Articles Special Days

വായിച്ചു വളരുക, വായന മരിക്കാതിരിക്കട്ടെ ;ഇന്ന് വായനാദിനം

banner

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഈ യുഗത്തിലും വായനയുടെ പ്രസക്തി വിളിച്ചോതി ഒരു വായനാദിനംകൂടി. മലയാളിയെ അക്ഷരങ്ങളുടെയും വായനയുടേയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് എല്ലാ വര്‍ഷവും വായനാദിനമായി ആചരിക്കുന്നത്. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് തീവ്രമായി ആഗ്രഹിച്ച അദ്ദേഹം അതിനായി അഹോരാത്രം പ്രയത്‌നിച്ചു.

ഇരുപതാം വയസില്‍ എല്‍പി സ്‌കൂള്‍ അധ്യാപകനായി. 1945ല്‍ കേവലം 47 ചെറുഗ്രന്ഥങ്ങളുമായാണ് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം സ്ഥാപിച്ചത്. ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യരെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. ഇതാണ് പില്‍ക്കാലത്ത് കേരള ഗ്രന്ഥശാലാ സംഘമായി വളര്‍ന്നത്. ആദ്യ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പണിക്കര്‍ തുടര്‍ച്ചയായി 32 വര്‍ഷത്തോളം ആ സ്ഥാനത്ത് തുടര്‍ന്നു. 1971-ല്‍ ഗ്രന്ഥശാലാ സംഘത്തിന്റെ ഭരണച്ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തു. വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനും സെക്രട്ടറി പണിക്കരുമായി ഒരു കണ്‍ട്രോള്‍ ബോര്‍ഡ് നിലവില്‍ വന്നു. പിന്നീട് പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ പണിക്കരെ പുറത്താക്കി. സംഘത്തിന്റെ ഭാഗമായി ആരംഭിച്ചിരുന്ന അനൗപചാരിക വിദ്യാഭ്യാസത്തിന് ആക്കം കൊടുക്കുവാന്‍ പി.എന്‍ പണിക്കര്‍ കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി(കാന്‍ഫെഡ്) രൂപീകരിച്ചു.

1970 നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ പാറശ്ശാല മുതല്‍ കാസര്‍ഗോഡ് വരെ പണിക്കരുടെ നേതൃത്വത്തില്‍ കാല്‍നടയായി നടത്തിയ സാംസ്‌കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ് വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം. അദ്ദേഹത്തോടുള്ള ആദരസൂചകമായി 2004 ജൂണ്‍ 19-ന് രാജ്യം അഞ്ചു രൂപയുടെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. 1995 ജൂണ്‍ 19-ന് രോഗബാധിതനായി തിരുവനന്തപുരത്തുവെച്ചായിരുന്നു പണിക്കരുടെ മരണം.1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായനാദിനമായി ആചരിച്ചു വരികയാണ്.

പുസ്തകങ്ങള് അറിവിന്റെ ഉറവിടങ്ങളാണ്. പുസ്തകങ്ങള് സംസാരിക്കും. കഴിഞ്ഞ കാലത്തെക്കുറിച്ച്, ലോകത്തെയും അതിലെ മനുഷ്യരെയുംകുറിച്ച്. പുസ്തകങ്ങളില് സംഗീതമുണ്ട്. ശാസ്ത്രത്തിന്റെ വെളിച്ചമുണ്ട്. അറിവിന്റെ അക്ഷയഖനികളുണ്ട്. അറിവിനെ കോരിയെടുത്ത് ആസ്വദിച്ച് വളരാന് നമുക്ക് കഴിയണം. അതിന് ഒരേയൊരു വഴിയേയുള്ളൂ. വായന. പാഠപുസ്തകങ്ങളില് നിന്നു ലഭിക്കുന്ന അറിവിനും അനുഭവങ്ങള്ക്കും പരിമിതിയുണ്ട് എന്ന് മനസ്സിലാക്കണം. പരന്ന വായന വിശാലമായ അനുഭവങ്ങളുടെ തുറന്ന ആകാശത്തേക്കാണ് നമ്മെ നയിക്കുക. അതിരുകളില്ലാത്ത സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ലോകത്തേക്ക് അക്ഷരങ്ങളിലൂടെ എത്തിച്ചേരാനാകും.

