Articles

കാലാവസ്ഥയുടെ താളം തെറ്റുമ്പോൾ ..

banner

വനവും ജലവുമില്ലാതെ സുഖകരമായ കാലാവസ്ഥയില്ല.അത് കൊണ്ടുതന്നെയാണ് വന, ജലദിനാചരണങ്ങളുടെ തുടര്‍ച്ചയായി മാര്‍ച്ച് 23ന് ലോകകാലാവസ്ഥാദിനം ആചരിക്കുന്നത് .കാലാവസ്ഥാവ്യതിയാനം ലോകത്തിന്റെ പല ഭാഗങ്ങളില്‍ പലതരം കെടുതികളാണ് വിതയ്ക്കുക. കാട്ടുതീയായും പേമാരിയും ചുഴലിക്കൊടുങ്കാറ്റുമായും വരള്‍ച്ചയും വിളനാശവും ഒക്കെയായി അത് പ്രത്യക്ഷപ്പെടുന്നു.

എല്ലാം വെട്ടിപിടിച്ചു എന്നഹങ്കരിച്ചിരുന്ന നാം കോവിഡ്-19 എന്ന വലിയൊരു മഹാമാരിയെ എങ്ങനെ ചെറുക്കണമെന്നറിയാതെ പകച്ചു നിൽക്കുന്ന ഒരാവസ്ഥയിലാണ് .പുതിയ ഇടങ്ങളില്‍ പുതിയ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാനും കാലാവസ്ഥാ വ്യതിയാനം കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. കേരളത്തില്‍ ഏതാനും വര്‍ഷംമുമ്പ് വലിയ ദുരിതം വിതച്ച ചിക്കുന്‍ഗുനിയ, ജപ്പാന്‍ജ്വരം പോലുള്ള പകര്‍ച്ചവ്യാധികള്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ സൂചനയായി വിദഗ്ധര്‍ വിലയിരുത്തുന്നു.ഓരോ വര്‍ഷവും ഓരോ വ്യത്യസ്ത ആശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് സംഘടന ഈ ദിനം ആചരിക്കുന്നത്.

‘മേഘങ്ങളെ മനസ്സിലാക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.വെള്ളത്തിനാലും മഞ്ഞ് പാളികളാലും രൂപപെടുന്ന ഒരുപാട് മേഘങ്ങള്‍ നമ്മുടെ അന്തരീക്ഷത്തിലുണ്ട്. കാലാവസ്ഥാ പ്രവചനത്തിനും മുന്നറിയിപ്പുകള്‍ക്കും മേഘങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കാലാവസ്ഥാ വ്യതിയാന പഠനങ്ങളില്‍ മേഘങ്ങളുടെ പങ്ക് ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ് മേഘങ്ങളെ അടുത്തറിയാനുള്ള ദൗത്യവുമായി ലോക കാലാവസ്ഥ സംഘടന രംഗത്തുവരുന്നത്….

മേഘങ്ങള്‍ എങ്ങനെ കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്നെന്നും കാലാവസ്ഥാ വ്യതിയാനം എങ്ങനെ മേഘങ്ങളെ ബാധിക്കുന്നുവെന്നതും ശാസ്ത്ര ലോകത്തെ ദീര്‍ഘനാളത്തെ ചര്‍ച്ചകളില്‍ പെട്ടതാണ് . മേഘങ്ങളെ അടുത്തറിയലും അവയെക്കുറിച്ച് പഠിക്കലും കാലാവസ്ഥാ പ്രവചനത്തിന് ഏറെ ഉപകരിക്കും. അതുവഴി കാലാവസ്ഥക്ക് യോജ്യമായ മുന്‍കരുതലുകളെടുക്കാനും സാധിക്കും. ഇങ്ങനെ കണ്‍മുന്നില്‍ മുന്നറിയിപ്പുകള്‍ പ്രത്യക്ഷപ്പെടുമ്പോഴും മനോഭാവത്തില്‍ മാറ്റം വരുത്താന്‍ നമുക്കാവുന്നില്ല എന്നതാണ് വാസ്തവം.

വൈദ്യുതിയും വെള്ളവും ദുരുപയോഗം ചെയ്യുമ്പോഴും, ജൈവമാലിന്യങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുമ്പോഴും, ഭക്ഷണം പാഴക്കുമ്പോഴും, വര്‍ധിക്കുന്ന ചൂടിനായി ശീതീകരണികളെ കൂടുതല്‍ ആശ്രയിക്കുമ്പോഴും ചെയ്യുന്നത് മറ്റൊന്നല്ല – ഭൂമിക്ക് ചൂടുകൂട്ടാന്‍ നമ്മള്‍ കൂട്ടുനില്‍ക്കുന്നു. കാലവസ്ഥാദിനം ആചരിക്കുന്ന അവസരത്തില്‍ ഓര്‍ക്കേണ്ടതും ഇതുതന്നെ.

Related posts

കോവിഡ് 19; നിങ്ങളുടെ ശ്രദ്ധയ്ക്ക്‌

SURYA Rajiv

ഐശ്വര്യത്തിന് ദീപാവലി വ്രതം.

SURYA Rajiv

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ?

Sanoj Nair

Leave a Comment