Articles

പ്രകൃതിയും മനുഷ്യനും കൃഷിയും ജീവിതവും തമ്മിലുള്ള പാരസ്പര്യത്തെ പ്രകീർത്തിക്കുന്ന മഹത്തായ ഉത്സവം, പൊങ്കൽ.

banner

മനുഷ്യനും പ്രകൃതിയും സമൂഹവും തമ്മിലുള്ള ബന്ധത്തെ ആദരിക്കുന്ന, ഊട്ടിയുറപ്പിക്കുന്ന ഉത്സവങ്ങളിലൊന്നാണ് പൊങ്കല്. തമിഴ്നാ ട്ടിലെ ജനകീയ ഉത്സവമാണിത്. മലയാളിക്ക് ഓണംപോലെയാണ് തമിഴന് പൊങ്കല് മകരയ്ക്കൊയ്ത്ത് കഴിഞ്ഞ് അകവും പത്തായവും നിറയുമ്പോഴാണ് പൊങ്കലിന്റെ വരവ്. ആഹ്ളാദത്തിന്റെ പൊങ്ങലും സമൃദ്ധിയുടെ പൊങ്ങലുമാണിത്. വേവിച്ച അരി എന്നാണ് പൊങ്കൽ എന്ന പദത്തിന്റെ അർത്ഥം
നാലു ദിവസമായാണ് പൊങ്കല് ആഘോഷിക്കുന്നത്. ആദ്യദിവംസ പോകി പൊങ്കല്. ഇത് മകരസംക്രമദിവസമാണ്. മകരം 1ന് തൈപ്പൊങ്കല് അഥവാ സൂര്യപ്പൊങ്കല്. മൂന്നാം ദിവസം മാട്ടുപ്പൊങ്കല്. നാലാം ദിവസം കാണപ്പൊങ്കല് .
കേരളത്തില് കര്ക്കിടകം 1ന് -തലേന്ന് , —ചിലയിടങ്ങളില് ചിങ്ങം 1ന് -, നടക്കുന്ന ശുദ്ധീകരണ ചടങ്ങുകള്ക്ക് സമാനമാണ് പോകി പൊങ്കല്.

