Articles

കുമ്പളങ്ങയുടെ ഔഷധഗുണങ്ൾ.

banner

പച്ചകറികളിൽ സർവ്വസാധാരണയായി എറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് കുമ്പളങ്ങ.. ഭാരതത്തിൽ എല്ലായിടത്തും കുമ്പളയ്ങ്ങ പച്ചകറിയായി ഉപയോഗിക്കുന്നു
ഇവയുടെ കായ, തൊലി, കുരു, നീര്, ഇല എന്നിവ എല്ലാം ഔഷധ പ്രധാന്യമുള്ളതാണ്.

വാതപിത്ത രോഗികൾക്ക് കുമ്പളങ്ങ നല്ലതാണ്. മൂത്രതടസ്സത്തെ നിക്കും ശരിരത്തെ തടിപ്പിക്കും രക്തസ്രാവത്തെ നിർത്തും ബുദ്ധിക്ക് ഉണർവ് ഉണ്ടാക്കും.

കുമ്പളങ്ങാ വിത്ത് പൊടിച്ച് ഓരോ ടീസ്പൂൺ വീതം 2 നേരം തേനിൽ ചാലിച്ച് കഴിച്ചാൽ നാടൻ വിരബാധക്ക് (Tapewഠrms) നല്ലതാണ്.

കുമ്പള പൂവിന്റെ നീരിൽ ഗോരോചനാദി ഗുളിക ചാലിച്ച് കഴിച്ചാൽ സന്നിപാത ജ്വരത്തിന് നല്ല ആശ്വസമുണ്ടാകും (3 നേരം ദിവസേന ഒരാഴ്ച).

കുമ്പളങ്ങാ അരച്ച് നാഭിക്ക് താഴെ പുരട്ടിയാൽ കെട്ടി നിൽക്കുന്ന മൂത്രം പോകും.

കുമ്പളങ്ങാ തൊലിയോടു കൂടി ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതിൽ 3 ൽ ഒരു ഭാഗം നാടൻ പശുവിൻ നെയ്യ് ചേർത്ത് കാച്ചി മെഴുക് പാകത്തിൽ അരിച്ച് സുക്ഷിക്കുക: ഇതിൽ നിന്ന് 15 gram വീതം – 2 നേരം കഴിച്ചാൽ ശരിരം ചുട്ട് നീറുക, രക്തപിത്തം, നേത്രരോഗം, എന്നിവ മാറുന്നതാണ്.

ഗർഭപാത്രം ഓപ്പറേഷനിലൂടെ എടുത്ത് മാറ്റിയ സ്ത്രികൾക്ക് ശരീരത്തിൽ ഉണ്ടാകുന്ന അതികഠിനമായ ചൂട് ഈ കാച്ചിയനെയ്യ് ഉപയോഗത്താൽ കുറഞ്ഞു കണ്ടിട്ടുണ്ട്.
ഒരു മാസത്തിലധിക കാലം ഈ ചികിൽസ ചെയ്യരുത്.

കുമ്പളങ്ങ തൊലിയുടെ രണ്ടൗൺസ് നീരിൽ 300 മില്ലിഗ്രാം കുങ്കുമ പൂവും, വരിനെല്ലിന്റെ 15 ഗ്രാം തവിടും ചേർത്ത് രാവിലേയും വൈകുന്നേരവും കഴിച്ചാൽ പ്രമേഹം നിയന്ത്രിച്ചുകൊണ്ടു പോകാം.

കുമ്പളയ്ങ്ങാ ഉണക്കി ഉപ്പിലിട്ട് വെച്ചാൽ കേടുകൂടാതെ ഇരിക്കും ഇത് അർശ്ശസ് (മൂലക്കുരു) എന്നി രോഗമുള്ളവർക്ക്‌ നല്ലതാണ്.

ബുദ്ധിഭ്രമം ,അപസ്മാരം, ഞരമ്പു സംബന്ധമായ രോഗങ്ങൾ മൈഗ്രേൻ എന്ന തലവേദന എന്നി രോഗാവസ്ഥ ഉള്ളവർ കുമ്പളങ്ങാനീര് 3 ഔൺസ് വീതം 2 നേരം കഴിച്ചാൽ നല്ല ഫലം കിട്ടും. ഒപ്പം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.

ചുണങ്ങിന് കുമ്പള വള്ളി ചുട്ട ഭസ്മം വെറ്റില നീരിൽ ചാലിച്ച് പുരട്ടി ഒരു മണിക്കുറിന് ശേഷം കഴുകി കളയുക .

Related posts

അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനം; ഇന്ന് ഗുരുപൂര്‍ണിമ

admin

ക്ഷേത്ര പ്രദക്ഷിണത്തിന്റെ പ്രസക്തി

Sanoj Nair

ശരണംവിളിയുടെ തത്ത്വം

Sanoj Nair

Leave a Comment