Articles

നെഗറ്റീവ് ഊർജ്ജം ശക്തമാക്കുന്ന അമാവാസി…

banner

ചന്ദ്രൻ്റെ സ്വാധീനം ഭൂമിയിൽ ഇല്ലാതാകുന്ന സമയമാണ് അമാവാസി. ഈ സമയം നെഗറ്റീവ് ഊർജം രൂപപ്പെടുകയും ദുർഭൂതങ്ങൾക്ക് ഉത്തമമാണെന്നും പറയപ്പെടുന്നുണ്ട്.ഭൂമിയിൽ ചന്ദ്രൻ്റെ സ്വാധീനം ഇല്ലാതാകുന്ന സമയമാണ് അമാവാസി. ഹൈന്ദവര്‍ ഈ ദിനത്തിന് വളരെയേറെ പ്രത്യേകതകള്‍ നൽകുന്നുണ്ട്. നമ്മുടെ പൂര്‍വ്വികരെ ഓര്‍മ്മിക്കാനും അവര്‍ക്കായി പൂജ അനുഷ്ഠിക്കാനും അമാവാസി ദിനം വളരെ ഉത്തമമാണ്. എന്നാൽ ഒരു വ്യക്തിക്ക് അമാവാസി എത്രത്തോളം അനുകൂലമാണെന്നതിൽ പല അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്.ചന്ദ്രൻ്റെ പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാണ് അമാവാസി അഥവാ കറുത്തവാവ്. ചന്ദ്രൻ്റെ സ്വാധീനമില്ലാത്ത ഈ ദിനത്തിൽ ദുര്‍ഭൂതങ്ങള്‍ ശക്തരാകുമെന്നാണ് വിശ്വാസം. ആയതിനാൽ ഈ ദിനം ദുര്‍മന്ത്രവാദം നടത്താൻ ഉത്തമമാണ്. അമാവാസിയുടെ യാമങ്ങളിൽ ദുര്‍മന്ത്രവാദ ക്രിയകള്‍ നടത്തിയാൽ ഫലസിദ്ധിയുണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. കൂടാതെ നെഗറ്റീവ് ഊര്‍ജം ശക്തമാകുന്ന ഈ സമയത്ത് കാളിയെയും ശിവനെയും ഭജിച്ചാൽ ദോഷവശങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിശ്വാസം. പ്രകൃതിയിൽ തന്നെ വൻ മാറ്റമുണ്ടാകുന്ന ഈ ദിനത്തിൽ വ്രതാനുഷ്ഠാനത്തിനും വളരെയേറെ പ്രാധാന്യവും നൽകിവരുന്നുണ്ട്.

അമാവാസി വ്രതം

ഹിന്ദു വിശ്വാസപ്രകാരം, അമാവാസിദിനത്തിൽ ആചരിക്കേണ്ട പുണ്യകർമങ്ങൾക്കുള്ള സാമാന്യമായ പേര് അമാവാസി വ്രതം അഥവാ അമാവാസ്യാവ്രതം അമാവാസിയുടെ സ്വാധീനം മനുഷ്യ ശരീരത്തിലും ചെലുത്തുന്നുണ്ട് എന്നാണ് ഹൈന്ദവ വിശ്വാസം. ഇതിൽ നിന്നുള്ള ദോഷവശങ്ങൾ ഒഴിവാക്കുന്നതിനായി അമാവാസിനാളുകളിൽ വ്രതം അനുഷ്ടിക്കുന്നത്. വ്രതാനുഷ്ടാനങ്ങളെ പൂർവികർ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായാണ് കരുതിയിരുന്നത്. പിതൃപ്രീതിയ്ക്കായാണ് അമാവാസി വ്രതം നോറ്റിരുന്നത്. സമ്പത്ത്, ആരോഗ്യം, സന്താനപുഷ്ടി ഇതൊക്കെ ഫലമായി കണ്ടിരുന്ന അമാവാസി വ്രതാനുഷ്ടാനത്തിന് പിന്നിൽ നമ്മുടെ പൂർവ്വികർക്ക് ചില നേരറിവുകൾ ഉണ്ടായിരുന്നു.

