Articles

കോവിഡ്കാല അതിജീവന ചിന്തകൾ! മാക്കുട്ടയും – ” ഡ്രൈഡേ വീക്കും”

banner

മണ്ണ് ചതിക്കില്ലെന്നും തനിക്കു വേണ്ടതെല്ലാം തൻ്റെ മണ്ണു തരുമെന്നുമുള്ള വിശ്വാസമായിരുന്നു പഴയ കൃഷിക്കാരൻ്റെ വിശ്വാസ പ്രമാണം. ആഹാരാവശ്യത്തിനുള്ള
കാർഷികോല്പന്നങ്ങളും, ജീവിതാവശ്യത്തിനുള്ള സാധന സാമഗ്രികളും സ്വന്തമായി കൃഷി ചെയ്തെടുക്കുകയും – തൻ്റെ ജീവിത പരിസരത്ത് നിന്ന് ക്രമീകരിച്ചെടുക്കുകയും ചെയ്യുക എ ന്നതായിരുന്നു പഴയ കാല രീതി. ഇവയൊന്നും തന്നെ മണ്ണിൻ്റെയും മനുഷ്യൻ്റെയും ആരോഗ്യത്തെ അപകടത്തിലാക്കിയിരുന്നില്ല! അമ്മയായ ഈ ഭൂമിക്ക് ഭാരമായിമാറിയില്ലെന്ന് സാരം!പക്ഷേ, വേഗതയേറിയ ഈ പുതിയ കാലത്ത് മണ്ണിനോടും പ്രകൃതിയോടും ഇഴചേർന്നുള്ള കാർഷിക ജീവിത സംസ്ക്കാരം നമുക്ക് കൈമോശം വന്നു.പുത്തൻകണ്ടുപിടിത്തങ്ങൾ പലതിനെയും തിരശ്ശീലക്കു പിന്നിലാക്കി.ഇതാ വംശനാശം സംഭവിച്ച ഈ ഗണത്തിൽഉൾപ്പെട്ട ഒരു നന്മയായിരുന്നു “മാക്കുട്ട” എന്ന സഞ്ചി. മണ്ണിൻ്റയുംപരിസ്ഥിതിയുടെയും അന്തകനാണെന്നതിനാൽസർക്കാർ നിരോധിച്ച പ്ളാസ്റ്റിക്ക് കാരീബാഗിൻ്റെ
പ്രാചീന രൂപം! പച്ച ഓലകൊണ്ട് മെടഞ്ഞ്ഡിസ്പോസിബിൾ കാരിബാഗിൻ്റെ പിടി പോലെയുള്ള കാതോടു കൂടിയ സഞ്ചി! പണ്ട് ചന്തയിൽ പോകുമ്പോൾ അവിടെ നിന്നു തന്നെ ഒരു മാക്കുട്ട വാങ്ങി അതിൽ വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങി നിറച്ച്
പോരുന്നവർ നിരവധിയായിരുന്നു . അടുത്ത ദിവസത്തേക്ക്
അത് സൂക്ഷിക്കാറില്ല. ഇതിൻ്റെ ഓലക്കാലുകൾ ഉണക്കിയെടുത്ത് തീയെരിക്കാനും മറ്റും ഉപയോഗിച്ചിരുന്നു. പച്ച ഓല വെട്ടി രണ്ടായി കീറി നാലോ അഞ്ചോ ഓലക്കാൽ മടലോടു ചേർത്ത് മുറിച്ചെടുക്കുന്നു.പുര മേയാനുളള മേച്ചിൽ ഓലമെടയുന്നതു പോലെ
ഈ ഓല കീറുകൾ ചേർത്ത് സഞ്ചി പോലെ മെടഞ്ഞെടുക്കുന്നു. കൈയ്യിൽ തൂക്കി പിടിക്കുന്നതിനായി ഓല കാലുകൊണ്ടുതന്നെ ഒരു പിടിയും! പഴയ നാട്ടു ചന്തകളിൽ മാക്കുട്ടയും വാങ്ങുവാൻ കിട്ടുമായിരുന്നു.

