Articles

ഇദം നമമ: ,ഞാൻ എന്നതിന് പകരം നാം’

banner

ഞാൻ എന്നും എന്റേത് എന്നും നാം പറയുമ്പോഴും ചിന്തിക്കുമ്പോഴും നാം ഓർക്കാറില്ല, “ഇദം ന മമ: ” (ഇത് എന്റേതല്ല ) എന്ന മഹാവാക്യത്തിന്റെ അർത്ഥതലങ്ങളെക്കുറിച്ച് ! എന്റെ എന്ന് നാം അഹങ്കരിക്കുന്ന ഈ ദേഹത്തിന്റെ അല്ലെങ്കിൽ മനസ്സിന്റെ എത്ര ശതമാനം നമുക്ക് സ്വന്തമായുണ്ട് എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും. വെറുതെ നമ്മെ നാം തന്നെ നിരീക്ഷിക്കുക. ആദ്യം ബാഹ്യം തന്നെയാകട്ടെ എന്ന് വെക്കുക. കണ്ണാടിയിൽ നോക്കിയാൽ നമുക്ക് മനസ്സിലാകും നമ്മുടെ ബാഹ്യപ്രകൃതിയുടെ അല്ലെങ്കിൽ ശരീരത്തിന്റെ കാണാവുന്ന ഭാഗങ്ങളുടെ പല ഭാഗങ്ങളും നമ്മുടെ അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ അമ്മാവന്റെ അതുമല്ലെങ്കിൽ മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ തുടങ്ങി എതെങ്കിലും പൂർവികരുടെതുമായി സാമ്യമുണ്ടായിരിക്കും. അത് പോലെ തന്നെയാണ് അംഗ ചലനങ്ങളുടെ കാര്യവും. അതുപോലെ സംസാരിക്കുന്ന രീതി ,ശബ്ദം,നോട്ടം,ഭാവം തുടങ്ങി ഏതെടുത്താലും ഇത് തന്നെയായിരിക്കും ഗതി. ഇനി കണ്ണടച്ചുകൊണ്ട് മനസ്സിന്റെ പ്രവര്ത്തനങ്ങളെ ,ചിന്തകളെ നിരീക്ഷിച്ചു കൊണ്ടിരിക്കുക, അതിലും നമ്മുടെ അച്ഛനമ്മമാരുടെയോ പൂർവികരുടെയോ അംശങ്ങൾ കണ്ടെത്തുവാൻ കഴിയും. അങ്ങിനെ വരുമ്പോൾ നമ്മിൽ “ഞാൻ ” എത്രത്തോളം ഉണ്ടെന്നു ആലോചിക്കുക! ഒരു പക്ഷെ അതുകൊണ്ടാവാം പൂർവികരായ പലരും പലപ്പോഴും ‘ഞാൻ” എന്നതിന് പകരം ” നാം’ എന്ന് പറഞ്ഞിരുന്നത്. “ഞാൻ” എന്നത് ഇല്ല എന്നും ഈ ഒരാളിൽ പലരുടെ ജീവാംശങ്ങൾ അടങ്ങിയിരിക്കുന്നു എന്നും അവർക്കറിയാമായിരുന്നിരിക്കണം. പൈതൃകം, മാതൃകം എന്നിവ ജന്മാന്തരങ്ങളിലേക്ക് നീളുന്ന ഒരു ജനിതക ബന്ധമാണ് ,അതുകൊണ്ട് പൂർവികരെ നമസ്കരിക്കുക , അവർക്ക് മനസാ തർപ്പണം ചെയ്യുക

Related posts

വിഘ്നേശ്വരക്ഷേത്രത്തില് എന്തിനാണ് ഏത്തമിടുന്നത്?

SURYA Rajiv

പ്രകൃതി ആരാധനയുടെ പ്രാധാന്യം സനാതനധർമ്മത്തിൽ….

SURYA Rajiv

പ്രാർത്ഥനകൾ വിഫലമായില്ല ,ചിരിയുടെ തമ്പുരാൻ വീണ്ടും ക്യാമറക്ക് മുന്നിൽ

Sanoj Nair

Leave a Comment