Uncategorized

ലഹരി ഉപയോഗത്തിനെതിരെ വരുന്നു യോദ്ധാവായി ലാലേട്ടൻ ..….

banner

“നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്”…ലഹരി വസ്തുക്കളുടെ ഉപയോഗത്തിന് തടയിടാൻ തന്റെ പ്രശസ്തമായ ഈ ഡയലോഗുമായി മോഹൻലാൽ വീണ്ടും എത്തുകയാണ്

‘യോദ്ധാവ്’ എന്ന് പേരിട്ട കേരള പോലീസിന്റെ പുതിയ പ്രൊജക്റ്റാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജ് വഴി ഷെയർ ചെയ്തിരിക്കുന്നത്. ഒരു മൊബൈൽ ആപ്പ് വഴി ലഹരി വസ്തുക്കൾക്ക് തടയിടാനുള്ള പരിപാടിയാണിത്.

എന്നാൽ ലൂസിഫറിൽ മോഹൻലാൽ പോലീസുകാരന്റെ നെഞ്ചത്തു ചവിട്ടിയ രംഗത്തിനെതിരെ പോലീസുകാരുടെ ഒരു വിഭാഗം പ്രതിഷേധിച്ചതും ശ്രദ്ധേയമായിരുന്നു. അതേ ചിത്രത്തിൽ തന്നെ വളരെ പ്രാധാന്യത്തോടെ മോഹൻലാൽ അവതരിപ്പിച്ച ഒരു ഭാഗത്തിന്റെ തുടർച്ചയെന്നോണം ഇപ്പോൾ മോഹൻലാലിൻറെ മുഖം ഒരു വലിയ സാമൂഹിക വിപത്തിനെ കടിഞ്ഞാണിടാനും തയാറാവുന്നു എന്നതാവും ഈ പ്രൊജക്റ്റിലേക്ക് ജനശ്രദ്ധയാകർഷിക്കുന്നതും.

ലഹരി ഉപയോഗം കണ്ടെത്താനായാവും ആപ്പ് ഉപഗോഗിക്കുക. ലഹരി മാഫിയ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങൾക്ക് പൊലീസിന് കൈമാറാം ആപ്പിന്റെ ഉദ്ഘടനം മുഖ്യമന്ത്രി നിർവഹിക്കും

Related posts

നവരാത്രിക്കാലങ്ങൾക്ക് ഐശ്വര്യമേകാൻ ബൊമ്മക്കൊലു

SURYA Rajiv

നിത്യജീവിതത്തിൽ യോഗ എങ്ങനെ പ്രയോജനകരമാക്കാം ?

SURYA Rajiv

മാനസിക സംഘർഷം അകറ്റാൻ ഈ മന്ത്രം ജപിക്കൂ……

SURYA Rajiv

Leave a Comment