Agriculture

സഹജീവനത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഉദാത്ത സാക്ഷ്യമായ തേനീച്ചകൾക്കായി ഒരു ദിനം

banner

“താരിലെ തേനമൃതുണ്ണുവാനെത്തുന്ന,
തേനീച്ചയുമീ പ്രപഞ്ചത്തിനുള്ളിലെ
മർത്യർക്കു നിത്യ പ്രയോജനമേകുന്ന
സത്യമാം കൗതുക സൗന്ദര്യമല്ലയോ….”
ഇന്ന് ലോക തേനീച്ച ദിനമാണ്. പരിസ്ഥിതി സന്തുലനത്തിനും –
ആവാസ വ്യവസ്ഥയുടെ സുസ്ഥിരതക്കും –
ഭക്ഷ്യഭദ്രതക്കും – തേനീച്ചയുടെയും മറ്റ്
പരാഗണ സഹായികളായ
ഷഡ്പദങ്ങളുടെയും പ്രാധാന്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ്
തേനീച്ച ദിനത്തിന്റെ പ്രാധാന്യം.
ഇക്കുറി കൊറോണ
മഹാവ്യാധി ലോകമാകെ
മനുഷ്യ ജീവന് ഭീഷണിയായി മാറുമ്പോൾ
തേനീച്ച ദിനത്തിന് ഏറെ
പ്രാധാന്യമുണ്ട് !


സഹജീവനത്തിന്റെയും
കഠിനാദ്ധ്വാനത്തിന്റെയും
ഉദാത്ത സാക്ഷ്യമാണ്
തേനീച്ചകൾ !
ഒരുമയുടെ , നാളെയെക്കുറിച്ചുള്ള
കരുതലിന്റെ ,
കൃത്യനിഷ്ഠയുടെ ,
കഠിനപ്രയത്നത്തിന്റെ ,
പരാഗണത്തിലൂടെ ഉല്പാദനവർദ്ധനവിനുള്ള
ചാലക ശക്തിയായി –
അങ്ങനെ സമസ്തതല
സ്പർശിയായ പ്രാധാന്യമാണ് ഈ ചെറു ജീവികൾക്കുള്ളതു്.
രോഗ പ്രതിരോധ ശക്തി പ്രദാനം ചെയ്യുന്ന പ്രകൃതിയുടെ അമൃതമാണ്
തേൻ. ആരോഗ്യദായക
ആഹാരം, പ്രകൃതിദത്ത
ഔഷധം, ഒന്നാം തരം അണുനാശിനി, ഊർജ്ജത്തിന്റെ അക്ഷയ
സ്രോതസ്സ് ഇങ്ങനെ
എണ്ണിയെണ്ണിപ്പറയാൻ
ഒട്ടേറെ പ്രാമാണികതകളാണ്
തേനിനുള്ളത്. നിസ്സാരമായി നാം കരുതുന്ന ഒരു ചെറു ജീവിയുടെ ഉദാര കാരുണ്യം !!


ഇപ്പോഴിതാ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന
കോവിഡ് പാക്കേജിലും
തേനീച്ച വളർത്തൽ മേഖലക്ക് വലിയ പ്രാധാന്യം നൽകുകയും
കോടിക്കണക്കിന് രൂപ
വകയിരുത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് ഇത് വലിയ
സാദ്ധ്യതയാണ് തുറന്നുതരുന്നത്. തേനിന്റെ അക്ഷയ ഖനിയായ നമ്മുടെ റബ്ബർത്തോട്ടങ്ങളുടെയും
വനമേഖലയുടെയും
ഒരു ചെറിയ അംശം മാത്രമേ നമുക്ക് ഇപ്പോഴും പ്രയോജനപ്പെടുത്തുവാൻ
കഴിഞ്ഞിട്ടുള്ളൂ ! തേനീച്ച വളർത്തൽ മേഖലയുടെ
സർവ്വതോന്മുഖമായ
അഭിവൃദ്ധിക്കായി ലക്ഷ്യമിട്ട ” ഹണി മിഷനും
പ്രഖ്യാപനത്തോടൊപ്പം
സുഷുപ്തിയിലായി ! വമ്പൻ
കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ
കുപ്പി പാനീയങ്ങൾ നമ്മുടെ ശീതളപാനീയ
വിപണി കീഴടക്കുമ്പോൾ –
അതൊരു ആരോഗ്യപ്രശ്നവും
ഒപ്പം സാമ്പത്തിക ചോർച്ചയുമാണ് –
ഒരു ബദൽ എന്ന നിലയിൽ തേനധിഷ്ഠിത
ഊർജ്ജദായക ശീതള പാനീയം യാഥാർത്ഥ്യമാകണം !


ഇങ്ങനെ നിരവധി കാര്യങ്ങളിൽ ആവശ്യാധിഷ്ഠിത
ഗവേഷണ പഠനങ്ങളും
അനിർവാര്യമാണ്.
സ്വന്തമായി ഭൂമിയില്ലാത്തവർക്കു പോലും ചെയ്യാവുന്ന
ആകാശത്തെ കൃഷിയാണിത് !
ദൈവത്തിന്റെ സ്വന്തം
നാട്ടിൽ നിന്ന് പ്രകൃതിയുടെ
വരദാനമായ ശുദ്ധമായ തേനും തേനുല്പന്നങ്ങളും
കയറ്റിയയച്ച് ഒരുപാടു പേർക്ക് തൊഴിലവസരം
സാദ്ധ്യമാകും !
കഠിനാദ്ധ്വാനത്തിന്റെ
കഥ പറയുന്ന
തേനീച്ചകളെ നമുക്ക്
പാഠമാക്കാം
പാഠപുസ്തകമാക്കാം!
മാധുര്യത്തിന്റെ നേർ പര്യായമായ
തേൻ ശീലമാക്കാം !


മുരളീധരൻ തഴക്കര

.

Related posts

കൃഷി അഭിവൃദ്ധിപ്പെടുത്താൻ ജൈവവളം മതി !

Sanoj Nair

നിസ്സാരക്കാരനല്ല പപ്പായ!

SURYA Rajiv

നന്മ, സ്നേഹം, സമൃദ്ധി: മലയാളികൾക്കിത് പുത്തൻ പ്രതീക്ഷകളുടെ വിഷു

Sanoj Nair

Leave a Comment