Articles Featured

ക്ഷേത്ര പ്രദക്ഷിണത്തിന്റെ പ്രസക്തി

banner

ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ക്ഷേത്രത്തിൽ തൊഴാൻ പോകുന്നവർ പ്രാഥമികമായി അതെല്ലാം മനസ്സിലാക്കുക തന്നെ വേണം.

മനസ്സിലൊ, ചെറിയ ശബ്ദത്തിലൊ, ഭഗവന്നാമം ഭക്തിപൂർവ്വം ജപിക്കാതെ മൂകമായി ഒരിക്കലും ക്ഷേത്രത്തിൽ “പ്ര ദ ക്ഷി ണം” നടത്തരുത്.

ക്ഷേത്രപ്രദക്ഷിണമെന്നത് വളരെ അർത്ഥവത്തായ പുണ്യമായ ഒരു സ്വാത്വീക സൽകർമ്മമാണ്.

പ്രദക്ഷിണം എന്ന വാക്ക് പറയുന്നതും കേൾക്കുന്നതും പ്രവർത്തിക്കുന്നതും എല്ലാം പുണ്യമല്ലാതെ മറ്റെന്താണ്

പ്രദക്ഷിണം എന്ന വാക്കിലെ ഓരോ അക്ഷരങ്ങൾക്കും വെറും അക്ഷരങ്ങൾക്കപ്പുറമുള്ള അർത്ഥവ്യപ്തിയുണ്ട് . താഴെ പറയുന്ന ശ്ലോകം അതാണിവിടെയുണർത്തിക്കുന്നത്.

” പ്ര -ഛിഹ്നന്തി ഭയം സർവ്വേ ,
ദ – കാരോ മോക്ഷ സിദ്ധിദ,
ക്ഷി -കാരോത് ക്ഷീയതി രോഗോ,
ണ -കാരം ശ്രീ പ്രദായകം,

പ്രദക്ഷിണാർണ സംയോഗാത്,
പ്രദക്ഷിണ മിതി സ്മൃതം “

പ്രദക്ഷിണം എന്ന വാക്കിന്റെ അക്ഷരം തിരിച്ചുള്ള അത്ഥവ്യാപ്തി ഇപ്രകാരമാണ്..

പ്ര” –ഭയത്തെ ഇല്ലാതാക്കുന്നുവെന്നും ,
ദ” —മോക്ഷ സിദ്ധി പ്രദാനം ചെയ്യുന്നുവെന്നും,
ക്ഷി” -രോഗങ്ങളെ ഹനിക്കുന്നതെന്നും,
ണം” -ഐശ്വര്യ സംവർദ്ധകമെന്നുമാണ്

അതായത് പ്രദക്ഷിണം വയ്ക്കുമ്പോൾ ഭക്തന്റെ എല്ലാ ഭയങ്ങളും അകന്നു മാറി മോക്ഷസാധന മാർഗ്ഗം തെളിഞ്ഞു വരുമെന്നും
രോഗാതുരതകൾ നീക്കം ചെയ്ത് ജീവിതം ഐശ്വര്യ സമ്പൂർണ്ണമാക്കുമെന്നും
മനസ്സിന് സമാധാനവും സംതൃപ്തിയും കരഗതമാവുകയും ചെയ്യുമെന്നും
.ജീവ ശരീരത്തിന്റെ അകവും പുറവും ശുദ്ധീകരിക്കാൻ ” ക്ഷേത്ര പ്രദക്ഷിണം ” സദാ വഴികാട്ടുകയാണ് ചെയുന്നതെന്നുമാണ് സാരം.

മനസ്സിനും ബുദ്ധിക്കും മറ്റുമേൽക്കുന്ന നാനാ വിധത്തിലുള്ള”ക്ഷത “ങ്ങളിൽ നിന്നും ത്രാണനം ചെയ്യുന്നിടമാണത്രെക്ഷേത്രം.

അതിന് വേണ്ടത് ക്ഷേത്രാചാരങ്ങൾ ഓരോന്നും കൃത്യമായി യഥാവിധി മനസ്സിലാക്കിയിട്ടു വേണം ഓരോ തവണയും നമ്മൾ ക്ഷേത്രത്തിൽ പെരുമാറേണ്ടത് എന്നാണ്.

” പഠാത് പദാനു രംഗചേത്
കരൗ ചല വിവർജ്ജിതൗ
സ്തുതിർ വചി ഹൃദി ധ്യാനം
ചതു രംഗം പ്രദക്ഷിണം’ “

രണ്ടു കരങ്ങളും ഹൃദയഭാഗത്ത് കൂപ്പുകൈയ്യോടെ ചേർത്തുപിടിച്ച്
തൊഴുത് കൊണ്ട് സ്വന്തം ശരീരത്തെയും മനസ്സിനേയും മറ്റൊന്നിലും വ്യാപരിപ്പിക്കാതെ ഏകാഗ്രമായ ചിത്തത്തോടെ അതാത് ക്ഷേത്രത്തിലെ ഭഗവൽ ബിംബം മാത്രം അകതാരിൽ ആവോളം ദർശിച്ച് വളരെ സാവകാശം അടിവെച്ചടി വെച്ച് ഭഗവൽ നാമങ്ങളൊ, ഭഗവൽ മന്ത്രങ്ങളൊ ഭഗവൽ കീർത്തനങ്ങളൊ തുടർച്ചയായി ജപിച്ചു കൊണ്ട് വേണം നിത്യേന അതാത് ദേവന് / ദേവിക്ക് / ദേവതക്ക് പറഞ്ഞിട്ടുള്ള പ്രദക്ഷിണം മുടങ്ങാതെ നടത്താൻ

ആത്മാർത്ഥമായി ഭക്തിയോടെ ഇത്തരത്തിൽ പ്രദക്ഷിണം നടത്തിയാൽ മേൽപറഞ്ഞ സകലവിധ ഗൂണങ്ങളും അവനവനിൽ വന്നു ചേരുക തന്നെ ചെയ്യുമെന്ന് സാരം.

പ്രദക്ഷിണം വയ്ക്കുമ്പോൾ മേൽപ്പറഞ്ഞതിന് വിപരീതമായി ഒന്നും മിണ്ടാതെ മൂകമായി നടന്നു കൊണ്ടുള്ള പ്രദക്ഷിണം നടത്തുന്നവർക്ക് കാലക്രമത്തിൽ ‘ഉന്മാദം തന്നെ വന്നുപെടാമെന്ന് ജ്ഞാനികൾ പലവുരു ഉദ്ഘോഷിച്ചിട്ടുള്ളതുമാണ്‌.

അത് കൊണ്ട് യാതൊരു കാരണവശാലും പ്രദക്ഷിണത്തിന്റെ പ്രസക്തി അറിയാതെ മേൽപ്പറഞ്ഞ പ്രകാരമല്ലാതെ ഭഗവൽ സന്നിധിയിൽ മൂക പ്രദക്ഷിണം (മൗനപ്രദക്ഷിണം ) നടത്താൻ ഇടവരുത്തരുത്
നന്ദി, പ്രണാമം.
ഹരി ഓം.

കടപ്പാട്……

Related posts

ഒരു മുറം പച്ചക്കറിയുമായി ഓണത്തിന് ഒരുങ്ങാൻ.

SURYA Rajiv

കള്ളിയങ്കാട് നീലി ;സത്യമോ കെട്ടുകഥയോ ?

Sanoj Nair

ഇതാണ് ശബരിമല …ഭാഗം 9

Sanoj Nair

Leave a Comment