Articles Special Days

നാരായണാ നാരായണാ; ഇന്ന് നാരദ ജയന്തി.

banner

വൈശാഖമാസത്തിലെ പൗർണമിക്കുശേഷം വരുന്ന കൃഷ്ണപക്ഷത്തിലെ പ്രഥമദിനത്തിലാണ് ശ്രീ നാരദ മഹർഷിയുടെ ജയന്തിദിനം. ബ്രഹ്മാവിന്റെ പുത്രനായ നാരദന്റെ ജനനം ബ്രഹ്മാവിന്റെ മടിയിൽ നിന്നാണ്‌.നാരദന് പ്രധാനമായി ഏഴ് ജന്മങ്ങളാണ്‌‍ പുരാണങ്ങളിൽ കാ‍ണുന്നത്. ആദ്യം ബ്രഹ്മപുത്രനായിരുന്നു. അതിനു ശേഷം ബ്രഹ്മശാ‍പമേറ്റ് ഉപബർഹണൻ എന്ന ‍ഗന്ധർവനായി ജനിച്ചു. പിന്നീട് ദ്രുമിള ചക്രവർത്തിയുടെ മകനായി നാരദൻ എന്ന പേരിൽ ജനിച്ചു. ഇപ്രകാരം നാരദന്റെ ജന്മത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ അനവധി കഥകൾ പുരാണങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നു.ദേവർഷി ശ്രീ നാരദമുനി ശ്രീ മഹാവിഷ്ണുവിന്റെ ഉത്തമഭക്തനാണ്. അദ്ദേഹം സ്വയം ഒരു വൈഷ്ണവനാണ്, വൈഷ്ണവരുടെ പരമചാര്യനും വഴികാട്ടിയുമാണ്. ത്രികാല ജ്ഞാനിയും,നൈഷ്ഠികബ്രഹ്മചാരിയുമായ അദ്ദേഹം ശ്രീ മഹാവിഷ്ണുവിന്റെ അവധാനങ്ങൾ പാഠിപ്പുകഴ്ത്തുന്നതിനായി എല്ലാ യുഗങ്ങളിലും അവതരിച്ചിട്ടുണ്ട്.കഠിനമായ തപസ്സിലൂടെ ബ്രഹ്മർഷിയുടെ സ്ഥാനം നേടിയ ശ്രീ നാരദ മഹർഷി
ഭഗവദ്ഭക്തിയുടെ സ്ഥാപനത്തിനും പ്രചാരണത്തിനുമായി മാത്രമാണ് ഉത്ഭവിച്ചത്.അതിനാൽ തന്റെ വീണ മീട്ടി സദാ നാരായണ നാമം ജപിച്ചുകൊണ്ടു ത്രിലോകങ്ങളിലും സഞ്ചരിച്ചുകൊണ്ടിരുന്നു.

നാരദന്‍ വെറുമൊരു ‘വഴക്കാളി’ എന്നാണ് പലരുടെയും ധാരണ. എന്നാൽ ദൈവികതത്വങ്ങളെ ജനങ്ങളിലേക്കെത്തിക്കുകയും ജലം ദാഹത്തിനെ അകറ്റുന്നതുപോലെ ഹൃദയദാഹമായ, ജന്മലക്ഷ്യമായ വൈകുണ്ഠ പ്രാപ്തിലെത്തിച്ച് ജന്മമില്ലാത്ത അവസ്ഥയിലേക്കെത്തിക്കുകയാണ് നാരദന്‍ ചെയ്യുന്നത്. ”നാരം ദദാതി ഇതി നാരദഃ” എന്ന് പദവിഗ്രഹം. നാരം (വെള്ളം) ദാനം ചെയ്യുന്നവന്‍ എന്ന് പദത്തിന്റെ അർത്ഥം അന്വർത്ഥമാക്കിയ ദേവർഷിയായിരുന്നു നാരദൻ.

പലര്‍ക്കും ആവശ്യമായ ഘട്ടത്തില്‍ ഓടിയെത്തി ഭഗവദ്തത്വം ഉപദേശിച്ചുനല്‍കും. മൂലമന്ത്രവും അനുഷ്ഠാനവുമെല്ലാം പറഞ്ഞുതരും. പല മന്ത്രങ്ങളും ഉപാസിച്ചു സിദ്ധി വരുത്തിയ ആളാണ് നാരദന്‍. സത്യം എവിടെയും വിളിച്ചുപറയുന്നവനും സത്യം മാത്രം പറയുന്നവനും അതിന് പ്രത്യേകമായ ശൈലി ഉപയോഗിക്കുന്നവനുമാണ് നാരദന്‍.

Related posts

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇരിക്കുമ്പോള്‍ കുഞ്ഞ് പഠിക്കുന്ന ചില കാര്യങ്ങൾ

SURYA Rajiv

അമ്മ രണ്ടക്ഷരങ്ങളടെ മഹാകാവ്യം.

SURYA Rajiv

കളരി – കേരളത്തിന്റെ യശസ്സ്

admin

Leave a Comment