ഇനി നമ്മുടെ കൂടെ ഗൂഗിൾ മാപ്പുണ്ടാകും മെയ് 31 മുതൽ നിങ്ങൾ എവിടെയൊക്കെ പോയി, എത്ര സമയം ചെലവഴിച്ചു, കാറിലാണോ ബൈക്കിലാണോ നടന്നാണോ പോയത്, എത്ര സമയം വാഹനമോടിച്ചു, എത്ര സമയം നടന്നു, എല്ലാം ഗൂഗിൾ മാപ്പ് പറഞ്ഞു തരും. കോവിഡ് 19 സ്ഥിരീകരിച്ച പലരുടേയും റൂട്ട് മാപ്പ് തയ്യാറാക്കൽ ദുഷ്കരമായ വേളയിലും കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാത്രകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് സര്‍ക്കാരുകള്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട് ഇത് കൂടാതെ കഴിഞ്ഞ അഞ്ച് വർഷം പോയ രാജ്യങ്ങൾ, സിറ്റികൾ, ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, വിനോ സഞ്ചാര മേഖലകൾ, ഷോപ്പിംഗ് സെൻ്ററുകൾ അങ്ങനെ എല്ലാം ഗൂഗിൾ മാപ്പിലുണ്ട്. ഇവിടെയൊക്കെ ചെലവഴിച്ച സമയവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഈ സേവനം ലഭ്യമാണ്. വിവിധ യാത്ര ഏജന്‍സികളുടെ സഹായത്തോടെയാണ് സേവനം ലഭ്യമാക്കുന്നത്. യാത്ര വേളകളില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളെ കുറിച്ചുളള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ യഥാസമയം യാത്രക്കാരെ അറിയിക്കുന്നതാണ് ഫീച്ചര്‍. യാത്രക്കാരെ ബോധവാന്മാരാക്കുന്നതാണ് ട്രാന്‍സിറ്റ് അലര്‍ട്ട്.പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ മുഖാവരണം ധരിക്കണം, ഉള്‍പ്പെടെയുളള മാര്‍ഗനിര്‍ദേശങ്ങള്‍ യാത്രയ്ക്ക്് മുന്‍പ് തന്നെ യാത്രക്കാരെ അറിയിക്കുന്നതാണ് ഫീച്ചര്‍.ഹോട്ട്സ്പോട്ടുകള്‍ ഉണ്ടോ, തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍,ആശുപത്രിയില്‍ മെഡിക്കല്‍ സേവനം തേടി പോകാന്‍ അനുവാദം ഉണ്ടോ തുടങ്ങി വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി അറിയിക്കുന്ന അലര്‍ട്ട് സംവിധാനവും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാണ്. ഇങ്ങനെ പോകുന്നു ഗൂഗിൾ മാപ്പുന്റെ പുതിയ ഫീച്ചറുകൾ .