Featured film

ശ്രീകുമാരൻതമ്പിയുടെ എക്കാലത്തെയും മികച്ച അഞ്ചു ഗാനങ്ങൾ …

banner

ഹൃദയസരസ്സിൽ മനസിന്റെ പ്രണയതന്ത്രികൾ മീട്ടുന്ന ശ്രീകുമാരന്‍ തമ്പിക്ക് ഇന്ന് എൺപതാം പിറന്നാൾ അഞ്ചുപതിറ്റാണ്ടിലേറെ നീളുന്ന ചലച്ചിത്രസപര്യയില്‍ ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും ഭാവുകത്വങ്ങളും അദ്ദേഹം സിനിമകളിലൂടെ നമുക്ക് മുന്നിലെത്തിച്ചു, ചിന്തിപ്പിച്ചു. സര്‍ഗാത്മകതയുടെ കൊടുമുടികള്‍ താണ്ടിയ ശ്രീകുമാരന്‍ തമ്പി എണ്‍പതാംപിറന്നാള്‍ ഋഷിതുല്യമായ നിസ്സംഗതയോടെയാണ് കാണുന്നത്. ആ വിരല്‍ത്തുമ്പില്‍ നിന്ന് ഊർന്നു വീണ 5 മികച്ച ഗാനങ്ങൾ ഇതാ ….

1 .വൈക്കത്തഷ്ടമി നാളിൽ ….

1968-ൽ റിലീസ് ആയ ഭാര്യമാർ സൂക്ഷിക്കുക എന്ന ചിത്രത്തിന് വേണ്ടി എഴുതിയ ഗാനം .ജി ദേവരാജന്റെ സംഗീതവും യേശുദാസ് -ജാനകി കൂട്ടുകെട്ടിന്റെ ആലാപനവും തമ്പിയുടെ ഈ ഗാനത്തെ ഏറെ ജനകീയമാക്കി .

2 .ചന്ദ്രബിംബം നെഞ്ചിലേറ്റും ….

പുള്ളിമാൻ എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരന്‍ തമ്പി- എംഎസ് ബാബുരാജ് എന്നിവർ ചേർന്നൊരുക്കിയ ഈ ഗാനം പ്രണയാർദ്രമായ ആലപിച്ചത് ഗാനഗന്ധർവനാണ്‌ .കുടകിലെ വസന്തമായി വിരിഞ്ഞ പ്രണയാർദ്രമായ ആ വരികൾ മൂളാത്ത മലയാളിയുണ്ടാവില്ല ..

3 .ഹൃദയസരസ്സിലെ പ്രണയപുഷ്പമേ …

വയലാറും ഒഎൻവിയും പി ഭാസ്കരൻമാസ്റ്ററും കളം നിറഞ്ഞു നിന്ന കാലത്തു തന്നെയാണ് ശ്രീകുമാരൻതമ്പി എന്ന ഗാനരചയിതാവും മലയാളചലച്ചിത്ര ഗാനരചനാ ശാഖയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചത് .ശരീകുമാരൻതമ്പിയുടെ മാസ്റ്റർപീസ് ക്ലാസിക് പ്രണയഗാനമാണ് 1968-ൽ പാടുന്ന പുഴ എന്ന ചിത്രത്തിന് വേണ്ടി രചിച്ച ഹൃദയസരസ്സിലെ എന്ന ഗാനം ..ദക്ഷിണാമൂർത്തിസ്വാമിയുടെ സംഗീതത്തിൽ ദാസേട്ടൻ ആലപിച്ച ആ ഗാനം ഓരോ മലയാളിയുടെയും ചുണ്ടിൽ എക്കാലത്തും ഉണ്ടാകും …..

4 .ഉത്തരാസ്വയംവരം കഥകളി

ഡെയ്ഞ്ചർ ബിസ്ക്കറ്റിനുവേണ്ടി ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തി യേശുദാസ് സ്വരം നൽകിയ ഈ ഗാനം ഒരു വെറും പാട്ടല്ല, കലാ കേരളത്തിന്റെ ഒരു പരിച്ഛേദം കൂടിയാണ്. കളിയരങ്ങിലെ മഹാരഥന്മാർ ഒട്ടുമിക്കവരും കടന്നുവരുന്നുണ്ട്

“കുടമാളൂര്‍ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്ളനയായ് ഹരിപ്പാട്ടു രാമകൃഷ്ണന്‍ വലലനായി ദുര്യോധനവേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു വാരണാസിതന്‍ ചെണ്ടയുണര്‍ന്നുയര്‍ന്നു……”

ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു” എന്ന ശ്രീകുമാരൻ തമ്പിയുടെ പ്രശസ്തമായ ഗാനത്തിന്റെ വരികളിലെ കഥാപാത്രങ്ങൾ ഒരുമിച്ച്.. പള്ളിപ്പുറം ഗോപാലൻ നായർ , ചെന്നിത്തല ചെല്ലപ്പൻ പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപിള്ള, ഗുരു ചെങ്ങന്നൂര്‍ രാമൻപിള്ള, അമ്പലപ്പുഴ രാമവർമ്മ, മാങ്കുളം വിഷ്ണുനമ്പൂതിരി, മങ്കൊമ്പ് ശിവശങ്കരപ്പിള്ള കൂടെ എല്‍ പി ആർ വർമ്മയും ..

5 .പാടാത്ത വീണയും പാടും ….

പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ പാടാത്ത വീണയും പാടും എന്ന കാവ്യഭാവന മതി ശ്രീകുമാരൻതമ്പിയിലെ ഭാവതമകത തൊട്ടറിയാൻ .1969 ലെ റസ്റ്റ്‌ ഹൗസ് എന്ന ചിത്രത്തിന് വേണ്ടി എംകെ അര്ജ്ജുനൻ മാസ്റ്റർ ഈണം പകർന്നതാണ് ഈ ഗാനം .വയലാർ-ദേവരാജൻ ,പി ഭാസ്കരൻ -ബാബുരാജ് എന്നതുപോലെ മലയ ചലച്ചിത്ര ശാഖയിലെ മറ്റൊരു ഹിറ്റ് കൂട്ടുകെട്ടായിരുന്നു ശ്രീകുമാരൻ തമ്പി- എംകെ അർജ്ജുനൻ ടീം .

Related posts

ചില കാര്യങ്ങൾ ഓർമ്മ ശക്തിയെ ബാധിക്കും

SURYA Rajiv

ആർ സി സി : ചികിത്സയും പ്രവർത്തനങ്ങളും

SURYA Rajiv

അറിവുണരും വഴി : ശനിയാഴ്ച രാവിലെ 10 മണിക്ക് നിങ്ങളുടെ സ്വന്തം തത്വമയി ടി.വി യിൽ

admin

Leave a Comment