Articles

ആമസോണിനെ കടത്തിവെട്ടി പതഞ്‌ജലി ഉൽപ്പന്നങ്ങൾ പിടി മുറിക്കുന്നു.

banner

സ്വദേശി ഉത്പന്നങ്ങള്‍ക്ക് മാത്രമായി ഒരു ഓണ്‍ലൈന്‍ റീട്ടെയില്‍ വെബ്‌സൈറ്റ് ആരംഭിക്കാനുള്ള ഒരുക്കത്തില്‍ ബാബാ രാംദേവിന്റെ പതഞ്ജലി. ഓര്‍ഡര്‍ മീ എന്ന പേരിലാണ് സൈറ്റ് ആരംഭിക്കുക.മേഡ് ഇന്‍ ഇന്ത്യ , സ്വദേശി ഉത്പന്നങ്ങളാണ് പതഞ്ജലി ഈ സൈറ്റ് വഴി വില്‍ക്കുന്നത്.പതഞ്ജലിയുടെ സ്വന്തം ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ മറ്റ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളുമായും ബന്ധിപ്പിക്കും.ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഭീമന്മാരായ ഫ്‌ലിപ്പ് കാര്‍ട്ടിനേയും ആമസോണിനേയും കടത്തിവെട്ടാനുള്ള ശ്രമത്തിലാണ് പതഞ്ജലിയുടെ തുടക്കം.

അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യും. ഓര്‍ഡറുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സൗജന്യമായി വീട്ടില്‍ എത്തിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യം മുന്നോട്ട് വച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ആശയത്തെ പിന്തുണച്ച് ബാബ രാംദേവ് രംഗത്തെത്തിയത്. 24 മണിക്കൂറും സേവനം നല്‍കുന്ന ഡോക്ടര്‍മാരും ഈ സൈറ്റിനൊപ്പമുണ്ടാകും. ഒപ്പം യോഗയെപ്പറ്റിയുള്ള പാഠ്യവിഷയങ്ങളും ഈ സൈറ്റിലൂടെ നല്‍കും.കൂടാതെ 2021 ഓടെ ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളറിന്റെ ഓണ്‍ലൈന്‍ റീട്ടെയില്‍ വ്യാപാരം നടക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Related posts

ചരിത്രം ആവർത്തിക്കപ്പെടുന്നു …..ഓരോ 100 വർഷത്തിലും ഒരു പകർച്ചവ്യാധി

SURYA Rajiv

വിഘ്നേശ്വരന് മുന്നിൽ ഏത്തമിടുന്നത് എന്തിനാണ് ?

SURYA Rajiv

മരണാനന്തര ജീവിതം ;സത്യവും മിഥ്യയും

SURYA Rajiv

Leave a Comment