Articles

ഡയപ്പര്‍ ഉപയോഗം കരുതലോടെ

banner

കൈക്കുഞ്ഞിനെയും കൊണ്ടു പാര്‍ട്ടിക്കോ കല്യാണത്തിനോ പോകണമെങ്കില്‍ ഡയപ്പര്‍ കരുതാതെ പറ്റില്ല. പക്ഷേ, ഡയപ്പറിന്റെ സ്ഥിരമായ ഉപയോഗം കുഞ്ഞിന്റെ മൃദുവായ ചര്‍മത്തില്‍ അലര്‍ജിയും മറ്റുമുണ്ടാക്കാം. ഇതു തടയാന്‍ ചില മുന്‍കരുതലുകളെടുക്കാം.

ഡയപ്പര്‍ വയ്ക്കുന്നതിനു മുമ്പ് നനഞ്ഞ തുണി കൊണ്ടു മുന്നില്‍ നിന്നു പിന്നിലേക്കു തുടച്ചു വൃത്തിയാക്കുന്നതു നല്ലതാണ്. തുട മടക്കുകളും തുടയ്ക്കണം. തുടര്‍ന്ന് ഉണങ്ങിയ കോട്ടണ്‍ തുണി കൊണ്ടു ഒന്നുകൂടി തുടയ്ക്കുക
ഡയപ്പര്‍ ഇടുമ്പോള്‍ പശയുള്ള പിന്‍ഭാഗം പൊക്കിളിന്റെ ലെവലിലാകാന്‍ ശ്രദ്ധിക്കുക.
കൃത്യമായ ഇടവേളകളില്‍ ഡയപ്പര്‍ മാറ്റണം. മലമൂത്ര വിസര്‍ജനം നടത്തിക്കഴിഞ്ഞ് ഏറെ നേരം ഡയപ്പര്‍ ഉപയോഗിക്കുന്നതു നല്ലതല്ല.

ചില ഡയപ്പറുകള്‍ കുഞ്ഞുങ്ങളില്‍ അലര്‍ജിയുണ്ടാക്കും. ഡയപ്പര്‍ ഇടുന്ന ഭാഗത്തു ചുവന്ന പാടുകള്‍ കണ്ടാല്‍ ആ ബ്രാന്‍ഡ് ഒഴിവാക്കുക.

ഇറുകിക്കിടക്കുന്ന ഡയപ്പറുകള്‍ കുഞ്ഞിന് അസ്വസ്ഥതയുണ്ടാക്കും. കുഞ്ഞിന്റെ കാലിലും അരക്കെട്ടിലും പാടുകള്‍ കണ്ടാല്‍ അടുത്ത തവണ അല്‍പം കൂടി വലിയ ഡയപ്പര്‍ വേണം തിരഞ്ഞെടുക്കാന്‍.

കുഞ്ഞിന്റെ ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ കണ്ടാല്‍ സിങ്ക് ഓക്‌സൈഡ് അടങ്ങിയ ഓയിന്‍മെന്റുകള്‍ പുരട്ടാം. ദിവസം മുഴുവന്‍ ഡയപ്പര്‍ ഇടാതിരിക്കുന്നതാണു നല്ലത്. കുറച്ചു നേരമെങ്കിലും സാധാരണ വസ്ത്രം മാത്രം ധരിപ്പിക്കാം.
പുറത്തു പോകുന്ന സമയങ്ങളില്‍ കുഞ്ഞിനെ കോട്ടണ്‍ തുണി ധരിപ്പിക്കുന്നതും നüല്ലതാണ്. വൃത്തിയുള്ള കോട്ടണ്‍ തുണി അല്‍പം കട്ടിയില്‍ ത്രികോണാകൃതിയില്‍ മടക്കിയെടുക്കുക. നീളം കൂടിയ വശം പിന്‍ഭാഗത്തേക്കെടുക്കുക. പൊക്കിളിന്റെ ലെവലിലായി മൂന്നു ഭാഗവും ഒരുമിച്ചു ചേര്‍ത്തു ബന്ധിപ്പിച്ച് ഉപയോഗിക്കാം

Related posts

നവരത്ന മോതിരം ധരിക്കുന്നതെന്തിന് ?എങ്ങനെ ?

Sanoj Nair

ഇന്ന് ശ്രീരാമകൃഷ്ണ പരമഹംസരുടെ സമാധി ദിനം

admin

സർവ്വജ്ഞപീഠം താണ്ടിയ ജ്ഞാനതേജസ്സ്….

SURYA Rajiv

Leave a Comment