Articles

തെറ്റിദ്ധരിക്കപ്പെട്ട ജ്യോതിഷവുo ജ്യോതിശാസ്ത്രത്തിന്റെ ആധുനിക കാഴ്ചപ്പാടും …..

banner

പ്രപഞ്ചത്തെ മൊത്തത്തിൽ കണക്കിലെടുത്തുകൊണ്ട് ശാസ്ത്രീയമായ രീതിയിൽ പഠനവിധേയമാക്കുന്ന ശാസ്ത്ര മേഖലയാണ് ജ്യോതിശാസ്ത്രം, പ്രപഞ്ചത്തിലെ വസ്തുക്കളേയും അവയ്ക്കുപിന്നിൽ പ്രവർത്തിക്കുന്ന ഭൗതികപ്രതിഭാസങ്ങളേയും ഇതിൽ പഠനവിധേയമാക്കുന്നു. ഏറ്റവും പഴക്കം ചെന്ന ശാസ്ത്രമേഖലകളിലൊന്നും അതേസമയം ഏറ്റവും ആധുനീകവൽക്കരിക്കപ്പെട്ട ശാസ്ത്രവുമാണിത്. പ്രചീന സംസ്കാരങ്ങൾ മുതലേ ഈ ശാസ്ത്രവിഭാഗം നിലനിന്നിരുന്നു.
ഖഗോള വസ്തുക്കളുടെ ഭൗതിക ശാസ്ത്രം, രസതന്ത്രം, ചലനം, അതോടൊപ്പം പ്രപഞ്ചത്തിന്റെ ഉൽ‌പത്തിയും വികാസവും ഈ പഠനങ്ങളുടെ ഭാഗമാണ്. ഏറ്റവും പ്രാചീനമായ ശാസ്ത്ര ശാഖകളിൽ ഒന്നാണ് ജ്യോതിശാസ്ത്രം. ആദിമ സംസ്‌കാരങ്ങളിലെ ജ്യോതി ശ്ശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശ നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ദൂരദർശിനിയുടെ കണ്ടു പിടുത്തത്തോടെ ജ്യോതിഃശാസ്ത്രം ഒരു ആധുനിക ശാസ്ത്ര ശാഖയായി വികസിച്ചു.വളരെ അധികം തെറ്റിദ്ധാരണക്ക് വിധേയമായ ഒരു പദമാണ് ജ്യോതിശാസ്ത്രം. ഇത് ജ്യോതിഷവുമായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ആകാശ ഗോളങ്ങള് മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും ആ സ്വാധീനത്തിന്റെ അടിസ്ഥാനത്തില് മനുഷ്യരുടെ ഭാവി പ്രവചിക്കാന് കഴിയുമെന്നുമുള്ള വിശ്വാസമാണ് ജ്യോതിഷത്തിന്റെ (ജ്യോത്സ്യത്തിന്റെ) അടിസ്ഥാനം. എന്നാല് ഗ്രഹങ്ങള് (planets), ധൂമകേതുക്കള് (comets), നക്ഷത്രങ്ങള് (stars), താരാപഥങ്ങള് (galaxies) തുടങ്ങിയവയേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് ജ്യോതിശാസ്ത്രം. അതായത് ജ്യോതിഷം ഒരു വിശ്വാസമാണ് അഥവാ വിശ്വാസത്തില് അധിഷ്ഠിതം ആണ് എന്നാല് ജ്യോതിശാസ്ത്രം ഒരു ശാസ്ത്രശാഖയാണ്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം അറിയാത്ത അവസ്ഥ പലപ്പോഴും തെറ്റിദ്ധാരണകള്ക്ക് അവസരം ഒരുക്കുന്നു. ക്രിസ്തവിന്  3000 വര്‍ഷത്തിന് മുന്‍പ് ബാബിലോണിയയില്‍ ജ്യോതി ശാസ്ത്രജ്ഞന്‍മാര്‍ ഉണ്ടായിരുന്നതായി ചരിത്രം ഘോഷിക്കുന്നു. എന്നാല്‍ അതിനും മുന്‍പ് തന്നെ ഭാരതത്തില്‍ ജ്യോതിഷം ഒരു ശാസ്ത്രം എന്ന നിലയില്‍ വികസിച്ച് കഴിഞ്ഞിരുന്നു. പുരാതനഗ്രന്ഥങ്ങളായ സൂര്യസിദ്ധാന്തം, വേദാംഗ ജ്യോതിഷം എന്നിവയ്ക്ക് ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക്‌ മേല്‍ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ജ്യോതിഷം ഏറ്റവും പുരാതനവും, ശ്രേഷ്ഠവും ഗഹനവുമായ ശാസ്ത്രങ്ങളില്‍ ഒന്നാണ്.
