Articles health

ചില “രസ” വിശേഷങ്ങൾ….

banner

പ്രാദേശികമായ ഒരു തരം സൂപ്പെന്നുതന്നെ രസത്തെ വിശേഷിപ്പിക്കാം . ജലദോഷം, പനി പോലുള്ള അസുഖങ്ങളെ നേരിടാൻ സഹായിക്കും. കറിവേപ്പില, പുളി സത്ത്, മഞ്ഞൾ പൊടി, കുരുമുളക്, കടുക് എന്നിവയ്ക്ക് ജലദോഷം, ചുമ എന്നിവയെ ചെറുക്കാനുള്ള കഴിവുണ്ട്. ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന സൂപ്പു പോലെയും രസം പ്രവർത്തിക്കും. രോഗബാധിതരോ പനി ബാധിച്ചവരോ ആയ രോഗികൾക്ക് രസം നൽകുമ്പോൾ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ രസം പെട്ടെന്ന് ഉണർവ്വ് നൽകുകയാണ് ചെയ്യുന്നത്.

തടി കുറയ്ക്കാൻ
ശരീരഭാരം കുറയ്ക്കാനും രസം സഹായകമാണെന്നാണ് പഠനങ്ങൾ പറയുന്നത്. രസം കഴിക്കുമ്പോൾ ശരീരത്തിന് അനുഭവപ്പെടുന്ന ചൂട് വിയർക്കാനും ധാരാളം മൂത്രം ഉൽപ്പാദിപ്പിക്കപ്പെടാനും സഹായിക്കും. ഇതുവഴി ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളപ്പെടുകയും ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്യുന്നു. രസത്തിൽ ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. പുളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന് ചെറുപ്പം സമ്മാനിക്കും. രസത്തിൽ ഉപയോഗിക്കുന്ന തക്കാളിയിലും ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.

മലബന്ധം തടയാൻ
രസത്തിൽ ഉപയോഗിച്ചിരിക്കുന്ന പുളി, മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കും. ദഹനത്തെ സഹായിക്കുന്ന നാരുകളും രസത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ധാതുക്കളുടെ കലവറ
പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം, സിങ്ക്, സെലിനിയം, കോപ്പർ, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾക്ക് ഒപ്പം തയാമിൻ, ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി, നിയാസിൻ എന്നിവയും രസത്തിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ രുചിമുകുളങ്ങൾക്ക് സ്വാദ് പകരുക മാത്രമല്ല, നിങ്ങളുടെ ഭക്ഷണത്തിൽ സമീകൃത പോഷകങ്ങൾ ലഭ്യമാക്കുക കൂടി ചെയ്യുകയാണ് രസം.

Related posts

വായ്പാ തിരിച്ചടവുകള്‍ക്ക് മൂന്ന് മാസത്തെ മോറട്ടോറിയം, നിങ്ങള്‍ അറിയേണ്ടതെല്ലാം

SURYA Rajiv

അടുത്ത പതിനാലു ദിനങ്ങൾ നിർണ്ണായകം ;മുരളീ തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ !

SURYA Rajiv

ലാലേട്ടൻ ഇനി വെൽഫെയറിൽ പറക്കും …

SURYA Rajiv

Leave a Comment