Articles

താരമൂല്യമുള്ള തറവാട് ; വരിക്കുമഞ്ചേരി എന്ന വരിക്കാശ്ശേരി

banner

ദേവാസുരം എന്ന ചലച്ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ ഇൻട്രോ സീൻ ആരും മറക്കാനിടയുണ്ടാകില്ല .ഉമ്മറക്കോലായിൽ തകർക്കുന്ന പഞ്ചവാദ്യം കേട്ടുകൊണ്ട് പൂമുഖത്തെ ചാരുകസേരയിൽ മലർന്നുകിടക്കുന്ന നീലകണ്ഠനൊപ്പം പ്രേക്ഷകമനസ്സിൽ കുടിയേറിയ മറ്റൊന്നുകൂടിയുണ്ട് ആ സീനിൽ . മംഗലശ്ശേരി എന്ന തറവാടായി മാറിയ സാക്ഷാൽ വരിക്കാശേരിമന .കേരളത്തിലെ പഴക്കം ചെന്ന മനകൾക്കിടയിലെ താരരാജാവാണ് ഇന്ന് വരിക്കാശേരിമന .അത്രമേൽ മലയാള സിനിമകൾ ഈ തറവാട്ടിൽ പിറവികൊണ്ടിരിക്കുന്നു …

ഒറ്റപ്പാലം ടൗണിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ഈ മന.ഒരർത്ഥത്തിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം എന്ന ഗ്രാമം സിനിമാക്കാരുടെ ഇഷ്ടസ്ഥലമായി മാറാൻ കാ‌രണം ഈ മനയാണ് എന്ന് പറയുന്നതിൽ യാതൊരു തെറ്റുമില്ല .പണ്ട് കാലത്തു നാലുകെട്ടുകളും എട്ടു കെട്ടുകളും കേരളത്തിൽ ഉണ്ടായിരുന്നു എന്നതിന് തെളിവാ‌യി ഇപ്പോഴത്തെ തലമുറകൾക്ക് കാണിച്ചു കൊടുക്കാൻ പറ്റിയ അപൂ‌ർവം മനകളിൽ ഒന്നാണ് വരിക്കാശ്ശേരിമന.കേരളത്തിലെ പരമ്പരാഗത നാലുകെട്ടിന്റെ ഉത്തമ മാതൃകയാണ് വരിക്കാശ്ശേരി മന

വരിക്കാശ്ശേരി മനയുടെ ചരിത്രം .

വരിക്കുമഞ്ചേരി എന്ന ബ്രഹ്മിണ കുടുംബ‌ത്തിലെ വലിയപ്ഫൻ നമ്പൂതിരിപ്പടിന്റെ മകൻ അനുജൻ നമ്പൂതിരിപ്പാടിന്റെ മേൽനോട്ടത്തിൽ എട്ട് നൂറ്റാണ്ട് മുൻപാണ് ഇവിടെ അദ്യം മന നിർമ്മിച്ചത്.
ഈ മനയുടെ ശിലാസ്ഥാപനം നടത്തിയത് സാക്ഷാൽ പെരുന്തച്ചൻ ആണെന്നും പറയപ്പെടുന്നു
ഇപ്പോൾ ഇവിടെ കാണുന്ന മനയ്ക്ക് 120 വർഷത്തിൽ അധികം പഴക്കം ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത് .വരിക്കാശ്ശേരി രവി നമ്പൂതിരിപ്പാടാണ് ഇപ്പോൾ കാണുന്ന നാലുകെട്ട് നിർമ്മിച്ചത്.

വരിക്കുമഞ്ചേരിഎന്ന കുടുംബപേരാണത്രെ പിന്നീട് വരിക്കാശ്ശേരി ആയി മാറിയത് .കളപ്പുരയും പത്തയപ്പുരയും കൽപ്പടവുകളോടു കൂടെയുള്ള കുളവുമൊക്കെ ഇപ്പോഴും ഇവിടെ കാണാം.നാല് ഏക്കർ 85 സെന്റ് സ്ഥല‌തായി നിലകൊള്ളുന്ന മനയിൽ മൂന്ന് നിലകളാണുള്ളത് .വിശാലമായ പൂമുഖമാണ് ഈ മനയുടെ ഏറ്റവും വലിയ പ്രത്യേകത.പൂമുഖത്തെ വണ്ണം കുറഞ്ഞ തൂണുകൾ ഏറെ ശ്രദ്ധിക്കേണ്ട കാഴ്ച തന്നെയാണ്

നാലുകെട്ടിന്റെ നടുമുറ്റവും നടുമുറ്റ‌ത്തേക്കുള്ള തെക്കിനിയും വടക്കിനിയും
ഒക്കെ കാണാൻ ഇപ്പോഴത്തെ തലമുറ വരിക്കാശ്ശേരി മന തന്നെ സന്ദർശിക്കണം.

നാലുകെട്ടിനോട് ചേർന്ന് തന്നെ ഒരു ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ട്.അതിനടുത്തായി വലിയൊരു കുളവുമുണ്ട് കൽപ്പടവുകൾ ഉൾപ്പടെ 85 സെന്റ് സ്ഥലമാണ് കുള‌ത്തിന്റെ വിസ്തൃതി.

1993ൽ ആണ് ഇവിടെ ആദ്യമായി സിനിമ ഷൂട്ടിങ് നടന്നത്, ദേവാസുരം ആണ് ആദ്യ ചിത്രം
പിന്നീട് അങ്ങോട്ട് ഈ മനയുടെ താരപദവി ഉയരുകയായിരുന്നു.ആറാംതമ്പൂരൻ, വല്ല്യേട്ടൻ, നരംസിഹം, രാപ്പകൽ,കാര്യസ്ഥൻ തുടങ്ങിയ നിരവധി സിനിമകളിലൂടെ വരിക്കാശ്ശേരി പ്രേക്ഷകർക്ക് ചിരപരിചിതമായി.

Related posts

കൊവിഡ് 19 ഭീതിയിൽ ജനങ്ങളെ ബോധവത്കരിക്കാൻ ഹ്രസ്വചിത്രങ്ങളുമായി ഫെഫ്ക

SURYA Rajiv

ഓണവില്ലിൻ തംബുരു മീട്ടും നാടാണീ നാട്

Sanoj Nair

എപ്പോഴാണ് ബ്രാഹ്മമുഹൂര്‍ത്തം…

SURYA Rajiv

Leave a Comment