എല്ലാ വർഷവും ജൂലൈ 29 നാണ് അന്താരാഷ്ട്ര കടുവാ ദിനം ആയി ആചരിക്കുന്നത്. കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ടുള്ള ഒരു വാർഷിക ഓർമദിനം ആണ് ഇത്. 2010-ൽ സെന്റ് പീറ്റേഴ്സ്ബർഗ് ടൈഗർ സമ്മിറ്റിൽ വെച്ചാണ് ഇത് ആരംഭിച്ചത്
ശൗര്യത്തിന്റെ, മനോഹാരിതയുടെ പ്രതീകമായി ലോകം കാണുന്നത് ഭാരതത്തിന്റ കടുവകളെയാണ്. കടുവകൾ പൊതുവെ അപകടകാരികൾ അല്ല. അതേസമയം കടുവകളുടെ സങ്കേതത്തിൽ കേറുകയോ അതിനെ ആക്രമിക്കാൻ നിൽക്കാൻ ശ്രമിക്കുകയോ ചെയ്താൽ മറ്റെല്ലാ ജീവികളെയും പോലെ അതും അക്രമകാരിയാകും. കടുവകള്‍ ക്യാറ്റ് സ്പീഷീല്‍ ഏറ്റവും നീളം കൂടിയ മൃഗമാണ് കടുവ. എന്നാൽ ക്യാറ്റ് സ്പീഷിസില്‍ ശരീരം മുഴുവന്‍ വരയുള്ള ഉള്ള ഏക മൃഗം കടുവകളാണ്. ഓരേ വരകളുള്ള രണ്ട് കടുവകള്‍ ഉണ്ടാകില്ല. മനുഷ്യന്റെ വിരലടയാളം പോലെ വരകള്‍ വ്യത്യസ്തമായിരിക്കും.പിന്‍കാലുകള്‍ക്ക് മുന്‍കാലുകളേക്കാള്‍ നീളമുണ്ട്. അത്കൊണ്ട് തന്നെ ഒറ്റച്ചാടത്തിന് 20-30 അടി ദൂരെ എത്താന്‍ കഴിയും. അതേസമയം, പൂച്ചകളെ പോലെ മൃദുരോമങ്ങളുള്ള പാദങ്ങളായതിനാൽ ശബ്ദമുണ്ടാക്കാതെ ഇരയുടെ അടുത്തെത്താന്‍ കടുവകൾക്ക് സാധിക്കും. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആണ്‍കടുവക്ക് 200 കിലോഗ്രാമെങ്കിലും ഭാരമുണ്ടാകും 300 കിലോഗ്രാമിലധികം ഭാരമുള്ള കടുവകളും അപൂര്‍വ്വമല്ല. പെണ്‍കടുവകള്‍ സാധാരണ 180 കിലോഗ്രാമിലധികം ഭാരം വയ്ക്കാറില്ല. 3 മീറ്റര്‍ ആണ് ആണ്‍കടുവകളുടെ ശരാശരി നീളം, പെണ്‍കടുവകള്‍ക്കിത് 2.5 മീറ്ററായി കുറയും. കാടുകളില്‍ കടുവകളുടെ ശരാശരി ആയുസ്സ് 10-15 വര്‍ഷം. അപൂര്‍വം കടുവകള്‍ 26 വയസ്സുവരെ ജീവിക്കും. പാന്തറാ ടൈഗ്രിസ് എന്നാണ് കടുവകളുടെ ശാസ്ത്രീയ നാമം. ഏഷ്യന്‍ വന്‍കരയിലാണ് കടുവകളെ കണ്ടുവരുന്നത്. ലോകത്തിലെ തന്നെ നീളം കൂടിയ മൂന്നാമത്തെ മാസംഭുക്കാണ്.ഇവയൊക്ക ആണ് കടുവയുടെ ചില പ്രത്യേകതകൾ.
ശൗര്യത്തിന്റെയും , മനോഹാരിതയുടെയും പ്രതീകമായ ഇവരെ കുറിച് കൂടുതൽ അറിയണം.
previous post