Featured

നാളേക്കായി കാത്തുവയ്ക്കാം ഒരു തുള്ളിയെങ്കിലും….

banner

നാളെയ്ക്കായി ഒരുതുളളി വെളളം കരുതിവയ്ക്കണമെന്ന സന്ദേശം ഓർമ്മപ്പെടുത്തിയാണ് ജലദിനം കടന്നുപോവുന്നത്…
ജലക്ഷാമവും ദൗര്‍ലഭ്യവും മലീനീകരണവും തുടങ്ങി ലോകം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മാര്‍ച്ച് 22 ജലദിനമായി ആചരിക്കുന്നത്. അടുത്ത മഹായുദ്ധം നടക്കാന്‍ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന വാക്കുകള്‍ ഓർമ്മപെടുത്തുകയാണ് ഈ ജല ദിനവും .

കുടിവെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വര്‍ദ്ധിക്കുകയും ഭൂമിയില്‍ ജലം കുറയുകയും ചെയുന്ന സ്ഥിതി വരാന്‍ പോകുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികള്‍ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ട വസ്തുതകള്‍ ഇവയെല്ലാമാണ്..!.

മനുഷ്യനു മാത്രമല്ല, ജീവനുള്ള എല്ലാറ്റിനും അതിജീവനത്തിന് ഭക്ഷണത്തേക്കാള്‍ അത്യാവശ്യം വെള്ളമാണ്. എന്നാല്‍ ഇന്ന് ഭൂമി ജല ദൗര്‍ലഭ്യത്തിന്റെ അതിരൂക്ഷതയിലേയ്ക്കാണ് ഓരോ അടിയും വെച്ചുകൊണ്ടിരിക്കുന്നത്. ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ഗൗരവം തിരിച്ചറിഞ്ഞ് ചുവടുകള്‍ സൂക്ഷിച്ചു വെച്ചാല്‍ മാത്രമേ മനുഷ്യന് എന്നല്ല, ഭൂമി എന്ന ഗ്രഹത്തിനുതന്നെ അതിജീവനം സാധ്യമാകൂ.

Related posts

ധനുമാസത്തിലെ തിരുവാതിര വ്രതം : അനുഷ്ഠാന രീതികൾ.

SURYA Rajiv

ഇതാണ് ശബരിമല …ഭാഗം 11

Sanoj Nair

തസ്മൈ ശ്രീ ഗുരുവേ നമഃ; ഇന്ന് അദ്ധ്യാപക ദിനം

Sanoj Nair

Leave a Comment