Articles

യുഗപ്രഭാവന്റെ ഓർമ്മകൾക്ക് ഇന്ന് അഞ്ചു പതിറ്റാണ്ട് ….

banner

സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 50ാം ചരമവാർഷികമാണ് ഇന്ന് . കേരള നവോത്ഥാന പ്രസ്ഥാനത്തിന് സുപ്രധാന സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം .16 വയസ്സ് തികയുന്നതിനു മുൻപ് 1893 സെപ്റ്റംബറിൽ കാഞ്ഞിരപ്പള്ളി പ്രവൃത്തിപ്പള്ളിക്കൂടത്തിൽ രണ്ടാം വാധ്യാരായി ജോലിയിൽ പ്രവേശിക്കുകയും വളരെവേഗം തന്നെ മികച്ച അധ്യാപകനായി പേരെടുക്കുകയും ചെയ്തു .

11 വർഷത്തെ അധ്യാപനജീവിതത്തിനിടയിൽ വല്യ ശിഷ്യസമ്പത്തും ബഹുമാനാദരങ്ങളും നേടാൻ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ മന്നത്തിന് ആ ജോലി രാജിവയ്‌ക്കേണ്ടി വന്നു . ചങ്ങനാശ്ശേരി മിഡിൽസ്കൂൾ അധ്യാപകനായിരിക്കുമ്പോൾ പ്രധാനാധ്യാപകനുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലായിരുന്നു അത്.

അധ്യാപകനായി ജോലി ചെയ്യുന്ന കാലത്തു തന്നെയാണ് അദ്ദേഹം മജിസ്ട്രേട്ട് പരീക്ഷ ജയിച്ചത്. അന്നത്തെ രീതിയനുസരിച്ച് ഈ പരീക്ഷ ജയിച്ചവർക്ക് ജില്ലാ മജിസ്ട്രേട്ട് കോടതിയിലും കീഴ് മജിസ്ട്രേട്ട് കോടതികളിലും അഭിഭാഷകരാകാം. അധ്യാപകജോലി ഉപേക്ഷിച്ച വർഷം തന്നെ കോട്ടയം മജിസ്ട്രേട്ട് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു .ചങ്ങനാശേരിയിലെ പൊതുസമ്മതനായ വ്യക്തിത്വമായി മാറാൻ അഭിഭാഷകവൃത്തി അദ്ദേഹത്തെ സഹായിച്ചു.

കേരളത്തിൽ വളർന്ന് വികസിച്ച നവോത്ഥാന ചിന്തകളെ നായർ വിഭാഗത്തിൽ പ്രചരിപ്പിച്ചാണ് രംഗത്തേക്ക് കടന്നുവന്നത്. സമുദായത്തിനകത്ത് അക്കാലത്ത് നിലനിന്നിരുന്ന ദുരാചാരങ്ങൾക്കെതിരെ ശക്തമായി പ്രവർത്തിച്ചു. കൈവച്ച മേഖലകളിലെല്ലാം തിളങ്ങിയ ചരിത്രമുള്ള മന്നം സാഹിത്യരംഗത്തും അത് ആവർത്തിച്ചു. അദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും വിലപ്പെട്ടത് ‘എന്റെ ജീവിത സ്മരണകൾ’ എന്ന ആത്മകഥയാണ്.

1914ലാണ് മന്നത്തിന്റെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി രൂപം കൊണ്ടത്. ബ്രഹ്മണമേധാവിത്വത്തെ എതിർത്ത മന്നത്ത് അടിമ മനോഭാവത്തിനെതിരെയും ശക്തമായി പോരാടി. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന് പുരോഗതി ഉണ്ടാകൂ എന്ന് മനസിലാക്കിയ മന്നത്ത് പത്മനാഭന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിപ്പടുക്കാൻ വേണ്ടിയുള്ള സമൂലമായ ഇടപെടൽ നടത്തി. വൈക്കം സത്യാഗ്രഹത്തിന്റെ കാലത്ത് വൈക്കത്ത് നിന്ന് തിരുവന്തപുരത്തേക്ക് നടത്തിയ സവർണ ജാഥയ്ക്ക് നേതൃത്വം നല്‍കി.

സമുദായസേവനം കേവലം ഒരു സാമൂഹ്യപ്രവര്‍ത്തനം മാത്രമാണെന്ന് ഇന്നു പലരും ചിന്തിക്കുന്നതുപോലെ അത്ര ലാഘവബുദ്ധിയോടെ അല്ല മന്നം നോക്കിക്കണ്ടത്. നേരെമറിച്ച് അത് ഈശ്വരീയമായ ഒരു ദൗത്യമായാണ് അദ്ദേഹം ഏറ്റെടുത്തത്. അത് ഒരു പുണ്യമുഹൂര്‍ത്തമായി വിശേഷിപ്പിക്കപ്പെടുന്നു.

ഹിന്ദുക്കള്‍ക്കിടയില്‍ എന്തു സാമൂഹികപരിവര്‍ത്തനം വരുത്തണമെങ്കിലും അത് ആദ്ധ്യാത്മിക ചൈതന്യത്തെ ഉണര്‍ത്തി മാത്രമേ സാധ്യമാകൂ എന്ന് മന്നത്തു പത്മനാഭന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. എന്‍.എസ്സ്.എസ്സ് സ്ഥാപനത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ആരംഭിച്ചിരുന്ന എസ്. എന്‍.ഡി.പി യോഗത്തിന്റെ ഉദാഹരണം ആദ്ദേഹത്തിന്റെ മുമ്പില്‍ ഉണ്ടായിരുന്നു. ഈഴവസമുദായം അനാചാരങ്ങളെ വലിച്ചെറിഞ്ഞ് കാലോചിതമായ സാമൂഹികപരിഷ്‌കാരം വരുത്തി സംഘടിതശക്തിയായി മാറിയത് ശ്രീനാരായണഗുരുദേവന്‍ എന്ന ആദ്ധ്യാത്മികാചാര്യന്റെ സാന്നിദ്ധ്യവും മാര്‍ഗ്ഗദര്‍ശനവും മൂലമായിരുന്നു എന്ന വസ്തുതയും അദ്ദേഹം തിരിച്ചറിഞ്ഞു.

കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണരംഗത്ത് മന്നത്ത് പത്മനാഭൻ നൽകിയ സംഭാവന ആർക്കും നിഷേധിക്കാനാവുന്നതല്ല.

Related posts

ഇത് ഭാരതമാണ് ! ഇവിടെ സ്ത്രീയുടെ മറുവാക്ക് ശക്തിയെന്നാണ്. !

admin

പതിതരുടെ ജിഹ്വ;പണ്ഡിറ്റ് കറുപ്പനെ ഓർക്കുമ്പോൾ …..

Sanoj Nair

തുലാമാസം കപ്പ കൃഷിക്ക് അനുകൂലമായ സമയം

Sanoj Nair

Leave a Comment