Articles

ഇന്ത്യയിലെ ലോക്ക് ഡൗണിനെ പിന്തുണച്ചു സോഷ്യൽ മീഡിയ!

banner

കൊറോണ വൈറസിനെതിരെ പോരാടാനുള്ള ലോക്ക്ഡൗൺ പ്രതിരോധം , രാജ്യത്തെ സോഷ്യൽമീഡിയ ഉപയോക്താക്കൾ ഒന്നടങ്കം പ്രശംസിക്കുകയും ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് ആളുകൾക്ക് വീട്ടിലിരുന്ന് വെർച്വൽ ഓൺലൈൻ ചലഞ്ചുകളിൽ പങ്കെടുക്കാൻ കഴിയുമെങ്കിൽ ഇതൊരു ഏറ്റവും വലിയ അവസരമാണിതെന്നാണ് മിക്കവരും പ്രതികരിച്ചത്.

“സുഹൃത്തുക്കളേ, ഈ 21 ദിവസത്തെ ചലഞ്ചിൽ നമുക്ക് പങ്കെടുക്കാം. ഉദാഹരണത്തിന് യോഗ പരിശീലനം, വായന, ബ്ലോഗുകൾ എഴുതുക, പാചകം കൂടാതെ / അല്ലെങ്കിൽ ഏതെങ്കിലും സൃഷ്ടിപരമായ ശീലം. നിങ്ങൾ തയ്യാറാണോ?”തുടങ്ങിയ മെസ്സേജുകൾ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വ്യാപകമായിക്കഴിഞ്ഞു.

21 ദിവസത്തേ ലോക്ക്ഡൗണിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ടുള്ള നിരവധിപോസ്റ്റുകളും വിഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് , നമ്മുടെ രാജ്യത്തിന്റെയും കുടുംബത്തിന്റെയും സുരക്ഷയുടെ ഉത്തരവാദിത്തം നമുക്ക് ഏറ്റെടുക്കാം,എന്ന രീതിയിൽ നിരവധി ഹാഷ് ടാഗുകളും പ്രചരിക്കുന്നുണ്ട് .

അമേരിക്കൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പോലും ഈ കടുത്ത തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുന്നുണ്ട്. ഇന്ത്യയെ പോലെ അമേരിക്കയും കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നെറ്റിസൺസ് ആവശ്യപ്പെടുന്നുണ്ട്. ‘നരേന്ദ്ര മോദി ഇന്ത്യ അടച്ചുപൂട്ടി. 1.3 ബില്യൺ ആളുകൾ 21 ദിവസത്തേക്ക് വീട്ടിലിരിക്കും. എല്ലാ ശാസ്ത്രവും പറയുന്നത് നിങ്ങൾ ചെയ്യേണ്ടത് അതാണ് എന്നാണ്. യുഎസ് തീർച്ചയായും അത് ചെയ്യണം’ മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തു.

വരുന്ന 21 ദിവസത്തേക്ക് പൂർണ്ണമായ ലോക്ക്ഡൗൺ പിന്തുടരുന്നില്ലെങ്കിൽ, രാജ്യം 21 വർഷം പിന്നോട്ട് പോകുമെന്നും നിരവധി കുടുംബങ്ങൾ നാശത്തിലാകുമെന്നും പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകി. ഇതുവരെ രാജ്യത്ത് അഞ്ഞൂറിലധികം പേരെ ബാധിച്ച ഈ മാരകമായ കൊറോണ വൈറസിനെ നേരിടാനുള്ള ഒരേയൊരു മാർഗ്ഗം സാമൂഹിക അകലം പാലിക്കുക മാത്രമാണ്. ലോകത്തെ പല ശക്തരായ രാജ്യങ്ങളും ക്വാറന്റിൻ നടപ്പിലാക്കാനാകാതെ നിസ്സഹായരായി നിൽക്കുകയാണ്.ഈ അവസരത്തിലാണ് ഇന്ത്യ ശക്തമായ തീരുമാനവുമായി പ്രതിരോധിക്കുന്നത് .

Related posts

കൊട്ടാരക്കരയിലെ ഉണ്ണിയപ്പ പുരാണം

Sanoj Nair

ഉത്ഥാന ഏകാദശിയുടെ സവിശേഷത എന്താണ് ?

SURYA Rajiv

സുശക്തം , സ്ത്രീ രത്ന ഭാരതം

admin

Leave a Comment