Articles

വാൽക്കിണ്ടിയും കോളാമ്പിയും – ശുചിത്വ ബോധത്തിൻ്റെ അടയാളo.

banner

ഈ കൊറോണക്കാലംപോയ കാല ജീവിതത്തിൻ്റെ ഒരു പാട് നന്മകളെ ഓർത്തെടുക്കുവാനുള്ള പ്രേരണകൂടിയാണ്.
മരുന്നില്ലാത്ത ഈ മഹാ വ്യാധിയ്ക്കുള്ള മറുമരുന്ന്വ്യക്തി ശുചിത്വവും
അകലം പാലിക്കലുമാണെന്ന്എല്ലാവർക്കുമറിയാം!
സോപ്പിട്ട് നമ്മൾ പല പ്രാവശ്യം കൈ കഴുകുന്നു,യാത്ര കഴിഞ്ഞെത്തിയാൽ
വസ്ത്രങ്ങൾ കഴുകി കുളിക്കുന്നു, ആരും ഹസ്തദാനം ചെയ്യുന്നില്ല,
തുപ്പുന്നതുo മൂക്കു ചീറ്റുന്നതും പൊതു സ്ഥലത്ത് പാടില്ല എന്നതു്
നിയമമായിരിക്കുന്നു,


വീടിന് പുറത്തേക്കിറങ്ങണമെങ്കിൽ മാസ്ക് അഥവാ മുഖാവരണം ധരിക്കണമെന്നത് നിർബന്ധo _ നോക്കൂ ശുചിത്വ പാലനത്തിനായി എന്തെല്ലാം നിയന്ത്രണങ്ങൾ
നിബന്ധനകൾ നിയമങ്ങൾ!
ഇതാ ഇവിടെയാണ് നമ്മുടെ പഴയ തലമുറ നിത്യജീവിതചര്യയുടെ
ഭാഗമായി അനുവർത്തിച്ചു പോന്നിരുന്ന നന്മ നിറഞ്ഞചില നല്ല ശീലങ്ങളുടെ
കാലിക പ്രസക്തി!


പണ്ട് നമ്മുടെ വീടുകളിലെല്ലാം ഉണ്ടായിരുന്ന വാൽക്കിണ്ടി വെള്ളം നിറച്ചു വെയ്ക്കുവാനുള്ള ഒരു വീട്ടുപാത്രം മാത്രമായിരുന്നില്ല –
അത് ഉദാത്തമായൊരു സന്ദേശമായിരുന്നു!
വീടിൻ്റെ ഉമ്മറത്ത് തേച്ച് മിനുക്കി വെള്ളം നിറച്ചു വെച്ചിരിക്കുന്ന വാൽക്കിണ്ടി ശുചിത്വ സംസ്കൃതിയുടെ സാക്ഷ്യമായിരുന്നു!


അത് മാത്രമല്ല വെള്ളം ഏറെ അമൂല്യമാണ് വളരെ കരുതലോടെ
കുറച്ചു മാത്രം ഉപയോഗിക്കൂ തെല്ലും പാഴാക്കല്ലേ എന്നുള്ളഒരു ഓർമപ്പെടുത്തൽ
വാൽക്കിണ്ടി പറയാതെ പറയുന്നുണ്ട്. അതിൻ്റെ സവിശേഷമായ ഘടനയും
രൂപവും അപ്രകാരമാണ്.
കിണ്ടി വാലിലൂടെ തന്നെ വെള്ളമെടുക്കണം എന്നതാണ് നിഷ്ക്കർഷ!
ഈ വാൽ ഭാഗത്തിൻ്റെ തുടക്കത്തിൽ വ്യാസം കൂടുതലാണ് എന്നാൽ
വാലറ്റമെത്തുമ്പോൾ വ്യാസം കുറഞ്ഞു വരും!
ചുരുക്കത്തിൽ കിണ്ടി വാലിലൂടെ താരതമ്യേന വളരെ കുറച്ചു വെള്ളമേ പുറത്തേക്കു വരൂ.!
ജലോപയോഗത്തിലെകൃത്യമായ നിയന്ത്രണ നിർമിതി!
പണ്ട് യാത്ര പോയി തിരിച്ചെത്തിയാൽ
കിണ്ടിയിലെ വെള്ളമെടുത്ത് കാലും മുഖവും കഴുകി വെടിപ്പാക്കിയിട്ടേ വീടിൻ്റെ
ഉമ്മറത്തേക്ക് കയറാവൂ!