രാവിലെ പുണ്യതീർത്ഥസ്നാനശേഷം പിതൃബലി സമർപ്പണം, ഒരിക്കലൂണ് ഇവ വേണമെന്ന് അവർ അനുശാസിച്ചിരുന്നു. കർക്കിടകം, മകരം, കുംഭം, തുലാം ഈ മാസങ്ങളിലെ അമാവാസികൾക്ക് പ്രാധാന്യം കല്പിച്ചിരുന്നു.

സമുദ്രസ്നാനം, തിലതർപ്പണം, ഒരിക്കലൂണ് എന്നിവ അനുഷ്ഠിക്കുകയും നിഷിദ്ധങ്ങളായ കർമങ്ങൾ ചെയ്യാതിരിക്കുകയും അമാവാസ്യാവ്രതത്തിൽ ഉൾപ്പെടുന്നു. കറുത്തവാവുന്നാൾ പിതൃക്കളുടെ തൃപ്തിക്കായി ദർശശ്രാദ്ധം എന്ന പിതൃകർമവും തിലതർപ്പണവും നടത്തുന്നത് അതീവ ശ്രേയസ്കരമാണ്. ഒരു വംശത്തിൽ ജീവിച്ചിരിക്കുന്ന ഒരു പുത്രൻ, അയാളുടെ മരിച്ചുപോയ പിതാവ്, പിതാമഹൻ, പ്രപിതാമഹൻ, മാതാവ്, മാതാമഹൻ, മാതൃപിതാമഹൻ, മാതൃപ്രപിതാമഹൻ, പിതാമഹി, പ്രപിതാമഹി, മാതാമഹി, മാതൃപിതാമഹി, മാതൃപ്രപിതാമഹി എന്നിവരെയെല്ലാം ഉദ്ദേശിച്ച് തിലതർപ്പണം ചെയ്തേ മതിയാവൂ. ആ വംശത്തിൽ വേറെയും പുത്രന്മാരുണ്ടെങ്കിൽ അവരും ഈ വിധത്തിലുള്ള കർമങ്ങൾ അനുഷ്ഠിക്കണം. വംശത്തിന്റെ അഭിവൃദ്ധിക്ക് അമാവാസ്യാവ്രതം അവശ്യം അനുസരിക്കേണ്ടതാണെന്നും അതു ചെയ്യാത്തവരുടെ വംശത്തിന് ഹാനി സംഭവിക്കുമെന്നും സ്മൃതികളിൽ പറയുന്നു. ഉത്തരായനത്തിന്റെ ആരംഭം മകരമാസത്തിലും ദക്ഷിണായനത്തിന്റെ ആരംഭം കർക്കിടക മാസത്തിലും ആകയാൽ ആ മാസങ്ങളിലുള്ള അമാവാസ്യകൾക്കും വ്രതങ്ങൾക്കും പ്രാധാന്യം കല്പിച്ചിട്ടുണ്ട്. കേരളത്തിൽ നടപ്പുള്ള വാവുബലി, വാവൂട്ട് മുതലായവ അമാവാസ്യാവ്രതത്തിന്റെ ആചരണവിഷയകമായ പ്രചരണത്തിനു തെളിവാണ്.

Related posts

ചരിത്രം ആവർത്തിക്കപ്പെടുന്നു …..ഓരോ 100 വർഷത്തിലും ഒരു പകർച്ചവ്യാധി

SURYA Rajiv

അടുത്ത പതിനാലു ദിനങ്ങൾ നിർണ്ണായകം ;മുരളീ തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ !

SURYA Rajiv

ചെമ്പകം, അശോകം എന്നിവ വീട്ടുമുറ്റത്ത് നടാമോ…?

SURYA Rajiv

Leave a Comment