Articles

രാമൻ പ്രഭാവത്തിന്റെ ഓർമ്മയിൽ ഇന്ന് ശാസ്ത്രദിനം

banner

ഇന്ത്യയില് ശാസ്ത്രത്തിന് ആദ്യമായി നോബല് സമ്മാനം ലഭിക്കാനിടയായ രാമൻ പ്രഭാവം എന്ന വിശ്വപ്രസിദ്ധ ശാസ്ത്രപ്രതിഭാസം കണ്ടുപിടിച്ച ഫിബ്രവരി 28 ആണ് നാം ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്. സി.വി.രാമന് ശേഷം മറ്റൊരിന്ത്യൻ പൗരനും ഇന്ത്യന് മണ്ണിൽ വെച്ചുനടത്തിയ ശാസ്ത്രപരീക്ഷണത്തിന് ഇന്നുവരെ നോബല് സമ്മാനം ലഭിച്ചിട്ടില്ല.

ഹര്ഗോബിന്ദ ഖൊരാനയും എസ്.ചന്ദ്രശേഖരനും ചന്ദ്രശേഖരവെങ്കിട്ടരാമനും ഒക്കെ
ഇന്ത്യന് വംശജരാണെങ്കിലും അവർ പരീക്ഷണങ്ങൾ നടത്തിയത് വിദേശത്താണ്. സാങ്കേതികമായി
അവർക്കെല്ലാം വിദേശപൗരത്വവുമായിരുന്നു .നൂറ് ശതമാനവും സ്വദേശീയനായി, സ്വദേശത്ത് തന്നെ വികസിപ്പിച്ചെടുത്ത സങ്കേതങ്ങളുപയോഗിച്ച് അതിതീക്ഷണമായ ഇഛാശക്തിയും സ്ഥൈര്യവും ശാസ്ത്രബോധവും കൈമുതലാക്കിക്കൊണ്ടാണ് രാമൻ ശാസ്ത്ര സപര്യ തുടര്ന്നുപോന്നതും അതുവഴി മൊത്തം ശാസ്ത്രലോകത്തിന് തന്നെ പുതിയ സരണികൾ വെട്ടിത്തുറക്കാൻ പര്യാപ്തമായ തന്റെ കണ്ടെത്തലുകള് നടത്തിയതും. ആ കണ്ടെത്തൽ പ്രഖ്യാപിച്ച ദിനമാണ്
ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്

നൊബേല് സമ്മാനത്തിന് അര്ഹമായ രാമന്പ്രഭാവം എന്ന ശാസ്ത്രതത്ത്വം സി വി രാമന് കണ്ടുപിടിച്ചത് ഫെബ്രുവരി 28നാണ്. അതിനാല് ആ വലിയ ശാസ്ത്രജ്ഞനോടുള്ള ആദരസൂചകമായി എല്ലാവര്ഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിച്ചുവരുന്നു. 1987മുതല് കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ശാസ്ത്ര സാങ്കേതിക കൗണ്സിലിന്റെ ആഭിമുഖ്യത്തിലാണ് ഈ ദിനം ആചരിക്കുന്നത്. ശാസ്ത്രലോകം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് സമൂഹത്തില് കൂടുതല് അവബോധം സൃഷ്ടിക്കുക എന്നതാണ് ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ മുഖ്യലക്ഷ്യം.

Related posts

ചെമ്പകം, അശോകം എന്നിവ വീട്ടുമുറ്റത്ത് നടാമോ…?

SURYA Rajiv

​ബാബാജിയും 18 സിദ്ധന്മാരും ​

admin

ഗാന ഗന്ധർവ്വൻ എട്ട് സംവത്സരത്തിൻ നിറവിൽ…

SURYA Rajiv

Leave a Comment