Articles Featured

പുതുവർഷം പിറന്നു ! അറിയാം കലണ്ടർ പുരാണം

banner

ഒരു വര്‍ഷത്തിന്റെ അവസാനമായി വരുന്ന ദിവസവും തൊട്ടടുത്ത വര്‍ഷത്തിന്റെ തുടക്കമായി വരുന്ന ദിവസവുമായി ബന്ധപ്പെട്ടുകിടക്കുന്ന ആഘോഷമാണ് പുതുവത്സരം. ജനുവരി ഒന്നിന് ലോകമൊട്ടുക്ക് പുതുവത്സരം ആഘോഷിക്കുന്നു. എന്നാൽ ഈ പതിവിന് കേവലം നാനൂറിലധികം വർഷത്തെ പഴക്കമേയുള്ളൂ. ഇന്ന് ലോകം മുഴുവൻ വ്യാപകമായി അംഗീകരിക്കപ്പെടുന്ന ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിലായതുമുതലാണ് ജനുവരി ഒന്ന് എല്ലാവരും പുതുവത്സരം ആഘോഷിക്കാൻ തുടങ്ങിയത്. ചുവരിന്മേല്‍ നാം തൂക്കിയിട്ടിരിക്കുന്ന പന്ത്രണ്ടു മാസങ്ങളടങ്ങിയ കലണ്ടറുകള്‍പ്രയോജനകരമാക്കാത്തവര്‍ ആരും തന്നെ കാണുകയില്ല. എന്നാല്‍ അതിന്റെ ചരിത്രകഥകളെപ്പറ്റി ചിന്തിച്ചിട്ടുള്ളവര്‍ വളരെ വിരളമായിരിക്കും. ഇന്ന് നാം ഉപയോഗിക്കുന്ന കലണ്ടറിനെ ഗ്രിഗോറിയന്‍ കലണ്ടര്‍ എന്നാണ് പറയുന്നത് .ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പയുടെ നിർദ്ദേശാനുസരണം തയാറാക്കിയതിനാലാണ് ഗ്രിഗോറിയൻ കലണ്ടർ എന്ന പേരു നല്കിയത്. ഇതിനു മുമ്പ് പ്രാബല്യത്തിലിരുന്ന പ്രധാന കലണ്ടർ ജൂലിയൻ ആണ്. റോമൻ ചക്രവർത്തിയായിരുന്ന ജൂലിയസ് സീസറിന്റെ നിർദ്ദേശപ്രകാരം ബിസി 45ലാണ് ഈ കലണ്ടർ തയാറാക്കപ്പെട്ടത്. അതിനും മുമ്പ് നിലവിലുണ്ടായിരുന്ന ചന്ദ്രപഞ്ചാംഗമായ റോമൻ കലണ്ടറിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് ജൂലിയൻ കലണ്ടർ തയാറാക്കപ്പെട്ടത്.സൗര പഞ്ചാംഗമായ ജൂലിയൻ കലണ്ടറിൽ 365 ദിവസത്തെ പന്ത്രണ്ടു മാസങ്ങളായി വിഭജിച്ചിരുന്നു. ഒരു വർഷം 364.25 ദിവസങ്ങൾ. നാലു വർഷം കൂടുമ്പോൾ 365 ദിവസമുള്ള അതിവർഷവും ഉണ്ടായിരുന്നു. ജനുവരി ഒന്നിനു തന്നെയായിരുന്നു പുതുവത്സരം ആഘോഷിച്ചിരുന്നതും. റോമൻ സാമാജ്യത്തിനു കീഴിലുണ്ടായിരുന്ന പ്രദേശങ്ങളിലെല്ലാം ഈ കലണ്ടർ അംഗീകരിക്കപ്പെട്ടിരുന്നു.

