Articles
banner

നിങ്ങൾ നിങ്ങളുടെ മനസിനോട് സംസാരിച്ചീട്ടുണ്ടോ, ഇല്ലങ്കിൽ സമയം ലഭിക്കുമ്പോൾ ഒന്ന് സംസാരിച്ചു നോക്കുക.നിങ്ങളെ തെറ്റും ശരിയും മനസ്സിലാക്കാനും ആത്മവിശ്വാസം ഉണ്ടാകുവാനും സഹായിക്കും.ഒരു നല്ല വ്യക്‌തിത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒരാളുടെ സ്വഭാവം, അയാളുടെ ചിന്തകള്‍, വികാരങ്ങള്‍, പെരുമാറ്റ രീതികള്‍ തുടങ്ങിയവയെല്ലാം തന്നെ ആ വ്യക്‌തിയുടെ വ്യക്‌തിത്വ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നവയാണ്‌.ഒരു വ്യക്‌തിയുടെ സൗന്ദര്യത്തേക്കാള്‍ ആ വ്യക്‌തിയുടെ സ്വഭാവത്തിനും പെരുമാറ്റ രീതികള്‍ക്കുമാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌.
മനസ്സിലെ വേണ്ടാത്ത ചിന്തകളെ അകറ്റിനിര്‍ത്തുക. മനസ്സിനെ ശുഭാപ്‌തിവിശ്വാസംകൊണ്ട്‌ നിയന്ത്രിക്കാന്‍ ശ്രമിക്കുക.


നമ്മുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും നമ്മുടെ തന്നെ ചിന്തകളുടെ പ്രതിഫലനമാണ്‌. നമ്മുടെ ചിന്തകള്‍ക്കനുസരിച്ച്‌ നമുക്കുചുറ്റും ഒരു ആകര്‍ഷണവലയം രൂപപ്പെടുകയും അതിനനുസരിച്ച്‌ നമ്മുടെ ജീവിതത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നതും വരാനിരിക്കുന്നതുമായ സംഭവങ്ങള്‍ നിശ്‌ചയിക്കപ്പെടുകയും ചെയ്യുന്നു.ജീവിതത്തില്‍ എന്തു നേടാനും ആവശ്യമായ ഒന്നാണ്‌ പോസിറ്റീവ്‌ ചിന്താഗതി. ചെയ്യണമെന്ന്‌ ആഗ്രഹിക്കുന്നതും എന്നാല്‍ ചെയ്യാന്‍ കഴിയാത്തതുമായ കാര്യങ്ങളുണ്ടാകാം. എല്ലായ്‌പ്പോഴും ജീവിതത്തില്‍ പോസിറ്റീവ്‌ ആയ മനോഭാവം കാത്തു സൂക്ഷിക്കുക. ചെയ്യാന്‍ ഏല്‍പ്പിച്ച ജോലി ചെയ്യാനാകും എന്നു സ്വയം പറയുക. പോസിറ്റീവ്‌ മനോഭാവത്തോടു കൂടി ചെയ്യാനുള്ള ജോലിയെ സമീപിച്ചാല്‍ അതു കൂടുതല്‍ നന്നായി ചെയ്‌തു തീര്‍ക്കാനാകും. പോസിറ്റീവ്‌ മനോഭാവം എല്ലായ്‌പ്പോഴും ഉണര്‍വ്വോടു കൂടി ഇരിക്കാന്‍ സഹായിക്കും.

Related posts

ലോകത്തിലെ ആദ്യത്തെ സാംസങിന്റെ ഗാലക്‌സി ടാബ് എസ് 6 5ജി പുറത്തിറക്കി.

SURYA Rajiv

രണ്ടാമതു ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ

SURYA Rajiv

പ്രകൃതിയെയും സാഹസികതയേയും ഇഷ്ടപ്പെടുന്നവർക്ക് ഇവിടേയ്ക്ക് വരാം ….കോടമഞ്ഞിന്റെ ഈ മലമുകളിലേക്ക് …

Sanoj Nair

Leave a Comment