Featured spiritual

ഓംകാര നാദമുണർത്തുന്ന ശംഖിന്റെ മാഹാത്മ്യം

banner

കാര്‍മ്മിക പ്രാധാന്യമുള്ള വാദ്യോപകരണമാണ് ശംഖ്. പ്രകൃതിദത്തമായ ഒന്നാണിത്. പല ആകൃതിയിലും ഇവ ലഭിക്കുന്നുണ്ട്. വെളുത്തനിറമുള്ളവ മാത്രമാണ് അമ്പലങ്ങളില്‍ ഉപയോഗിച്ചുവരുന്നത്.
സാസങ്ക് എന്ന ജീവിയുടെ പുറംതോടാണിതെന്ന് പറയുന്നു. ഇതിനകത്തുള്ള ജീവി ചത്ത് മാംസം ദ്രവിച്ചാല്‍ ഇവ കടലില്‍ അടിയുന്നു.

വലംപിരിയും ഇടംപിരിയുമായി രണ്ടിനുമുണ്ട്. വലംപിരിയ്ക്കാണ് ഹൈന്ദവര്‍ പവിത്രത കല്‍പ്പിക്കുന്നത്. ഇത് അതിധാരാളം കിട്ടുന്നില്ല.വലതുഭാഗത്ത് നിന്നും പിരിയുള്ളതാണ് വലംപിരി ശംഖ്. ലക്ഷണമൊത്ത ഇത് ഐശ്വര്യമാണത്രേ.

ദേവവാദ്യത്തില്‍ മംഗളധ്വനി ഉയര്‍ത്തുന്നത് ശംഖിനാലാണ്. സംഗീതശബ്ദം ആദ്യമായി വന്നത് ശംഖില്‍നിന്നത്രെ.ദേവനെ പള്ളി ഉണര്‍ത്താനും നിവേദ്യസമയത്തും സന്ധ്യയ്ക്കും ദീപാരാധനയ്ക്കും ശംഖ് വിളിക്കും. ദേവനെ പുറത്തേയ്‌ക്കെഴുന്നെള്ളിക്കുന്ന പാണിയ്ക്ക് ശംഖ് മുഴക്കണം. സന്ന്യാസിമാരുടെ ആഗമനത്തിനും പഞ്ചവാദ്യം തുടങ്ങുമ്പോഴും ശംഖ് വിളിച്ചാണ് തുടങ്ങുന്നതുതന്നെ. കഥകളി, കൂടിയാട്ടം എന്നിവയിലും ശംഖ് വേണം. പണ്ട് കാലത്തു യുദ്ധം തുടങ്ങുന്നതും അവസാനിക്കുന്നതും ശംഖ് വിളിച്ചാണത്രെ

ഓംകാര സാദൃശ്യമാണ് ശംഖധ്വനി.ഇതൊരു സുഷിരവാദ്യമാണ്. ഹിന്ദുക്കള്‍ ശംഖിനെ പവിത്രമായി സങ്കല്‍പ്പിക്കുന്നു. പുരാതന കാലം മുതല്‍ താന്ത്രിക കര്‍മ്മങ്ങളില്‍ സുപ്രധാനമായി ഉപയോഗിക്കുന്ന ഒരു വാദ്യമാണിത്.

ഭുർ: ഭുവ: സ്വ: ലോകങ്ങളിലായി വ്യാപിച്ചു നിൽക്കുന്ന വിഷ്ണുവിനു മാത്രമേ ശംഖാഭിഷേകം ഏറ്റവും ഉത്തമമുള്ളൂ എന്ന ഒരു അഭിപ്രായമുണ്ട്.പ്രത്യേകിച്ചും വലംപിരി ശംഖ് കൊണ്ടുളള വിഷ്ണുവിന്റെഅഭിഷേകം സർവ്വ പാപഹരമത്രേ.

