Articles

പതിതരുടെ ജിഹ്വ;പണ്ഡിറ്റ് കറുപ്പനെ ഓർക്കുമ്പോൾ …..

banner

അധസ്ഥിതരുടെ നായകന്‍ അധ്യാപകന്‍, സമൂഹിക പരിഷ്കര്‍ത്താവ് കവി പുലയ മഹാസഭയുടെ സ്ഥാപകന്‍ എന്നീ നിലകളിലെല്ലാം എന്നും ഓര്‍മ്മിക്കപ്പെടുന്ന വ്യക്തിയാണ് പണ്ഡിറ്റ് കറുപ്പന്‍.പതിതരുടെ ജിഹ്വ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത് .

വരേണ്യന്‍ വിരാജിച്ചിരുന്ന കാവ്യലോകത്ത് അധഃസ്ഥിത ജനതയുടെ സ്വരമുയര്‍ത്തിയ കെ.പി.കറുപ്പന്‍ മലയാളത്തിലെ ദളിതകവിയുടെ പ്രാരംഭകരിലൊരാളാണ്.തന്‍റെ കാലഘട്ടത്തിലെ സാമൂഹ്യ വ്യവസ്ഥയില്‍ അധഃസ്ഥിതജാതികള്‍ അനുഭവിച്ച പീഡിതാവസ്ഥയ്ക്കെതിരെയുള്ള കാവ്യപ്രതികരണം കൂടിയായിരുന്നു കറുപ്പന്‍റെ രചനകള്‍.

1885 മെയ് 24 ന് കൊച്ചി രാജ്യത്തെ ചേരാനല്ലൂരിലെ വിഷവൈദ്യം പൈതൃകമായി ഉണ്ടായിരുന്ന അരയകുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം .കണ്ടത്തിപറമ്പ് അയ്യനും കൊച്ചു പെണ്ണുമായിരുന്നു മാതാപിതാക്കള്‍.

ചെറായിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പഠിക്കാനായി കൊടുങ്ങല്ലൂര്‍ക്ക് പോയതാണ് കറുപ്പന്‍റെ ജ ീവിതത്തില്‍ വഴിത്തിരിവായത്.അവിടെ വച്ച് കവിതയെഴുത്തും കവിതയില്‍ കത്തെഴുതലും ശീലിച്ചു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ പോലുള്ളവരുടെ പ്രശംസക്ക് പാത്രമായിഒരിക്കല്‍ തിരുവഞ്ചിക്കുളത്തെത്തിയ രാജ ാവിന് കറുപ്പന്‍ മംഗളശ്ളോകമെഴുതി സമര്‍പ്പിച്ചു. അതില്‍ പ്രീതനായ രാജ ാവ് എറണാകുളം മഹാരാജ ാസ് കോളജ ില്‍ സംസ്കൃതപണ്ഡിതന്‍ രാമ പിഷാരടിയുടെ കീഴില്‍ സംസ്കൃതം പഠിക്കാനയച്ചു.

1905 ല്‍ ഇരുപതാം വയസ്സില്‍ കറുപ്പന് ഏറണാകുളം സെന്‍റ് തെരേസാസ് ഹൈസ്കൂളില്‍ മുന്‍ഷിയായി നിയമിതനായി.തിരുകൊച്ചിയിലെ രാജാക്കന്മാരുടെയും , അവിടുത്തെ പ്രമുഖ കവികളുടെയും മിത്രമായിരുന്നു കറുപ്പന്‍. കൊച്ചി രാജാവ് ‘കവിതിലകന്‍’ എന്നും കേരള വര്‍മ്മ വലിയ കോയിത്തന്പുരാന്‍ ‘വിദ്വാന്‍’ എന്നുമുള്ള ബഹുമതികള്‍ കറുപ്പന് സമ്മാനിച്ചു.

തന്‍റെ സേവനം സര്‍ക്കാര്‍ മേഖലയില്‍ കൂടി വ്യാപിപ്പിച്ചാലേ അവര്‍ണ്ണര്‍ക്കായി എന്തെങ്കിലും ചെയ്യാനവൂ എന്നു കരുതി കറുപ്പന്‍ കുറച്ചുകാലം ഫിഷറീസ് വകുപ്പില്‍ പ്രവർത്തിച്ചു . പിന്നീട് സവര്‍ണ്ണര്‍ക്ക് മാത്രം പ്രവേശനമുണ്ടയിരുന്ന സര്‍ക്കാറിന്‍റെ കാസ്റ്റ് ഹൈസ്കൂളില്‍ അധ്യാപകനായി.ഗുരുവായ രാമ പിഷാരടി പിരിഞ്ഞപ്പോല്‍ ഏറണാകുളം മഹാരാജ ാസ് കോളജില്‍ അധ്യാപകനായി.

1913 മെയ് 25 ന് എറണാകുളത്തെ സെന്‍റ് ആല്‍ബര്‍ട്സ് ഹൈസ്കൂളിലാണ് പുലയര്‍ മഹാസഭയുടെ ഉദ്ഘാടനം നടക്കുന്നത് . പണ്ഡിറ്റ് കറുപ്പന്റെ ഒരു സ്വപ്നമായിരുന്നു പുലയർമഹാസഭ .1925 ല്‍ കറുപ്പനെ കൊച്ചി നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.1927 ഔഗസ്റ്റ് 9 ന് അധഃകൃത സമുദായങ്ങളുടെ ഉപസംരക്ഷകനായി സര്‍ക്കര്‍ അദ്ദേഹത്തെ നിയമിച്ചു.കൊച്ചി നിയമസഭാംഗവുമായി. കറുപ്പന്‍റെ സമുദായ പരിഷ്കൃത ശ്രമങ്ങളുടെ ഫലമായാണ് തേവരയില്‍ വാലസമുദായ പരിഷ്കാരിണി സഭ (1910) രൂപം കൊണ്ടത്. 1912 ല്‍ ആനാപ്പുഴയില്‍ കല്യാണദായിനി സഭയും വക്കത്ത് വാലസേവാസമിതിയും രൂപവത്കരിക്കാനും നേതൃത്വം നല്‍കി.

Related posts

ഇത് ഭാരതമാണ് ! ഇവിടെ സ്ത്രീയുടെ മറുവാക്ക് ശക്തിയെന്നാണ്. !

admin

വീട്ടിൽ പൂജാമുറി എവിടെ ? എങ്ങനെ ?

Sanoj Nair

ആയില്യ പുണ്യം തേടി ഭക്ത സഹസ്രങ്ങൾ.

SURYA Rajiv

Leave a Comment