നമ്മുടെ വിദ്യാലയങ്ങളിൽ, ക്ലാസ് മുറിയില് തന്നെ വായന നടക്കണം. വിചിന്തനം നടക്കണം. ക്ലാസ്മുറിയില് തന്നെ വായനശാലയുണ്ടാകണം, ക്ലാസ് ലൈബ്രറിയുണ്ടാകണം. കുട്ടികള്ക്ക് വായിച്ച് ആസ്വദിക്കാനും മനസ്സിലാക്കാനും ചര്ച്ചചെയ്യാനും പറ്റുന്ന കൃതികളാകണം ക്ലാസ് ലൈബ്രറിയില് . ഇങ്ങനെ പുസ്തകങ്ങള് കണ്ടും തൊട്ടെടുത്തും മണത്തും ചിത്രങ്ങള് കണ്ടും കുറച്ചു വായിച്ചും കൂടുതല് വായിച്ചും ആഴത്തില് വായിച്ചും ആസ്വദിച്ച് ചിരിച്ചും ചിന്തിച്ചും തര്ക്കിച്ചും കൂട്ടുകാര്ക്ക് പുസ്തകങ്ങളുമായി കൂട്ടുകൂടാനാകണം! പുസ്തകക്കൂട്ട് നിങ്ങളെ വലിയവരാക്കും, തീര്ച്ച. പുസ്തകങ്ങള്ക്ക് നിങ്ങളോടൊത്ത് കഴിയണം എന്നുണ്ട്. പുസ്തകങ്ങളോട് കൂട്ടുകൂടാനുള്ള അവസരമൊരുക്കണംവായന ടിവി കാണുംപോലെ എളുപ്പമുള്ള പണിയല്ല. വായനശീലം വളര്ത്തണം. അതിന് പരിശീലനം ആവശ്യമാണ്. അക്ഷരം പഠിക്കുംമുമ്പ് ആ പരിശീലനം തുടങ്ങണം. ആദ്യം വായിച്ചു കേട്ട് ആസ്വദിക്കണം. അങ്ങനെ പുസ്തക സംസ്കാരം വളര്ത്ത ണം. പിന്നെ വായിച്ചുതുടങ്ങണം. ആദ്യമാദ്യം അത് വളരെ വിഷമമുള്ള ഒരു പ്രവൃത്തിയായി തോന്നും. എന്നാല് സാവധാനം വായന എളുപ്പമാകും. പിന്നെ അത് രസക രമാകും. പിന്നെ അത് ഒരു ലഹരിയാകും, ആവേശമാകും. അപ്പോള് വായന ഒരു തപസ്സായി മാറും. അതിലൂടെ വളരാനും കഴിയും.
മാതാ പിതാക്കൾ കൊച്ചുകുട്ടികള്ക്ക്യ ബാലമാസികകള് വാങ്ങിച്ചു നല്കു്ക. കുട്ടികളില് വായനശീലം വളര്ത്താ ന് ഇത് ഉപകരിക്കും

..

Related posts

മലയാളം ഓർക്കുന്നു എന്നും ഈ സ്നേഹഗായകനെ …

Sanoj Nair

ഐശ്വര്യം കുടിയിരിക്കുന്ന അഞ്ചിടങ്ങൾ

SURYA Rajiv

ദൂരദർശന് അനുഗ്രഹമായി ശ്രീരാമനും ശ്രീകൃഷ്ണനും പിന്നെ നരേന്ദ്രമോദിയും…..

Sanoj Nair

Leave a Comment