Articles Featured

മാപ്പില്ലാത്ത ക്രൂരതയ്ക്ക് 101 വയസ്സ് !

banner

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് 1919 ഏപ്രിൽ 13ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് ഭരണകൂടം പാസാക്കിയ റൗലറ്റ് എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധമാണ് കിരാതമായ നടപടിയിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ അമൃത്സറിൽ ആയിരങ്ങൾ ചേർന്ന് യോഗം സംഘടിപ്പിച്ചു.

ജാലിയൻ വാലാബാഗ് എന്ന തുറസ്സായ മൈതാനത്തായിരുന്നു യോഗം. ചുറ്റും വീടുകൾ കൊണ്ട് മതിൽ കെട്ടിയ സ്ഥലമായിരുന്നു ഈ മൈതാനം. യോഗസ്ഥലത്തേക്ക് ഇരച്ചെത്തിയ ബ്രിഗേഡിയർ റെജിനാള്ഡ് ഡയറും സംഘവും ജനങ്ങൾക്ക് നേരെ തുരുതുരാ വെടിയുതിർത്തു. നൂറ് കണക്കിനാളുകൾ മരിച്ചുവീണു. 379 പേർ മരിച്ചുവെന്നാണ് ബ്രിട്ടന്റെ ഔദ്യോഗിക കണക്ക്. ആയിരങ്ങൾ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ പറയുമ്പോഴും കൃത്യമായ കണക്ക് രാജ്യത്തിന്റെ കൈവശമില്ല.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഹണ്ടർ കമ്മീഷൻ ഡയറിന് യാതൊരുവിധ ശിക്ഷയും ശുപാർശ ചെയ്തിരുന്നില്ല. എന്നാൽ, അഞ്ചു ബ്രിട്ടിഷുകാരും രണ്ട് ഇന്ത്യക്കാരും അടങ്ങിയ ഹണ്ടർ അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഡയറിന്റെ നടപടി വിമർശിക്കപ്പെട്ടു.ഡയറിനെ സൈനിക കോടതി കുറ്റക്കാരനായി കണ്ടെത്തി. സൈന്യത്തിൽ നിന്നു വിരമിച്ച ഡയർ പിന്നീടു പക്ഷാഘാതം വന്നു മരിക്കുകയായിരുന്നു .

എന്നാൽ ഇവയൊന്നും പഞ്ചാബിന്റെ ഹൃദയത്തിലേറ്റ മുറിവുകൾ ഉണക്കിയില്ല. ദേശീയപ്രക്ഷോഭത്തിൽ ഇതോടെ പഞ്ചാബികളും പൂർണഭാഗഭാക്കുകളായി, ഒപ്പം ഇന്ത്യയിലെ മിതവാദികളും. ബ്രിട്ടിഷ് സാമ്രാജ്യം ഉള്ളിന്റെയുള്ളിൽ ഒരു കിരാത സംവിധാനമാണെന്ന് ഇന്ത്യക്കാർക്കു ബോധ്യമായി. സ്വാതന്ത്ര്യസമരം ജനകീയപ്രസ്ഥാനമായി മാറുന്നതിലും ഈ സംഭവം വഴിതെളിച്ചു. ഇവയൊന്നും പഞ്ചാബിന്റെ ഹൃദയത്തിലേറ്റ മുറിവുകൾ ഉണക്കിയില്ല. ദേശീയപ്രക്ഷോഭത്തിൽ ഇതോടെ പഞ്ചാബികളും പൂർണഭാഗഭാക്കുകളായി, ഒപ്പം ഇന്ത്യയിലെ മിതവാദികളും. ബ്രിട്ടിഷ് സാമ്രാജ്യം ഉള്ളിന്റെയുള്ളിൽ ഒരു കിരാത സംവിധാനമാണെന്ന് ഇന്ത്യക്കാർക്കു ബോധ്യമായി. സ്വാതന്ത്ര്യസമരം ജനകീയപ്രസ്ഥാനമായി മാറുന്നതിലും ഈ സംഭവം വഴിതെളിച്ചു.

സംഭവത്തിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് കഴിഞ്ഞ വര്ഷം പാർലമെന്റിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു ഖേദപ്രകടനം. എന്നാൽ ഖേദപ്രകടനമല്ല നിരുപാധികം മാപ്പപേക്ഷിക്കുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യൻ പാർലമെന്റ് നേരത്തെ പ്രമേയവും പാസാക്കിയിരുന്നു.

Related posts

ശബരിമലയിലെ തിരുവാഭരണങ്ങൾ ചാർത്തുന്ന മറ്റൊരു ശാസ്‌താലയം

Sanoj Nair

തിരുവാഭരണങ്ങൾ ചൊവ്വാഴ്ച പടിയിറങ്ങും ;ഒരു തീർത്ഥാടനകാലം കൂടി പരിസമാപ്തിയിലേക്ക്

Sanoj Nair

SURYA Rajiv

Leave a Comment