Articles film

സേതുമാധവനും അച്യുതൻ നായരും മലയാളി മനസിന്റെ വിങ്ങലായിട്ടു ഇന്നേക്ക് 31 വർഷം…

banner

പൊലീസ് കോൺസ്റ്റബിൾ അച്യുതൻ നായരും മകൻ സേതുമാധവനും മലയാളികളുടെ മനസിലിടം നേടിയിട്ട് മൂന്ന് പതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു . കെട്ടുറപ്പുള്ള തിരക്കഥയിലൂടെ ലോഹിതദാസ് വാർത്തെടുത്ത രണ്ടു കഥാപാത്രങ്ങൾ !മോഹൻലാലും തിലകനും അവിസ്മരണീയമാക്കിയ ആ കഥാപാത്രങ്ങൾ അനുഭവിച്ച ആത്മസംഘർഷങ്ങൾ മലയാളി മനസുകളിൽ ഇന്നും ഒരു തേങ്ങലാണ് .മക്കളെ നല്ല നിലയിലെത്തിക്കാൻ സ്വപ്നം കാണുന്ന മലയാളി അച്ഛനമ്മമാരുടെ പ്രതിനിധിയായിരുന്നതു കൊണ്ടാണ് അച്യുതൻനായരെ മലയാളികൾ ഇന്നും നെഞ്ചേറ്റാൻ കാരണം .

മകനെ നല്ലൊരു പൊലീസ് ഓഫീസർ ആക്കണമെന്ന് മോഹിക്കുന്ന അച്യുതൻനായരെന്ന അച്ഛനും അച്ഛന്റെ ആഗ്രഹം പോലെ പൊലീസ് ആകാൻ ആഗ്രഹിച്ച് നടക്കുന്ന സേതുമാധവനെന്ന മകനും ഇന്നും ഒരു നൊമ്പരമാണ്. അച്ഛനെ ആക്രമിക്കുന്ന ഗുണ്ടയിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന നിമിഷം ഇരുവരുടെയും ജീവിതം തന്നെ മാറ്റിമറിക്കുന്നു. സാഹചര്യങ്ങളുടെ സമ്മർദങ്ങൾ തെരുവുഗുണ്ട എന്ന കിരീടം സോതുമാധവന് ചാർത്തിക്കൊടുക്കുന്നു.

സിനിമ തിരക്കുകൾ കാരണം തിലകന്‍ വേണ്ടെന്നു വച്ചിരുന്ന കഥാപാത്രമായിരുന്നു ഇത്. എന്നാൽ തിലകനില്ലെങ്കിൽ ചിത്രം മാറ്റിവയ്ക്കുമെന്ന നിർമാതാവ് കൃഷ്ണകുമാറിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് തിലകൻ അച്യതൻനായരായത്.

‘കത്തി താഴെയിടെടാ നിന്റച്ഛനാടാ പറയുന്നെ’

ചിത്രത്തിന്റെ ക്ലൈമാക്സ് സീനിൽ അക്രമാസക്തനായി സമനില നഷ്ടപ്പെട്ട് കത്തിയും ഊരിപ്പിടിച്ച് നിൽക്കുന്ന സേതുമാധവനോട് അച്ഛൻ പറയുന്ന ഈ ഒരൊറ്റ ഡയലോഗിലൂടെ നിസഹായനായ ഒരച്ഛന്റെ വൈകാരികത തിലകൻ പ്രേക്ഷകർക്ക് നൽകി. മകനോടുള്ള വാത്സല്യവും അതിനൊപ്പം മകനിലൂടെ കണ്ടിരുന്ന സ്വപ്നങ്ങൾ തകർന്ന അച്ഛന്റെ നിസംഗതയും ഈ ഡയലോഗിൽ ആവാഹിക്കപ്പെട്ടിരിക്കുന്നു. വില്ലനെ അടിച്ചൊതുക്കുന്ന മോഹൻലാലെന്ന സൂപ്പർ നായകന്‍റെ ഫൈറ്റിന് കൈയ്യടിക്കുന്നതിനൊപ്പം സ്വപ്നങ്ങൾ തകർന്ന അച്ഛന്റെ വേദനയിൽ പ്രേക്ഷകന് കണ്ണ് നിറഞ്ഞുപോകുന്നുണ്ട്.

നായകൻ സേതുമാധവനെപ്പോലെ വില്ലൻ കീരിക്കാടൻ ജോസും മലയാളിക്ക് പ്രിയങ്കരനാണ്. എയർമോഹൻ രാജ് എന്ന കീരിക്കാടൻ ജോസിന് ഈ ഒറ്റ കഥാപാത്രത്തിലൂടെ സ്വന്തം പേര് തന്നെ നഷ്ടമായി. ഇന്നും മോഹൻരാജ് എന്നു പറഞ്ഞാൽ ആർക്കും അറിയില്ല. കീരിക്കാടൻ ജോസ് എന്ന പേരിലാണ് അദ്ദേഹം ഇന്നും അറിയപ്പെടുന്നത് .

ലോഹിതദാസ്- സിബിമലയിൽ കൂട്ടുകെട്ടിൽ 1989 ജൂലൈ 7ന് പുറത്തിറങ്ങിയ ചിത്രമാണ് കിരീടം. .ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിയോട് (മതിലുകൾ, ഒരുവടക്കൻ വീരഗാഥ) ഇഞ്ചോടിഞ്ച് പോരാടി ഒരു വോട്ടിനാണ് മോഹൻലാൽ പിന്നിലായത്. എന്നാൽ, ചിത്രത്തിലെ പ്രകടനത്തിന് മോഹൻലിലിന് രാഷ്ട്രപതിയിൽ നിന്ന് ആദരം ലഭിച്ചു.നടനായും നിർമാതാവായും മോഹൻലാൽ നേടിയ അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെയും ചവിട്ടുപടി കിരീടത്തിലെ അഭിനയത്തിന് ലഭിച്ച ജൂറിപരാമർശം തന്നെയായിരുന്നു.

Related posts

പട്ടിണിയിൽ നിന്നും കോടിശ്വരരപദവിലേക്ക് ഒരു പുരുഷ വേശ്യ……

SURYA Rajiv

മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ വിളിയെത്തി….

SURYA Rajiv

Sanoj Nair

Leave a Comment