Articles Special Days

അഹന്ത അവസാനിപ്പിക്കാം…. നമുക്ക് പ്രകൃതിയിലേക്ക് മടങ്ങാം.

banner

മനുഷ്യന്റെ പ്രകൃതി ദ്രോഹ പ്രവൃത്തികൾക്ക് പ്രകൃതി അതെ നാണയത്തിൽ മറുപടി നൽകുന്ന ഈ അവസ്ഥയിൽ മനുഷ്യൻ ഇനിയും മാറാൻ ഒരുക്കമല്ല എന്ന് സൂചിപ്പിക്കുന്ന പല നീചപ്രവർത്തികളുംമാണ് ഈ കൊറോണ മഹാമാരിലും കാണാൻകഴിയുന്നത് .ഭൂമി എനിക്ക് അമ്മയാണ്. ശ്വസിക്കുവാന്‍ പ്രാണവായുവും കുടിക്കുവാന്‍ വെള്ളവും കഴിക്കുവാന്‍ ഭക്ഷണവും നല്‍കുന്ന അമ്മയാണ് പ്രകൃതി .മരം ഒരു വരം എന്ന് പറഞ്ഞ് പഠിച്ച നാം , കുട്ടികളുടെ മുന്നിൽ മരങ്ങളും, കുന്നുകളും, ഒക്കെ ഇല്ലാതാക്കുന്ന കാഴ്ച്ചകളാണ് കാണിച്ചു കൊണ്ടിരിക്കുന്നത്.ലോകമെമ്പാടുമുള്ള ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഇതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് 1972 ജൂണ്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്.

2018ലെ പരിസ്ഥിതി സന്ദേശം പ്ലാസ്റ്റിക് മലിനീകരണം തടയുക എന്നതും 2019ലെ വായു മലിനീകരണം പ്രതിരോധിക്കുക എന്നതുമായിരുന്നു. ഈ വര്‍ഷത്തെ പരിസ്ഥിതി സന്ദേശം ടൈം ഫോര്‍ നേച്ചര്‍ (പ്രകൃതിക്കു വേണ്ടി സമയം) എന്നതാണ്.മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി .പ്രളയമായും, കൊടുങ്കാറ്റായും ഒക്കെ പ്രകൃതി അതിന് തിരിച്ചടി നൽകുമ്പോഴും, ആ പ്രകൃതിയെ സംരക്ഷിക്കാൻ ദീർഘകാല നടപടികൾ സ്വീകരിക്കാൻ വ്യക്തികളെന്ന നിലയിൽ നമ്മിൽ പലരും പരാജയപ്പെടുന്നു എന്ന വസ്തുത കൂടി ഈ ദിനത്തിൽ ഓർക്കേണ്ടതുണ്ട്.

Related posts

​ബാബാജിയും 18 സിദ്ധന്മാരും ​

admin

രണ്ടാമതു ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ

SURYA Rajiv

യാഗ-ദാനാദിധർമ്മങ്ങളെക്കാൾ മഹത്തായ മോഹിനി ഏകാദശി വൃതം.

SURYA Rajiv

Leave a Comment