Articles Featured

സർവ്വജ്ഞപീഠം താണ്ടിയ ജ്ഞാനതേജസ്സ്….

banner

ആദിശങ്കര ഭഗവത് പാദർ യുഗാചാര്യനാണ്.ദർശനികതലത്തിൽ അദ്ദേഹത്തിന്റെ ശബ്ദമാണ് ഭാരതത്തിന്റെ ശബ്ദം. ആദ്ധ്യാത്മികോദ്ദീപനത്തിന് ധാരാളം സംഭാവന നല്കിയ ജഗദ്‌ഗുരു ആയിരുന്നു ശങ്കരാചാര്യർ.ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ്‌ ശ്രീശങ്കരാചാര്യർ.അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.
അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു.കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി.
പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്‌കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു.
ശങ്കരകൃതികള്‍ മധുരമനോഹരങ്ങളാണ്; ആ വാങ്മയങ്ങള്‍ സംഗീതാത്മകങ്ങളാണ്. സര്‍വ്വതന്ത്രസ്വതന്ത്രനായ വാചസ്പതിമിശ്രന്‍ ‘ഭാഷ്യം പ്രസന്നഗംഭീരം’ എന്നാണ് ശാങ്കരഭാഷ്യത്തെ വിശേഷിപ്പിക്കുന്നത്. കുടജാദ്രി അംബാവനത്തിലെ ശങ്കരപീഠം. ദേവി ഇവിടെ വച്ച് ആദിശങ്കരനു ദർശനം നൽകി എന്നു വിശ്വാസം
ആദി ശങ്കരൻ കാശ്മീരിലെസർവജ്ഞപീഠം (ഇപ്പോൾ പാക്‌ അധിനിവേശ കാശ്മീരിൽ) സന്ദർശിച്ചു.
മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു നാലു ദിശകളിൽ നിന്നുമുള്ള പണ്ഡിതൻമാർക്കായി ഈ ക്ഷേത്രത്തിൽ നാല്‌ ഗോപുരവാതിലുകളുണ്ടെന്നാണ്‌ദക്ഷിണേന്ത്യയിൽ നിന്നുള്ള ആരും തന്നെ സർവജ്ഞപീഠം കയറിയിട്ടില്ല എന്നു സൂചിപ്പിക്കാനായി തെക്കു വശത്തെ വാതിൽ ഒരിക്കലും തുറന്നിരുന്നില്ല. ആദി ശങ്കരൻ വിവിധ വിദ്യാഭ്യാസ മേഖലകളായ മീമാംസം, വേദാന്തം, തുടങ്ങി ഹൈന്ദവ തത്ത്വചിന്തയിലെ മറ്റു വിഭാഗങ്ങളിലുമുള്ള എല്ലാ പണ്ഡിതൻമാരേയും പരാജയപ്പെടുത്തി തെക്കേ ഗോപുരവാതിൽ തുറക്കുകയും ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തുഅദ്ദേഹത്തിന്റെ അവസാന നാളുകളെ കുറിച്ചു പല വിശ്വാസങ്ങളുമുണ്ട്‌. കാഞ്ചീമഠ വിശ്വാസികൾ കരുതുന്നതു അദ്ദേഹം കാഞ്ചിയിൽ വെച്ചു വിദേഹ മുക്തി നേടിയെന്നാണ്.

Related posts

കൊട്ടാരക്കരയിലെ ഉണ്ണിയപ്പ പുരാണം

Sanoj Nair

രാമൻെറ അയനം : രാമായണം…ഞായറാഴ്ചകളിൽ രാവിലെ7 മണിക്ക് നിങ്ങളുടെ സ്വന്തം തത്വമയി ടി.വി യിൽ.

admin

മാധ്യമരംഗത്തെ പുത്തൻ ദൃശ്യ സംസ്കാരവുമായി……

SURYA Rajiv

Leave a Comment