എന്നാൽ മധ്യകാല യൂറോപ്പിൽ എല്ലാം മാറിമറഞ്ഞു. ജനുവരി ഒന്നിന് പുതുവൽസരം ആഘോഷിക്കുന്നത് വിജാതീയ പാരമ്പര്യമാണെന്നു യൂറോപ്പിൽ ആധിപത്യം നേടിയ ക്രൈസ്തവസഭ തീരുമാനിച്ചു. അതുകൊണ്ടുതന്നെ യൂറോപ്പിലെ പല സ്ഥലങ്ങളിലും പല ദിവസങ്ങളിൽ പുതുവത്സരം ആഘോഷിക്കാൻ തുടങ്ങി. യേശുക്രിസ്തുവിന്റെ ജന്മദിനമായി കരുതുന്ന ഡിസംബർ 25, മംഗളവാർത്തദിനമായ മാർച്ച് ഒന്ന്, ഈസ്റ്റർ ദിനമായ മാർച്ച് 25 തുടങ്ങിയവയെല്ലാം പുതുവത്സരമായി ആഘോഷിക്കപ്പെട്ടു.

ജൂലിയൻ കലണ്ടറിലെ പോരായ്മകൾ പരിഹരിച്ച് 1582ൽ തയാറാക്കിയ ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിലായതോടെ ജനുവരി ഒന്നു വീണ്ടും പുതുവത്സരമായി ആഘോഷിക്കപ്പെട്ടുതുടങ്ങി. കത്തോലിക്കാ രാജ്യങ്ങളായ സ്‌പെയിനും പോർച്ചുഗലും ഇറ്റലിയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ഗ്രിഗോറിയൻ കലണ്ടൻ ഉടനടി അംഗീകരിച്ചു. അതേസമയം പ്രൊട്ടസ്റ്റൻഡ് രാജ്യങ്ങൾ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ബ്രിട്ടീഷ് സമ്രാജ്യവും സ്വീഡനും ഗ്രിഗോറിയൻ കലണ്ടൻ അംഗീകരിച്ചത് 1752ലാണ്.

റഷ്യയാകട്ടെ ഇതംഗീകരിക്കുന്നത് 1917 ൽ വിപ്ലവാനന്തരവുമാണ്. ഗ്രിഗോറിയൻ കലണ്ടൻ തയാറാക്കവേ മാർപാപ്പയുടെ നിർദ്ദേശപ്രകാരം 1582 ലെ ഒക്ടോബർ മാസത്തിലെ പത്തുദിവസങ്ങൾ ഒഴിവാക്കപ്പെട്ടു. അതായത് ഒക്ടോബർ നാലിന്റെ തൊട്ടടുത്തദിവസം ഒക്ടോബർ 15 ആയി മാറി. ഗ്രിഗോറിയൻ കലണ്ടർപ്രകാരം നവംബറിലാണു വിപ്ലവം നടന്നതെങ്കിലും ആ സമയം റഷ്യയിൽ പ്രാബല്യത്തിലുണ്ടായിരുന്ന ജൂലിയൻ കലണ്ടറിൽ ഒക്ടബോർ ആയിരുന്നു മാസം. അതിനാലാണ് ഒക്ടോബർ വിപ്ലവം എന്നറിയപ്പെടുന്നത്.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ട് : ‘ഇന്നലെയുടെ ചരിത്രം പഠിക്കൂ! നാളെയുടെ പ്രതീക്ഷകളുമായി ഇന്ന് ജീവിക്കൂ!’ ‘നാളെ’ എന്നത് 365 പേജുകള്‍ നിറഞ്ഞ എഴുതാത്ത, എഴുതാന്‍ ആരംഭിക്കേണ്ട ഒരു നൂതന പുസ്തകമാണ്. പുതിയ ഒരു ചരിത്രത്തിന്റെ ആരംഭവും. ആര്‍ക്കും ഇനി നവജീവിതത്തിനായി പുറകോട്ടു പോകാന്‍ സാധിക്കില്ല. എന്നാല്‍ ഇന്നുതന്നെ ആരംഭിക്കുകയും ചെയ്യാം. അവസാനം നാമെല്ലാം കഥകളാണ്. ചരിത്രമായി മാറുന്നു. നമുക്കും നന്മയുടെ ചരിത്രം സൃഷ്ടിക്കാം .

എല്ലാവർക്കും തത്വമയി ടിവി യുടെ പുതുവത്സരാശംസകള്‍ നേരുന്നു.

Related posts

മരക്കാർ അറബിക്കടലിന്റെ സിംഹം ;രണ്ടാം ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Sanoj Nair

SURYA Rajiv

ഒരു മുറം പച്ചക്കറിയുമായി ഓണത്തിന് ഒരുങ്ങാൻ.

SURYA Rajiv

Leave a Comment