Featured

ചില കാര്യങ്ങൾ ഓർമ്മ ശക്തിയെ ബാധിക്കും

banner

തലച്ചോറിന്റെ ധര്‍മങ്ങളിലൊന്നാണ് ഓര്‍മശക്തി നില നിര്‍ത്തുക എന്നത്. വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കുകയും ശരീര പ്രവര്‍ത്തനത്തിന് ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അത് കൈമാറുകയും ചെയ്യുക എന്നത് തലച്ചോറിന്റെ ജോലിയാണ്. കൃത്യതയുള്ള ഓര്‍മശക്തിയുണ്ടായിരിക്കുക എന്നത് ഒരാളുടെ ആരോഗ്യത്തിന്റെയും ജീവിത വിജയത്തിന്റെയും അടയാളമായാണ് കണക്കാക്കുന്നത്. ബുദ്ധിജീവികളും പണ്ഡിതന്മാരും അസാമാന്യ ഓര്‍മ്മശക്തിയുള്ളവരാണെന്ന് നമ്മള്‍ പറയാറുണ്ട്.അതായത് പണ്ട് അവര്‍ക്കുകിട്ടിയ വിവരങ്ങളില്‍ വളരെക്കുറച്ചുമാത്രമേ അവര്‍ മറക്കുന്നുള്ളു എന്നതാണതിനു കാരണം.പക്ഷേ അടുത്തകാലത്തായി ഓര്‍മക്കുറവ് ഒരു അന്താരാഷ്ട്ര പ്രശ്‌നമായി മാറിയിരിക്കുന്നു. യുവാക്കളും വൃദ്ധന്മാരും ഓര്‍മക്കുറവ് ഒരു പ്രശ്‌നാമായി അവതരിപ്പിക്കാറുണ്ട്. മനഃശാസ്ത്രജ്ഞരുടെ കൗണ്‍സിലിങ്ങ് സെന്ററുകളില്‍ വന്‍തുക ഈടാക്കി ഓര്‍മക്കുറവ് ചികില്‍സിക്കുന്നതായും കാണുന്നു. അശ്രദ്ധ, അശാസ്ത്രീയമായ പഠനരീതികള്‍ തുടങ്ങിയവയൊക്കെ ഓര്‍മക്കുറവിന് ഇടയാക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍ തന്നെ ഓര്‍മയെക്കുറിച്ചുള്ള പഠനം അങ്ങേയറ്റം സങ്കീര്‍ണമാണ്. നിരാശ,സമ്മര്‍ദ്ദം,ആശയക്കുഴപ്പമുള്ള മാനാസികാവസ്ഥ എന്നിവയില്‍ നിന്നാണ് പൊതുവെ ഓര്‍മക്കുറവുണ്ടാകുന്നതെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.മതപരമോ ആത്മീയമോ ആയ ധ്യാനങ്ങളും ആരാധനകളും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമത്രെ ആത്മീയ വിശ്വാസികളുടെ ഓര്‍മശക്തി ഉയര്‍ന്ന നിലവാരം പുലര്‍ത്തുമെന്നും ചില മനഃശാസ്ത്ര പഠനങ്ങളില്‍ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്.