കേരളത്തില്‍ ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ആര്യഭട്ടന്‍ എഴുതിയ ‘ആര്യഭട്ടീയം’ ലോകത്തിന്‌ ഭാരതീയ ജ്യോതിശാസ്ത്രം നല്‍കിയ മഹത്തായ സംഭാവനയാണ്. സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍ എന്നിവയുടെ സ്ഥാനം കൃത്യമായി നിര്‍ണയിക്കുനതിനുള്ള സങ്കേതം അദ്ദേഹം ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു. ഭൂമി അതിന്‍റെ അച്ചുതണ്ടില്‍ കറങ്ങുകയാണെന്നും അതാണ്‌ നക്ഷത്രങ്ങളുടെ പടിഞ്ഞാറോട്ടുള്ള ചലനത്തിന് കാരണം എന്നും ചന്ദ്രന്‍റെ പ്രകാശത്തിനു കാരണം സൂര്യപ്രകാശത്തിന്‍റെ പ്രതിഫലനം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ദിനം തുടങ്ങുന്നത് അര്‍ദ്ധരാത്രി ആണെന്ന് പറഞ്ഞ ആദ്യകാല ഗ്രന്ഥവും ഇതാണ്. ആര്യഭട്ടന്‍റെ സിദ്ധാന്തങ്ങള്‍ അറബ് ജ്യോതിശാസ്ത്രത്തില്‍ വന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബ്രഹ്മഗുപ്തന്‍റെ ‘ബ്രഹ്മഗുപ്ത സിദ്ധാന്തം’ 771-ഇല്‍ അല്‍ ഫസായി അറബിയിലേക്ക് തർജമ ചെയ്തു. ഈ ഗ്രന്ഥം ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും വന്‍ സ്വാധീനം ചെലുത്തി. പൂജ്യത്തിന്‍റെ പ്രത്യേകതകള്‍ ഈ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നു.ഇരുപതാം നൂറ്റാണ്ടില് മാത്രം ആണ് സൌരയൂഥത്തിന്റെ യഥാര്ത്ഥ രൂപം തിരിച്ചറിഞ്ഞതും ആകാശഗംഗ എന്ന നമ്മുടെ താരാപഥത്തെ കുറിച്ച് മനസ്സിലാക്കിയതും അത് പോലെയുള്ള കോടാനുകോടി താരാപഥങ്ങള് ഉണ്ടെന്നു തിരിച്ചറിഞ്ഞതും. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും മറ്റു ബാഹ്യാകാശ വസ്തുക്കളെക്കുറിച്ച് കൂടുതല് മനസ്സിലാകുകയും നക്ഷത്രങ്ങളുടെ ജനനം, അതിനു സംഭവിക്കുന്ന പരിണാമങ്ങള്, അതിന്റെ അന്ത്യം, പിന്നീട് സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങള് എന്നിവ കൂടുതല് പഠിക്കുകയും ആ പഠനം തുടരുകയും ചെയ്യുന്നു. ഇത് മാത്രമല്ല, ജ്യോതിശാസ്ത്രം, പ്രപഞ്ചത്തില് നടക്കുന്ന വിവിധങ്ങളായ പ്രതിഭാസങ്ങള് പഠിക്കുകയും വിശദീകരിക്കുകയും പ്രവചിക്കുകയും ചെയ്യുന്നു.

Related posts

സൂര്യഗ്രഹണത്തിന് ഈ ക്ഷേത്രം മാത്രം നടതുറക്കും

SURYA Rajiv

നന്ദിയുടെ ചെവിയിൽ ഭക്തർ പ്രാർത്ഥന നടത്തുന്നത് എന്തിന് ?

SURYA Rajiv

കോവിഡിനെ കുറിച്ച് വിശ്വസനീയമായ കാര്യങ്ങൾ അറിയാം “സ്വസ്ഥ”യിലൂടെ

SURYA Rajiv

Leave a Comment