‘പൊട്ടി പുറത്ത് ശീവോതി അകത്ത്’ എന്ന സങ്കല്പമാണ് .ഇവിടെയും. വീട്ടിലെ അശ്രീകരങ്ങളായ പാഴ്വസ്തുക്കളും പഴയ വസ്തുക്കളും തൂത്തുപെറുക്കി കത്തിച്ചു കളയുന്നു. തമിഴന് പോകി, പോഹി, ബോഗി എന്നൊക്കെ പറയുന്നത്. ആഘോഷങ്ങളുടെ ആദ്യ ദിവസം അതായത് മാർഗ്ഗഴിയുടെ അവസാന ദിവസം ബോഗി എന്നറിയപ്പെടുന്നു. വിള നന്നാവാൻ ലഭിച്ച നല്ല കാലാവസ്ഥയ്ക്ക് സൂര്യദേവനോട് നന്ദി പറയുകയാണ് ഈ ദിവസം ചെയ്യുന്നത്.ചാണകവരളിയും തടിയുമാണ് തീ കത്തിക്കാൻ ഉപയോഗിക്കുക. രാവിലെ എണ്ണതേച്ചു വിസ്തരിച്ചുള്ള കുളിയും ഉച്ചക്കു മൃഷ്ടാനഭോജനവും വൈകിട്ട് ശുദ്ധികലശവും നടത്തി തീ കത്തിക്കുകയും ചെയ്യുന്നു. ശ്രീകൃഷ്ണനെയോ മഴയുടെ ദേവനായ ഇന്ദ്രനെയോ സ്മരിച്ചുള്ളതാണെന്ന് ഐതീഹ്യം. അടുത്ത വർഷത്തെ വിളവെടുപ്പ് നന്നാവണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
രണ്ടാം ദിവസമാണ് തൈപൊങ്കല് അഥവ സൂര്യപൊങ്കല്. അന്നേദിവസം രാവിലെ പാല് മണ്പാത്രത്തില് തിളപ്പിക്കും. കൂടാതെ വീടിന് മുറ്റത്തു ഭക്ഷണങ്ങളും മധുര പലഹാരങ്ങളും തയാറാക്കി വിതരണം ചെയ്ത് മറ്റുള്ളവരെയും ആഘോഷത്തില് പങ്കാളികളാക്കും. വീടിന്െറ മുറ്റത്തു കോലം വരയ്ക്കും പുതിയ പാത്രത്തിൽ പാലിൽ അരി വേവിക്കുന്ന രണ്ടാം ദിവസമാണ്
സൂര്യപൊങ്കല്/തൈപ്പൊങ്കൽ.അന്ന്പൂജയുണ്ടാകും.വർണ്ണാഭമായകോലംമുറ്റത്തൊരുക്കുന്നു. അരി പാലിൽ വേവിയ്ക്കും. വീടിന് പുറത്ത് അടുപ്പു കൂട്ടിയാണ് ഇതു ചെയ്യുക. ഈ സ്ഥലത്ത് കോലമിട്ടിട്ടുണ്ടാകും. പാത്രത്തിൽ മഞ്ഞൾച്ചെടി കെട്ടി വയ്ക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കും. ഇതിനുപയോഗിച്ച സാധനങ്ങളും പാത്രങ്ങളും ഉപേക്ഷിക്കുകയാണ് ചെയ്യുക. വിവാഹം കഴിഞ്ഞ് ഒരുവർഷം തികഞ്ഞ വധുവിന്റെ വീട്ടുകാർക്ക് പൊങ്കൽപാത്രം, അരി, ശർക്കര, പുതുവസ്ത്രം എന്നിവ നല്കും.
മൂന്നാംദിവസം മാട്ടുപ്പൊങ്കൽ എന്നാണ് അറിയപ്പെടുന്നത്. കർഷകരാണ് ഭക്തി നിർഭരം മാട്ടുപൊങ്കൽ ആഘോഷിക്കുന്നത്. കൃഷിയിടങ്ങളിൽ വിളവിറക്കുന്നത് മുതൽ വിളവെടുപ്പ് വരെ കന്നുകാലികളെ ഉപയോഗിക്കുന്ന തമിഴ്കുടുംബങ്ങൾ മാട്ടുപൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വർണപ്പൊടികളും അണിയിച്ച് അലങ്കരിച്ച് അവയുടെ ദേഹത്ത് മഞ്ഞളും കുങ്കുമവും പൂശിയും കഴുത്തില് മാലയും ചെറിയ മണികളും കെട്ടി, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തെരുവിലൂടെ ആനയിക്കും. പൂജകൾ നടത്തുന്നു. കാലികളുടെ ദീർഘായുസ്സിനും കാർഷിക വിളകളുടെ ഇടതടവില്ലാത്ത വിളവെടുപ്പിനും നല്ല കാലാവസ്ഥക്കുമായി മാട്ടുപൊങ്കലിൽ പ്രാർഥിക്കുന്നു. ഭഗവാൻ ശിവൻ തന്റെ വാഹനമായ നന്ദിയെ ശപിച്ചുവെന്നും നന്ദി ഭൂമിയിലെത്തി കർഷകരെ നിലമുഴാൻ സഹായിക്കുന്നുവെന്നുമാണ് വിശ്വാസം. കൂടാതെ കന്നുകാലി മത്സരമായ ജെല്ലിക്കെട്ടും നടത്താറുണ്ട്.
നാലമത്തേത് കാണപ്പൊങ്കല്. കാണാനുള്ള ദിവസം എന്ന അര്ത്ഥത്തിലാണ് ഈ വാക്ക് പ്രയോഗിക്കുന്നത്. ബന്ധുക്കളേയും സുഹൃത്തുക്കളേയും ചെന്നു കാണാനുള്ള ദിവസമാണിത്. മനുഷ്യര്ക്കായി, പ്രകൃതിക്കായി മാറ്റിവെച്ച ഒരാഘോഷം. തമിഴർ തങ്ങളുടെ കീഴിൽ പണി ചെയ്യുന്നവർക്ക് ഈ ദിവസം സമ്മാനങ്ങൾ നൽകും .മനുഷ്യര്ക്കും പ്രകൃതിക്കും വേണ്ടി മാറ്റിവെച്ച ആഘോഷം. അതിനാല്, വാഴയിലയില് മൃഗങ്ങള്ക്കും പക്ഷികള്ക്കും ചോറും തൈരും വിളമ്പി നല്കുന്നു. ഇതോടെ പൊങ്കലിന് തിരശീല വീഴും .

Related posts

Sanoj Nair

നിങ്ങളുടെ ഈ ആഴ്ച

Sanoj Nair

ദക്ഷിണ തുകയിൽ “ഒന്നിന്റെ” പ്രാധാന്യം

SURYA Rajiv

Leave a Comment