ മറ്റൊന്നില്ല.ഒന്നും ഇവിടെ ഒറ്റയ്ക്കല്ലഒറ്റയ്ക്ക് ഒന്നിനും ഇവിടെനിലനിൽക്കാനാവില്ല

കടപ്പാട്

Related posts

അമ്മിഞ്ഞപ്പാലിന്റെ മഹത്വം.

SURYA Rajiv

കൊറോണ കാലത്ത് ജന്മദിനം ആഘോഷിച്ച സുജാതാ മോഹന്‍റെ വീഡിയോ കാണാം…

admin

എം കെ അർജ്ജുനന്റെ 5 ക്ലാസിക് ഹിറ്റുകൾ

Sanoj Nair

Leave a Comment