Articles Youtube

കൊവിഡ് 19 ഭീതിയിൽ ജനങ്ങളെ ബോധവത്കരിക്കാൻ ഹ്രസ്വചിത്രങ്ങളുമായി ഫെഫ്ക

banner

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചാരണാ‌ര്‍ഥം മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ഹ്രസ്വചിത്രങ്ങൾ ഒരുക്കുന്നു. ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒന്‍പത് ബോധവത്കരണ ചിത്രങ്ങളണ് ഫെഫ്കയുടെ എന്റര്‍ടൈന്‍മെന്റ് യൂ ട്യൂബ് ചാനലിലൂടെ പുറത്തിറക്കുന്നത്. ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ്‌ അസോസിയേഷനുമായി ചേർന്ന് നിർമ്മിക്കുന്ന 9 ലഘു ചിത്രങ്ങളിൽ മമ്മൂട്ടി , മഞ്ജു വാര്യർ , ഫഹദ് ഫാസിൽ , മംമ്ത മോഹൻദാസ് , കുഞ്ചൻ , അന്ന രാജൻ , ജോണി ആന്റണി , മുത്തുമണി തുടങ്ങിയ താരങ്ങൾ പങ്കെടുക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു . സാങ്കേതിക കലാകാരന്മാരും താരങ്ങളും സൗജന്യമായാണ് ചിത്രങ്ങളുമായി സഹകരിക്കുന്നത്.സംവിധായകൻ ജോണി ആന്റണി പ്രധാന വേഷത്തിലെത്തിയ സൂപ്പർമാൻ സദാനന്ദൻ എന്ന ചിത്രം ഇന്ന് റിലീസ്ചെയ്തു. ഗൾഫില്‍ നിന്നും നാട്ടിലെത്തിയിട്ടും അനന്തരവളുടെ വിവാഹം കൂടാതെ സ്വയം ക്വാറന്റീനിൽ പ്രവേശിച്ച സദാനന്ദനാണ് ഇതിലെ ഹീറോ….ചലച്ചിത്ര പ്രവർത്തകരായ സോഹൻ സീനുലാൽ , ലിയോ തദേവൂസ് , അരുൺ ഗോപി , സിദ്ധാർത്ഥ ശിവ , മുത്തുമണി , ശ്രീജ , ബൈജുരാജ് ചേകവർ , ജോസഫ് നെല്ലിക്കൻ എന്നിവരും പരസ്യചിത്ര സംഘടനയെ പ്രതിനിധീകരിച്ച് സിജോയ് വർഗ്ഗീസ് , എ കെ വിനോദ് , കുമാർ നീലകണ്ഠൻ , അപ്പുണ്ണി , ഷെൽട്ടൻ , പ്രവീൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു .

Related posts

അറിയണം ആത്തി ചക്കയുടെ ഈ ഗുണഗണങ്ങൾ

SURYA Rajiv

തേനൂറും കാഴ്ചകൾ ഒരുക്കി തെന്മല

Sanoj Nair

പ്രേക്ഷകശ്രദ്ധ നേടി നകുലനും ഗംഗയും..

SURYA Rajiv

Leave a Comment