Articles

അണുവായുധത്തെയല്ല ജൈവായുധങ്ങളെയാണ് നാം ഭയപ്പെടേണ്ടത് !

banner

ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കോവിഡ്–19 ബാധിച്ച രോഗികളെ ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാനിലാണ് . എന്നാൽ ഈ വൈറസ് ചൈനയിൽ എങ്ങനെ എത്തി എന്നത് സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുകയാണ്. പ്രകൃതിയിൽ നിന്ന് വന്നതാണെന്ന് ഒരുവിഭാഗം പറയുമ്പോൾ ചില രാജ്യങ്ങളിലെ ലാബുകളിൽ നിന്ന് അബദ്ധത്തിൽ പുറത്തായ ജൈവായുധമാണ് കൊറോണ വൈറസെന്ന് വാദിക്കുന്നവരും ഉണ്ട്.

അനധികൃത ജൈവായുധമായി ചൈനീസ് കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണു വൈറസിനെ പുറത്തുവിട്ടതെന്നും അമേരിക്ക ആരോപിക്കുന്നുണ്ട്. ശത്രുക്കളായി കാണുന്നവർക്കെതിരെ ഉപയോഗിക്കാനായി അവർ തയാറാക്കിയ വൈറസ് മുന്നൊരുക്കമില്ലാതെ, അപ്രതീക്ഷിത സമയത്താണു പുറത്തുവിട്ടത്. യുഎസിലെ ജനങ്ങളാണു പ്രധാനലക്ഷ്യമെങ്കിലും അതിൽമാത്രം ഒതുങ്ങതായിരുന്നില്ല ആക്രമണമെന്നും അവർ ആരോപിക്കുന്നുണ്ട്. എന്നാൽ കൊറോണയേക്കാൾ വലിയ ജൈവായുധങ്ങൾ വിവിധ രാജ്യങ്ങളുടെ ലാബുകളിൽ ഉണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം

ഭീകരര്‍ക്കും ചില രാജ്യങ്ങള്‍ക്കും ജൈവായുധങ്ങള്‍ നിര്‍മിക്കുക വളരെയെളുപ്പമാണെന്ന് നേരത്തെ തന്നെ നിരവധി മുന്നറിയിപ്പ് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. നിലവില്‍ ജൈവായുധങ്ങളുമായി ബന്ധിപ്പിക്കാനാകുന്ന അപകടകരമായ പരീക്ഷണങ്ങള്‍ യാതൊരു മുന്‍കരുതലുകളോ നിയന്ത്രണങ്ങളോ ഇല്ലാതെ നടക്കുന്നുവെന്നതാണ് അപകടത്തിന് കാരണം. യുഎസ് നാഷണല്‍ അക്കാഡമീസ് ഓഫ് സയന്‍സസ്, എൻജിനീയറിങ് ആന്റ് മെഡിസിൻ ഇത്തരം മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു.

ജൈവായുധങ്ങളായി ഉപയോഗിക്കാന്‍ കഴിയുന്ന വൈറസുകളേയും ബാക്ടീരിയകളേയും കുറിച്ചുള്ള പഠനങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷാ മുന്നൊരുക്കങ്ങളില്ല. ആവശ്യക്കാരായ സംഘങ്ങള്‍ക്കോ രാജ്യങ്ങള്‍ക്കോ വലിയ ബുദ്ധിമുട്ടില്ലാതെ ജൈവായുധങ്ങള്‍ സ്വന്തമാക്കാനാകും. ഇന്റര്‍നെറ്റില്‍ നിന്നു പോലും ഇതിനാവശ്യമായ വിവരങ്ങള്‍ ലഭിക്കുമെന്നത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മേഖലയിലെ ഗവേഷകര്‍ക്ക് ഇതിന്റെ അപകടാവസ്ഥയെക്കുറിച്ച് വലിയ പിടിപാടില്ലാത്തതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നുണ്ടെന്ന് നാഷണല്‍ അക്കാദമിയിലെ വിദഗ്ധർ ആരോപിക്കുന്നു.

കാനഡയിലെ അല്‍ബേര്‍ട്ട സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ വെളിപ്പെടുത്തലും നിര്‍ണ്ണായകമാണ്. ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ച ഗവേഷണ വിവരങ്ങളുടെ മാത്രം സഹായത്തില്‍ അപകടകാരിയായ സ്‌മോള്‍പോക്‌സ് വൈറസിനെ ഇവര്‍ നിര്‍മിച്ചെടുത്രേ . രോഗ നിര്‍മാര്‍ജനത്തെ തുടര്‍ന്ന് 1970ല്‍ സ്‌മോള്‍പോക്‌സിനുള്ള വാക്‌സിനേഷന്‍ വരെ നമ്മള്‍ അവസാനിപ്പിച്ചതാണ്. അതായത് ഇനിയൊരു സ്‌മോള്‍പോക്‌സ് ബാധയുണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ നാല്‍പ്പത് വയസില്‍ താഴെയുള്ളവര്‍ക്കാകില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം .

Related posts

അറിയാം കൂവള മാഹാത്മ്യം…

SURYA Rajiv

പാവൽ കൃഷി; കയ്പ്പിലെ പോഷകസമൃദ്ധി ഒപ്പം മധുരമൂറും ആദായവും

SURYA Rajiv

കള്ളിയങ്കാട് നീലി ;സത്യമോ കെട്ടുകഥയോ ?

Sanoj Nair

Leave a Comment