Articles

തിരിച്ചുവരവിനൊരുങ്ങി ക്ലാസിക് ഫോണുകൾ : മോട്ടോ റേസറിന്റെ ആൻഡ്രോയിഡ് പതിപ്പ് ഉടൻ

banner

മോട്ടോറോളയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് മോഡലായ മോട്ടോ റേസറിന്റെ ആൻഡ്രോയ്ഡ് പതിപ്പ് വിപണിയിലെത്തുന്നു. ഒരു കാലത്ത് ഫോണുകളുടെ ക്ലാസിക് ഐക്കണായിരുന്ന റേസറിന്റെ ആൻഡ്രോയ്ഡ് പതിപ്പ് ഏറെക്കാലമായി ആരാധകർ ഉറ്റുനോക്കുന്ന ഒന്നാണ്. മോട്ടോ റേസറിൽ ഉപയോഗിക്കുന്നത് മികച്ച പെർഫോമൻസ് നൽകുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 710 പ്രോസസറാണ്.2510 എംഎഎച് ബാറ്ററിയുടെ ബാക്കപ്പിൽ 128 ജിബി സ്റ്റോറേജ് നൽകുന്ന മോട്ടോ റേസർ, 6 ജിബി റാമിന്റെ പ്രവർത്തനമികവും ഉറപ്പുനൽകുന്നു.

2018-ൽ റിലീസായ ആൻഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് മോട്ടോ റേസർ പ്രവർത്തിക്കുന്നത്. പി.ഒ.എൽഇഡി സ്‌ക്രീനിന്റെ വലുപ്പം 6.2 ഇഞ്ചാണ്.2,142 × 872 പിക്സൽ സ്ക്രീൻ തെളിമയാർന്ന ഡിസ്പ്ലേ കാഴ്ചവയ്ക്കും. മുന്നിലെ 5 മെഗാപിക്സൽ സെൽഫി ക്യാമറയോടൊപ്പം, 16 മെഗാപിക്സലാണ് മോട്ടോ റേസറിന്റെ പിറകിലെ ക്യാമറ.

പെട്ടെന്ന് തന്നെ ചാർജ് ചെയ്യാൻ ക്വിക് ചാർജിംഗ് സപ്പോർട്ടുള്ള സി ടൈപ്പ് ചാർജറാണ് മോട്ടോ റേസറിനുള്ളത്.2019-ൽ പുറത്തിറങ്ങിയ ഈ മോഡൽ ഇത് വരെ ഇന്ത്യൻ വിപണിയിൽ എത്തിയിട്ടില്ലെങ്കിലും, ഫെബ്രുവരി അവസാനത്തോടെ ഓൺലൈൻ വിപണിയിൽ ലഭ്യമാകും എന്നാണ് കരുതപ്പെടുന്നത്.ഏകദേശം 1,10,000 ആണ് പ്രതീക്ഷിക്കുന്ന വില.

Related posts

അറിയണം ആത്തി ചക്കയുടെ ഈ ഗുണഗണങ്ങൾ

SURYA Rajiv

വരുന്നു…. ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ “പ്രണാശ്”…

Sanoj Nair

ആയില്യ പുണ്യം തേടി ഭക്ത സഹസ്രങ്ങൾ.

SURYA Rajiv

Leave a Comment