ലഹരി ,ആല്‍ക്കഹോള്‍ എന്നിവയുടെ ഉപയോഗം ഓര്‍മശക്തിയെ അതിതീവ്രമായി ബാധിക്കും. നിരാശയുളവാക്കുന്നതും മാനസികസമ്മര്‍ദ്ദമേല്‍പിക്കുന്നതുമായ ജീവിത ശൈലിയാണ് പല ആധുനികകാല മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണം. ചിലയാളുകള്‍ ചിട്ടയോടെ പഠനകാര്യത്തിലും ജോലികളിലും ഏര്‍പ്പെട്ടാലും മറവി അവരെ വല്ലാതെ വേട്ടയാടുന്നതായിക്കാണാം അതിനുകാരണം ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള മാനസികശേഷി നഷ്ടപ്പെടുന്നതാണ്. ദേഷ്യം,അമിതമായ ഉത്കണ്ഠ തുടങ്ങിയ നെഗറ്റീവായ മനോവികാരങ്ങളെ നിയന്ത്രിക്കുക എന്നതാണ് ഇത്തരത്തിലുള്ള ഓര്‍മ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുവാനുള്ള ഏക മാര്‍ഗം. പുതിയ കാലത്ത് നമുക്ക് ആവശ്യമില്ലാത്ത നിരവധി വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.ഇതില്‍ നിന്ന് നമുക്ക് ആവശ്യമുള്ളത് മാത്രം ഓര്‍മിക്കുകയും അനാവശ്യമായവ തള്ളിക്കളയാനും കഴിയാതെ വരുന്ന മാനസികവസ്ഥയുണ്ടായാല്‍ അത് ഓര്‍മക്കുറവിനിടയാക്കും. ആധുനികലോകത്ത് ആവശ്യമുള്ളത് മാത്രം സ്വീകരിക്കുകയെന്നതാണ് ഓര്‍മ ശക്തി നിലനിര്‍ത്തുവാനുള്ള എളുപ്പമാര്‍ഗം. ചില വിവരങ്ങള്‍ പിന്നീട് ആവശ്യമുള്ളതായിരിക്കും പക്ഷേ അതിപ്പോള്‍ സൂക്ഷിച്ചുവെക്കുക എന്നത് നിലവിലുള്ള നമ്മുടെ സ്മൃതിമണ്ഡലത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും. ആവശ്യമില്ലാത്തവ ഓര്‍മിച്ചുവെക്കുന്ന പ്രതിഭാസം ഉണ്ടാകുന്നതിനെ മനോമലിനീകരണം(mental pollution ) എന്നാണ് ചില മനഃശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. ഒരു അഭിനേതാവ് അയാളുടെ റോള്‍ ഓര്‍ത്തുവെക്കുന്നത് ബുദ്ധിയെ നിര്‍ബന്ധിച്ചുകൊണ്ടല്ല. പക്ഷേ അയാള്‍ അപ്രകാരം ചെയ്യുന്നത് അയാള്‍ക്ക് അഭിനയത്തോട് താല്‍പര്യമുള്ളതിനാലാണ്. അതുകൊണ്ടാണ് മനഃശാസ്ത്രജ്ഞര്‍ താല്‍പര്യം പഠനത്തിന്റെ മാതാവാണെന്നും ബുദ്ധി വികാരവുമായി ബന്ധപ്പെട്ടതാണെന്നും പറയുന്നത് .

തലച്ചോറിന്റെ ഇടതുഭാഗമാണ് യുക്തിപരവും ഗണിതപരവുമായ കാര്യങ്ങള്‍ കണക്കാക്കുന്നതും തീരുമാനമെടുക്കുന്നതും. തലച്ചോറിന്റെ വലതുഭാഗമാണ് കലാപരവും വൈകാരികവുമായ കാര്യങ്ങള്‍ സൂക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും.തലച്ചോറിന്റെ ഇടതും വലുതുമായ ഭാഗങ്ങള്‍ സന്തുലിതമായി ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ മൂന്നുമടങ്ങ് ഓര്‍മശക്തി കൂടുതലായിരിക്കും. കലാപരമായ കാര്യങ്ങളില്‍ താല്‍പര്യമില്ലാതെ തലച്ചോറിന്റെ ഇടതു അര്‍ദ്ധഗോളം മാത്രം ഉപയോഗിക്കുന്നത് ഓര്‍മ ശക്തി കുറയാനിടയാക്കും. ഉദാഹരണത്തിന് അഞ്ചുപേരുകള്‍ നമുക്ക് ഓര്‍മക്കേണ്ടതുണ്ട് എന്നിരിക്കട്ടെ. ആ അഞ്ച് പേരുകള്‍ യുക്ത്യാധിഷ്ഠിതമായി ഏതെങ്കിലും കഥയുമായി ബന്ധപ്പെടുത്തി നാം മനസ്സിരുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അത് സ്മൃതിപഥത്തില്‍ നിലനില്‍ക്കും.അതേസമയം ആ പേരുകളെ വൈകാരികമായ ഒന്നിനോടും ബന്ധപ്പെടുത്താതിരുന്നാല്‍ ആ പേരുകള്‍ പെട്ടെന്ന് മറന്നുപോകാനിടയുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗം തലച്ചോറിന്റെ രണ്ടുലോബുകളെയും വളരെ തീവ്രമായി ബാധിക്കുകയും മറവി രോഗത്തിന് ഇടയാവുകയും ചെയ്യും.

Related posts

ചരിത്രമുറങ്ങുന്ന മഹാ ക്ഷേത്രം

SURYA Rajiv

ശിവോഹം ഭാഗം5

SURYA Rajiv

ഇതാണ് ശബരിമല …ഭാഗം 10

Sanoj Nair

Leave a Comment