ശിവനെയും, സൂര്യനേയും ശംഖ് കൊണ്ട് അഭിഷേകം പാടില്ല എന്ന അഭിപ്രായവും കാണപ്പെടുന്നു.എന്നാൽ വൈക്കം, തൃപ്പങ്ങോട്ട്, തുടങ്ങിയ ശിവക്ഷേത്രങ്ങളിൽ ഉള്ള ശംഖാഭിഷേകം പ്രസിദ്ധമാണ്..

ചില ദേവന്മാരുടെ അഭിഷേക
പാത്രങ്ങളാണിവ;

ശിവൻ – കാളയുടെ കൊമ്പ്.
വിഷ്ണു – ശംഖ്.
ഗണപതി ,സൂര്യൻ – ചെമ്പ് പാത്രം.
ദേവി -സ്വർണ്ണപാത്രം.

ശംഖിന്റെ അളവുകൾ താഴെ പറയാം:

  1. ശ്രേഷ്ഠം – ഒരിടങ്ങഴി ജലം ഉൾക്കൊള്ളുന്നത്.
  2. സർവ്വകം -മുക്കാൽ ഇടങ്ങഴി ജലം
  3. മദ്ധ്യമം- അര ഇടങ്ങഴി ജലം
  4. കനിഷ്ഠം- കാൽ ഇടങ്ങഴി ജലം ഉൾക്കൊള്ളുന്നത്.

ഇതിൽ ഏറ്റവും ഉത്തമം ആദ്യം പറഞ്ഞതാണ്. അരിക് പൊട്ടിയതും, വിണ്ടുകീറിയതുവായ ശംഖ് പൂജയ്ക്ക് നിഷിദ്ധമാണ്.

ശംഖ് പൂരണസമയം ശംഖിൽ ജലം നിറക്കുന്നതിന് നിയമം ഉണ്ട്.അതു പോലെ ശംഖ്, ശംഖ് കാലും, ജലവും ഉൾപ്പെടുന്ന മണ്ഡലത്രയം ആധാരത്തിന്മേൽ വന്നു കഴിഞ്ഞാൽ പിന്നെ പൂജ കഴിയും വരെ ഇതിന് ഇളക്കം പാടില്ല എന്ന ഒരു പ്രത്യേക നിയമം പാലിക്കേണ്ടതുണ്ട്.

ശംഖിന്റെ പൃഷ്ഠഭാഗം നിലത്തു സ്പർശിക്കാൻ പാടില്ലാത്തതുകൊണ്ടാണ് സ്വർണ്ണം, വെള്ളി ഇവ കൊണ്ട് ശംഖിൽ കെട്ടിക്കുന്നത്.

വിഷ്ണുവിനാൽ കൊടുക്കപ്പെട്ട ശൂലത്താൽ ശിവൻ ശംഖചൂഢൻ എന്ന അസുരനെ വധിച്ചുവെന്നും, ആ അസുരന്റെ അസ്ഥികളാണ് ശംഖ ജാതികളായി മാറിയെന്നുമാണ് ഐതിഹ്യം.

ശംഖിൽ ഊതുന്ന ഭാഗം – ചന്ദ്രൻ ,പിൻഭാഗം – പ്രജാപതി, അകത്ത് – വരുണൻ, അഗ്രഭാഗം -ഗംഗയും, സരസ്വതിയും സ്ഥിതി ചെയ്യുന്നു.

ശംഖ് സ്തുതി

ത്വംപുരാസാഗരോത്പന്നാ
വിഷ്ണുനാവിധൃത: കരേ നിർമ്മിത:
സർവ്വദേവൈശ്ച പാഞ്ചജന്യ നമോസ്തുതേ.

Related posts

ആമസോൺ കാട്ടുതീ …..അറിയേണ്ടതെല്ലാം

Sanoj Nair

ഇതാണ് ശബരിമല …ഭാഗം 11

Sanoj Nair

പരീക്ഷകളില് വിജയം നേടാന് മന്ത്രങ്ങൾ …..

SURYA Rajiv

Leave a Comment