Articles

ലോക്ക് ഡൗൺ കാലംകുട്ടി പട്ടാളത്തിനെ എങ്ങനെ മെരുക്കാം..

banner

ലോക് ഡൗണ്‍ ആയതോടെ, കുട്ടികൾ വീട്ടിലുള്ള മാതാപിതാക്കളാണ് ശരിക്കും ലോക്ഡ് ആയത്. കുട്ടികള്‍ക്ക് സ്‌കൂളില്ല, പ്ലേ സ്‌കൂളില്ല, കൊണ്ടുപോകാന്‍ പാര്‍ക്കില്ല, ഔട്ടിംഗില്ല.കുട്ടികളുടെ ബോറടി മാറ്റാനും അവരുടെ ഒഴിവു സമയം ക്രിയാത്മകമാക്കാനുമായി ഇതാ ചില നിര്‍ദേശങ്ങള്‍.
മാതാപിതാക്കള്‍ വീട്ടുജോലികള്‍ക്ക് സമയക്രമം പാലിക്കുന്നത് നല്ലതാണ്. കുട്ടികളെ കൃത്യസമയത്ത് സ്‌കൂളില്‍ അയക്കേണ്ട, നിങ്ങള്‍ക്ക് ഓഫീസിലും പോകേണ്ട സ്വാഭാവികമായും വൈകി ഉണരാനും വീട്ടുജോലികള്‍ പതിയെ തീര്‍ക്കാനുമുള്ള പ്രവണത കൂടുതലാണ്. അതിനു പകരം വീട്ടുജോലികള്‍ പതിവു സമയത്ത് തീര്‍ക്കാന്‍ ശ്രമിക്കുക. കാരണം, നിങ്ങള്‍ ഫ്രീ ആണെങ്കില്‍ മാത്രമേ കുട്ടികളോടൊപ്പം സ്വച്ഛമായി സമയം ചെലവഴിക്കാനും അനുഭാവപൂര്‍വം അവരെ ശ്രദ്ധിക്കാനും നിങ്ങള്‍ക്ക് സാധിക്കുകയുള്ളു.


കുട്ടികള്‍ക്ക് അവരുടെ പ്രായത്തിന് അനുസരിച്ച് ചെറിയ ജോലികള്‍ നല്‍കുക. ഉണര്‍ന്നാല്‍ കിടക്കവിരി നേരെയാക്കുക, പുതപ്പ് മടക്കിവയ്ക്കുക, ഭക്ഷണം കഴിച്ചതിനുശേഷം പാത്രം കഴുകുക, പൂന്തോട്ടമുണ്ടെങ്കില്‍ ചെടികള്‍ നനയ്ക്കുക, സ്വന്തം ഡ്രസുകള്‍ വാഷിംഗ് മെഷീനില്‍ ഇടുക, ഉണങ്ങിയ തുണികള്‍ മടക്കി വയ്ക്കുക… തുടങ്ങി ഏത് ജോലിയും നല്‍കാംആദ്യമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് അത്ര പെര്‍ഫെക്ഷന്‍ പ്രതീക്ഷിക്കരുത്. അവരെ കുറ്റപ്പെടുത്താതിരിക്കുക, കൂടുതല്‍ നന്നായി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക.കൃത്യതയോടെ ജോലികള്‍ ചെയ്യുന്നതിന് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യാം.ഓരോ ദിവസവും ചെയ്യുന്ന ജോലികള്‍ എഴുതി വയ്ക്കാന്‍ അവരോട് പറയാം
കുട്ടികളെ അടുക്കളയിലേക്ക് ക്ഷണിക്കൂ, അവരുടെ പ്രായത്തിന് അനുസരിച്ച് കുഞ്ഞുകറികള്‍ വയ്ക്കാന്‍ പഠിപ്പിക്കാം. ചായ ഇടാനും പപ്പടം കാച്ചാനും ഓംലറ്റ് ഉണ്ടാക്കാനും തേങ്ങാ ചുരണ്ടാനും ഉള്ളി നന്നാക്കാനും ഒക്കെ അവരെ ഇക്കാലത്ത് പഠിപ്പിക്കാം. (അടുക്കളയില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടം ഉറപ്പാക്കാന്‍ ശ്രദ്ധിക്കുക.)ഈ വീട്ടിലിരിപ്പുകാലത്ത് വായനയ്ക്ക് നിശ്ചയമായും സമയം കണ്ടെത്തണം. എല്ലാ ദിവസവും കുറച്ചു നേരമെങ്കിലും അവര്‍ പത്രം വായിക്കട്ടെ. മൂന്ന് മാസം പാഠപുസ്തകങ്ങള്‍ കാണാതിരുന്നാല്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ അവര്‍ പ്രയാസപ്പെട്ടേക്കാം. കണക്കിലെ ഗുണനപ്പട്ടിക പോലുള്ളവ ഹൃദിസ്ഥമാക്കാനും ഗ്രാമര്‍ പഠിക്കാനും ഈ അവസരം ഉപയോഗപ്പെടുത്താം. ചെറിയ ക്ലാസിലെ കുട്ടികള്‍ മലയാളം, ഹിന്ദി അക്ഷരങ്ങള്‍ മറന്നുപോകാതിരിക്കാനായി അവ എഴുതിപ്പിക്കാം.
വരയ്ക്കാനും ക്രാഫ്റ്റ് ചെയ്യാനും ഇഷ്ടമുള്ള കുട്ടികള്‍ അത് ചെയ്യട്ടെ. അവരുടെ സൃഷ്ടികള്‍ വാ്ട്സ്ആപ്പിലെ ഫ്മിലി ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാനും മറക്കണ്ട. കുട്ടികള്‍ക്ക് അഭിനന്ദനം ലഭിക്കാനുള്ള അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുക.
പല കുട്ടികള്‍ക്കും കംപ്യൂട്ടര്‍ ഗെയിമുകള്‍ മാത്രമാണ് ഈ ലോക് ഡൗണ്‍ കാലത്ത് ആശ്രയം. ഒരു മണിക്കൂറില്‍ അധികനേരം ഇത്തരം ഗെയിമുകള്‍ക്ക് സമയം നല്‍കേണ്ട്.
ശരീരത്തിന് ഉണര്‍വു പകരുന്ന കൊച്ചു കളികളികളില്‍ ഏര്‍പ്പെടാം. ചെറിയ വ്യായാമങ്ങള്‍ ചെയ്യാന്‍ പഠിക്കാം.

Related posts

വാൽക്കിണ്ടിയും കോളാമ്പിയും – ശുചിത്വ ബോധത്തിൻ്റെ അടയാളo.

SURYA Rajiv

SURYA Rajiv

ഗാന ഗന്ധർവ്വൻ എട്ട് സംവത്സരത്തിൻ നിറവിൽ…

SURYA Rajiv

Leave a Comment