Articles

കോവിഡ് പ്രതിരോധത്തിന് വനിതാ പോലീസ് ബുള്ളറ്റ് പട്രോളിങ് ടീം..

banner

തൃശ്ശൂര്‍ വനിതാ പോലീസ് സ്റ്റേഷനിലെ ഒമ്പത് പോലീസുദ്യോഗസ്ഥർക്കും ബുള്ളറ്റ് ഒരു ഭാരമല്ല .കേരള പോലീസില്‍ ബുള്ളറ്റ് പട്രോളിങ് നടത്തുന്ന വനിതാപോലീസ് സംഘം ക്യാമ്പുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളും തേടിയുള്ള ഈ യാത്ര തുടങ്ങിയിട്ട് മാസം മൂന്ന് പിന്നിട്ടു.നഗരത്തിലെയും ചുറ്റുവട്ടത്തെയും ഊടുവഴികളിലടക്കം ദിവസം ഒന്നോ രണ്ടോ തവണ ‘കടകട’ ശബ്ദത്തോടെ ഇവ പോയിട്ടുണ്ടാവും.സേനയില്‍ കഴിയുന്നത്ര വനിതകള്‍ ബുള്ളറ്റ് ഓടിക്കാന്‍ പഠിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തിന് അടിസ്ഥാനമായത് 40 പേര്‍ ബുള്ളറ്റിനെ വരുതിയിലാക്കിക്കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 20നാണ് സിറ്റി പോലീസ് കമ്മിഷണറായ ആര്‍. ആദിത്യ വനിതകളുടെ ബുള്ളറ്റ് പട്രോളിങ് ടീം എന്ന ആശയത്തിനു രൂപംകൊടുത്തത്.

എ.സി.പി. വി.കെ. രാജുവിന്റെ പിന്തുണയുമുണ്ടായി. വനിതാ പോലീസ് സ്റ്റേഷനിലെ എസ്.ഐ. പി.വി. സിന്ധുവടക്കം ഒമ്പതുപേരും ഒറ്റയാഴ്ചകൊണ്ട് ഓടിക്കാന്‍ പഠിച്ചു. സ്‌കൂട്ടര്‍പോലും ഓടിക്കാനറിയാത്ത രണ്ടുപേരും കൂട്ടത്തിലുണ്ടായിരുന്നു. ക്വാറന്റീന്‍ കേന്ദ്രങ്ങളും വീടുകളും ഇവരുടെ റൂട്ടറിൽ പെടുന്നു .വീടുകള്‍ക്ക് വെളിയില്‍ച്ചെന്ന് ഫോണില്‍വിളിച്ച് സുഖവിവരം തിരക്കും സഹായം ഏര്‍പ്പാടാക്കും .ക്വാറന്റീന്‍ ലംഘിച്ച നാലുപേര്‍ ഇവരുടെ പിടിയിലായി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഈ ബുള്ളറ്റ് ടീം തേക്കിന്‍കാട് മൈതാനത്തെ കിളികള്‍ക്ക് ഒരുദിവസം പോലും മുടങ്ങാതെ തീറ്റയും വെള്ളവും എത്തിക്കുന്നുമുണ്ട്.

Related posts

വെറുമൊരു ചിത്രത്തിലൂടെ ജീവിച്ച കഥാപാത്രം

Sanoj Nair

അറിയണം……….. ഈ തുളസീ മാഹാത്മ്യം

Sanoj Nair

നിങ്ങളുടെ ഈ ആഴ്ച

Sanoj Nair

Leave a Comment