Articles

നല്ല ശീലം പകരാം നമ്മുടെ കുരുന്നുകൾക്ക്….

banner

കുട്ടികളോടുള്ള അമിത വാത്സല്യംകാരണം മിക്ക മാതാപിതാക്കളും തെറ്റുകണ്ടാൽ എതിർക്കാറില്ല. കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണംഎട്ടു മാസം മുതല്‍ ആരംഭിക്കും. ഇതില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമുള്ള പങ്ക് വലുതാണ്. അനാവശ്യ ശീലങ്ങളില്‍ നിന്നു കുഞ്ഞിനെ മാറ്റാന്‍ ഏറ്റവും നല്ല രീതി ശ്രദ്ധ തിരിക്കലാണ്. അനാവശ്യ ശീലങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ഉദാഹരണത്തിന് മുതിര്‍ന്നവരെ അടിക്കുകയോ തുപ്പുകയോ സ്വന്തം ശരീരത്തെ ആവശ്യത്തില്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയോ ചെയ്യുമ്പോള്‍, കുഞ്ഞിന്റെ ശ്രദ്ധ മറ്റു വിഷയങ്ങളിലേക്കു തിരിക്കാന്‍ ശ്രദ്ധിക്കണം.
എന്തു ചെയ്താലും ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്താല്‍ തെറ്റും ശരിയും മനസിലാക്കാന്‍ കഴിയാതെ വരും. കുഞ്ഞിന് അപകടങ്ങളുണ്ടാകാന്‍ സാധ്യതയുള്ള സമയത്ത് ശാസന അനിവാര്യമാണ്. പക്ഷേ, ശാസനയോടൊപ്പം എന്തുകൊണ്ട് അമ്മ അല്ലെങ്കില്‍ അച്ഛന്‍ ശാസിച്ചു എന്നതിന്റെ കാരണം കുഞ്ഞിനെ മനസിലാക്കിക്കൊടുക്കുക. ഒന്നോ രണ്ടോ തെറ്റുകളില്‍ നിന്നു കുഞ്ഞ് കാര്യകാരണങ്ങള്‍ മനസിലാക്കുമെന്നു വിചാരിക്കരുത്. പ്രകൃതിദത്തമായ ആകാംക്ഷ കുഞ്ഞിനെ എപ്പോഴും താത്പര്യവാനും ഉത്സാഹിയുമാക്കും. ഇതിനെ പ്രോത്സാഹിപ്പിക്കണം, തല്ലിക്കെടുത്തരുത്.തെറ്റായ കാര്യം പ്രവര്‍ത്തിക്കുന്നതില്‍ നിന്നു കുഞ്ഞിനെ ഒരു തവണ പിന്തിരിപ്പിച്ച ശേഷം, അതേ തെറ്റ് ആവര്‍ത്തിക്കുന്ന കുഞ്ഞിനോട് ഒരേ തരത്തില്‍ത്തന്നെ പെരുമാറണം.
അമിതലാളന കുഞ്ഞിനെ വഷളാക്കും എന്നു കരുതുന്ന മാതാപിതാക്കളുണ്ട്. എന്നാല്‍ എട്ടു മുതല്‍ പന്ത്രണ്ടു മാസം വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് അഭിനയകല തീരെ വശമില്ല. അതിനാല്‍ അവര്‍ കരഞ്ഞാല്‍ ഉടന്‍ അവര്‍ക്കാവശ്യമായ ശ്രദ്ധ നല്‍കുക. ജനനശേഷം എട്ടു മാസമോ അതിനു മുമ്പോ കുഞ്ഞ് എന്തിനാണ് കരയുന്നതെന്ന് മാതാപിതാക്കള്‍ക്കു വ്യക്തമായി മനസിലാവും. എന്നാല്‍ ചില സമയം കുഞ്ഞ് അനാവശ്യമായി കരഞ്ഞേക്കാം. താന്‍ എന്തിനാണ് കരയുന്നത് എന്നതിനെക്കുറിച്ചു കുഞ്ഞിനു വ്യക്തത കാണില്ല. ഈ സമയം അവനെ മാറോടണച്ചു സംസാരിക്കുകയും ലാളിക്കുകയും ചെയ്യുക

Related posts

ഭഗത് സിംഗ് ,രാജ്‌ഗുരു ,സുഖ്‌ദേവ് ;കാലം ഒരിക്കലും മറക്കാത്ത നാമധേയങ്ങൾ ….

SURYA Rajiv

SURYA Rajiv

സർവ്വജ്ഞപീഠം താണ്ടിയ ജ്ഞാനതേജസ്സ്….

SURYA Rajiv

Leave a Comment