മക്കുട്ടയുണ്ടാക്കുവാനുള്ള ഓലക്കീറുമായി മാക്കുട്ടയുണ്ടാക്കി ഉപജീവിക്കുന്നവർ ചന്തയിൽ ആളും ആരവവും തുടങ്ങുന്നതിന്
വളരെ മുമ്പേ എത്തും. മണ്ണുമായി ചേരാതെ വർഷങ്ങളോളം മണ്ണിന് ശാപമായി അവശേഷിക്കുന്ന പ്ളാസ്റ്റിക്ക് കാരിബാഗ് നിരോധിച്ചിട്ടും ഇന്നും അവ അറിഞ്ഞോ അറിയാതെയോ നമ്മൾ ഉപയോഗിക്കുമ്പോഴാണ്നമ്മുടെ പൂർവികരുടെ മനോഭാവത്തിലെ നൻമ വെളിവാകുന്നത്. പ്രകൃതിയുമായി സമരസപ്പെട്ട് ചുറ്റുപാടുകളെ മനസ്സിലാക്കിയായിരുന്നു അവരുടെ ഓരോ പ്രവർത്തിയും! പരിസ്ഥിതിയെക്കുറിച്ച്
പഠന ഗവേഷണ വിജ്ഞാനമൊന്നും അവർക്കില്ലായിരുന്നെങ്കിലും തൻ്റെ ചുറ്റുപാടുകളെ കണ്ടറിഞ്ഞ് മനസ്സിലാക്കി നെടുനാളത്തെ അനുഭവസമ്പത്തിലൂടെ
പ്രകൃതിയോടും മണ്ണിനോടും എങ്ങനെ ഇപെടണമെന്ന് അവർക്കു്
നല്ല നിശ്ചയമുണ്ടായിരുന്നു! മണ്ണിൻ്റെ ഉർവരതയും, രജസ്വലതയും നോവും നൊമ്പരങ്ങളും മനഃപ്പാoമാക്കിയ യഥാർത്ഥ പരിസ്ഥിതി ശാസ്ത്രജ്ഞർ !! കാവുതീണ്ടിയാൽ കുളം വറ്റുമെന്നും അവ സംരക്ഷിക്കണമെന്നും, കാടരികെ തോടരികെ
വീടരികെ കൊക്കരുത് –
അതായതു് തോടും പുഴകളും കൈയ്യേറരുതെന്നും, മണ്ണറിഞ്ഞുവളം ചെയ്താൽ കിണ്ണം നിറയെ ചോറുണ്ണാമെന്നും, അയൽ നോക്കി കൃഷി ചെയ്യണമെന്നും, ഉടമയുടെ
കണ്ണ് ഒന്നാം തരം വളമെന്നുമൊക്കെ നമ്മുടെ പഴമക്കാർ പറഞ്ഞു വെച്ചതും ഈ
പുതിയ കാലത്തും ഏറെ അർത്ഥപൂർണ്ണവും പ്രസക്തവുമാണ്. ഒരു നിത്യോപയോഗ സാധനമെന്ന നിലയിൽ ഒരു കാലത്ത് കാർഷിക ഗ്രാമീണ ജീവിതത്തിലെ സജീവ സാന്നിദ്ധ്യമായിരുന്ന മാക്കുട്ടയും വിസ്മൃതിയിലായി. നമ്മുടെ കുഞ്ഞുങ്ങൾ ഇങ്ങനെയൊരു സാധനം കാണാനും കേൾക്കാനും
സാദ്ധ്യതയില്ല!വിനാശം വിതക്കുന്ന പ്ളാസ്റ്റിക്കിൻ്റെ
അപകടങ്ങൾ നമ്മുടെ കുട്ടികൾ ക്ളാസ്സ് മുറികളിൽ പഠിക്കുമ്പോൾ,
കൊറോണക്കാലത്തെ ശുചിത്വ മാർഗ്ഗങ്ങളും വൃത്തി ബോധവും മറ്റും വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ, ദുർഗന്ധം വമിക്കുന്ന മാലിന്യം നിറഞ്ഞ പ്ളാസ്റ്റിക്ക് കാരിബാഗുകൾ വഴിയോരത്ത് കൂമ്പാരം കൂടി കാക്ക കൊത്തിവലിക്കുമ്പോഴൊക്കെ പോയകാല പാരിസ്ഥിതിക സൗഹൃദത്തിൻ്റെ നന്മ നിറഞ്ഞ ഓർമയായി
മാക്കുട്ട ഓർമയിൽ തെളിയുന്നു!!


മുരളീധരൻ തഴക്കര

Related posts

വാൽക്കിണ്ടിയും കോളാമ്പിയും – ശുചിത്വ ബോധത്തിൻ്റെ അടയാളo.

SURYA Rajiv

ന്യൂ ജൻ കുട്ടികൾ ഒറ്റക്കാലിൽ കറുത്തചരട്കെട്ടുന്നതിന് പിന്നിലുള്ള രഹസ്യമെന്ത്.

SURYA Rajiv

ഭഗത് സിംഗ് ,രാജ്‌ഗുരു ,സുഖ്‌ദേവ് ;കാലം ഒരിക്കലും മറക്കാത്ത നാമധേയങ്ങൾ ….

SURYA Rajiv

Leave a Comment