Articles

ചരിത്രം ആവർത്തിക്കപ്പെടുന്നു …..ഓരോ 100 വർഷത്തിലും ഒരു പകർച്ചവ്യാധി

banner

ഓരോ നൂറ്റാണ്ടിലും ഭൂമി സ്വയം പരിരക്ഷിക്കാൻ നടപടിയെടുക്കുന്നുവത്രേ !അതിന്റെ ദൃഷ്ടാന്തമാണ് ഓരോ നൂറുവർഷത്തിലും ഒരു വലിയ പാൻഡെമിക് എന്ന് റിപ്പോർട്ടുകൾ !ചരിത്രം അതാണ് നമുക്ക് മുന്നിൽ കാണിച്ചു തരുന്നത് .

1720-ൽ പ്ലേഗ്, 1820-ൽ കോളറ , 1920-ൽ സ്പാനിഷ് ഇൻഫ്ലുവൻസ ഇങ്ങനെ ഒരു നൂറുവർഷത്തിനും പറയാനുണ്ടാകും ഒരു പകർച്ചവ്യാധിയുടെ കഥ .ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുന്നു .വീണ്ടും നൂറു വര്ഷം പിന്നിടുമ്പോൾ 2020 നു പറയാനും മറ്റൊരു മഹാമാരി കഥ -കോവിഡ് 19 .

1720-ൽ അവസാനമായി വലിയ തോതിലുള്ള ബ്യൂബോണിക് പ്ലേഗ് പാൻഡെമിക് ഉണ്ടായിരുന്നു, ഇതിനെ മാർസെയിലിലെ മഹാ പ്ലേഗ് എന്നും വിളിക്കുന്നു. മാർസേയിൽ ഒരു ലക്ഷത്തോളം പേർ ബാക്ടീരിയകൾ കൊല്ലപ്പെട്ടതായി രേഖകൾ വ്യക്തമാക്കുന്നു.ഈ ബാക്ടീരിയ ബാധിച്ച ഈച്ചകളാണ് ബാക്ടീരിയ പടർത്തിയത് എന്നാണ് അനുമാനിക്കപ്പെട്ടിരുന്നത് .

1820 ൽ ഏഷ്യയിലും തായ്‌ലൻഡ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലും നടന്ന കോളറ പാൻഡെമിക്കിന്റെ ആദ്യ കടന്നാക്രമണം . 1820 ൽ ഈ ബാക്ടീരിയ മൂലം ഏഷ്യയിൽ ഒരു ലക്ഷത്തിലധികം ആളുകളാണ് മരണത്തിനു കീഴടങ്ങിയത് . മലിനമായ തടാകങ്ങളിൽ നിന്ന് വെള്ളം കുടിച്ച ആളുകളിൽ നിന്നാണ് ഈ പാൻഡെമിക് ആരംഭിച്ചതെന്ന് പറയപ്പെടുന്നു.

അതും കഴിഞ്ഞു 100 വർഷങ്ങൾക്ക് ഇപ്പുറം 1920-ലായിരുന്നു സ്പാനിഷ് ഇൻഫ്ലുവൻസ എന്ന മഹാമാരിയുടെ താണ്ഡവം .ഈ വൈറസ് 500 ദശലക്ഷം ആളുകളെ ബാധിക്കുകയും ലോകത്തെ 100 ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ചെയ്തുവെന്നാണ് ചരിത്രത്തിന്റെ കണക്കെടുപ്പ് .

WUHAN, Feb. 5, 2020 — Patients infected with the novel coronavirus are seen at a makeshift hospital converted from an exhibition center in Wuhan, central China’s Hubei Province, Feb. 5, 2020. The first makeshift hospital converted from an exhibition center in China’s epidemic-hit Wuhan city began accepting patients Wednesday. The hospital can provide about 1,600 beds to infected patients. (Photo by Xiong Qi/Xinhua via Getty) (Xinhua/Xiong Qi via Getty Images)

വീണ്ടും ഒരു 100 വര്ഷം പിന്നിട്ടു 2020-ൽ എത്തി നിൽക്കുമ്പോൾ ചരിത്രത്തിന്റെ തനിയാവർത്തമാനമായി വീണ്ടും ഒരു മഹാമാരി ലോകത്തിനു ഭീഷണിയായിരുന്നു . കൊറോണ വൈറസ് ഇതിനകം 12983 പേരെ കൊന്നൊടുക്കിയിരിക്കുന്നു , 312393 കേസുകൾ സ്ഥിരീകരിചിരിക്കുന്നു സർക്കാരുകളും മറ്റ് സ്ഥാപനങ്ങളും ദുരിതബാധിത നഗരങ്ങളെ പ്രതിരോധിക്കാൻ ശ്രമിച്ചിട്ടും, ലോകത്തിലെ മിക്ക പ്രധാന നഗരങ്ങളിലും ഇത് പടർന്നു കൊണ്ടേയിരിക്കുന്നു …..ഇത് കാലത്തിന്റെ കൺകെട്ടോ …അതോ യാദൃശ്ചികതയോ ….അതുമല്ലെങ്കിൽ പ്രകൃതിയോടുള്ള കൈയേറ്റങ്ങൾക്ക് സമയാസമയം ലഭിക്കുന്ന മറുപടിയോ ….

Related posts

രാമൻ പ്രഭാവത്തിന്റെ ഓർമ്മയിൽ ഇന്ന് ശാസ്ത്രദിനം

Sanoj Nair

ഈ മാസത്തിൽ എന്തൊക്കെ കൃഷി ചെയ്യാം ?

Sanoj Nair

പുതുവർഷം പിറന്നു ! അറിയാം കലണ്ടർ പുരാണം

SURYA Rajiv

Leave a Comment