വീട്ടുകാരായാലു വിരുന്നുകാരായാലും ഇത് ശീലമായിരുന്നു!
പരസ്പരം ഹസ്തദാനം നടത്തി ആശ്ളേഷിക്കയല്ല കൈ കൂപ്പി നമസ്തേ പറഞ്ഞ്‌ ഉമ്മറത്തേക്ക്
ആനയിക്കയാണ് ചെയ്തിരുന്നത്.
പൊതു സ്ഥലത്ത് തുപ്പുന്നത് നിയമം മൂലം നിരോധിക്കയും പിഴ ഈടാക്കുകയും ചെയ്യുന്ന
ഈ പുതിയ കാലത്ത്നമ്മുടെ വീടുകളിൽ കാരണവന്മാർ ഉപയോഗിച്ചിരുന്ന
തുപ്പൽ കോളാമ്പി ശുചിത്വ ബോധത്തിൻ്റെ അടയാളക്കുറിയായി ഓർമയിൽത്തെളിയുന്നു!
പ്രത്യേകിച്ച് വെറ്റില മുറുക്ക് ഒരു ശീലമായിരുന്ന അക്കാലത്ത് മുറുക്കി തുപ്പുന്നത് കോളാമ്പിയിലാണ്.


രാവിലെ എഴുന്നേറ്റാൽ ഈ കോളാമ്പിയിലെ മാലിന്യം പറമ്പിലെ തെങ്ങിൻ്റെ ചുവട്ടിൽ ലേശം മണ്ണു മാറ്റി അവിടെ
നിക്ഷേപിച്ച് മണ്ണിട്ടു മൂടുന്നു!
ഒരു മരണവീട്ടിലോ ആശുപത്രിയിൽ രോഗികളെ കാണുവാനോ
പോയി വന്നാൽ ‘ അടിച്ചു നനച്ച് കുളിച്ചിട്ടേ ‘ വീട്ടിൽ
കയറുമായിരുന്നുള്ളൂ. അക്കാദമിക പാണ്ഡിത്യമില്ലായിരുന്നെങ്കിലും നമ്മുടെ കാരണവൻമാർക്ക്അനുഭവജ്ഞാനത്തിൻ്റെയും, പ്രായോഗികതയുടെയും
അറിവും ആർജവവുമുണ്ടായിരുന്നു
ഭാരതീയ പൈതൃകത്തിൻ്റെ ആത്മാംശത്തെ അവർ നിധി നിക്ഷേപമായി
കരുതി ജീവിതത്തോടുചേർത്തുവെച്ചു!!
പക്ഷേ ജീവിത വേഗം കൂടിയ പുതിയ കാലത്ത ഈ നന്മ നിറഞ്ഞ നല്ല ശീലങ്ങളെല്ലാം നാം
വഴിയിൽ ഉപേക്ഷിച്ചു കളഞ്ഞു!
പക്ഷേ അവയൊന്നും ഉപേക്ഷിക്കാനുള്ളതല്ല മരുന്നില്ലാത്ത പല രോഗങ്ങൾക്കും മറുമരുന്നായി ഈ നല്ല ശീലങ്ങളെ പാഠപുസ്തകമാക്കാം എന്ന ശുഭചിന്തകൾ പങ്കുവെച്ചു കൊണ്ട് –

മുരളീധരൻ തഴക്കര

Related posts

വീടിന് ഏതൊക്കെ നിറങ്ങള്‍ നൽകാം ?

SURYA Rajiv

നാരങ്ങ നിസ്സാരക്കാരനല്ല ;ദാഹം മാറ്റാനും അച്ചാറുണ്ടാക്കാനും മാത്രമല്ല നാരങ്ങ കൊണ്ട് വേറെയുമുണ്ട് ഗുണങ്ങൾ

SURYA Rajiv

SURYA Rajiv

Leave a Comment