Articles

പുതിയ ലുക്കിൽ പുതിയ സാംസങ് ഗ്യാലക്‌സി ഫോണ്‍ പുറത്തിറങ്ങി…

banner

സാംസങ് എസ് സീരിസിന്റെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളില്‍ ഉൾപ്പെടുന്ന ഗ്യാലക്‌സി എസ്20, എസ് 20പ്ലസ്, എസ്20 അള്‍ട്രാ എന്നീ മോഡലുകൾ പുതിയ പതിപ്പുകൾ പുറത്തിറക്കിയിരിക്കുന്നു . ഈ മോഡലുകള്‍ക്കെല്ലാം തിലകക്കുറി ചാര്‍ത്തുന്നത് അവയുടെ 120 ഹെട്‌സ് ഡിസ്‌പ്ലേയാണ്. എല്ലാ മോഡലുകള്‍ക്കും കുറഞ്ഞത് 8 ജിബി റാമും 8കെ വിഡിയോ റെക്കോഡിങും ഉണ്ട്. മാര്‍ച്ച് 6 മുതല്‍ ഇവ വാങ്ങാം. ഇന്ത്യയിലും അധികം താമസിയാതെ എത്തും. ഇവ കൂടതാതെ, മടക്കാവുന്ന സ്‌ക്രീനുള്ള ഗ്യാലക്‌സി Z ഫ്‌ളിപും അവതരിപ്പിച്ചു.

എട്ടു കോറുകളുള്ള, 7എന്‍എം, 64-ബിറ്റ് പ്രോസസറാണ് എല്ലാ മോഡലുകള്‍ക്കും ഉള്ളത്. മുന്‍വര്‍ഷങ്ങളില്‍ സംഭവിച്ചതുപോലെ ഈ ഫോണുകളെല്ലാം ക്വാല്‍കമിന്റെ സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്പ് അല്ലെങ്കില്‍ സാംസങ്ങിന്റെ എക്‌സിനോസ് 990 എന്നിവയില്‍ ഒന്നായിരിക്കും ഉണ്ടാകുക. എക്‌സിനോസ് 990 സാംസങ് തന്നെ നിര്‍മ്മിക്കുന്നതാണ്. അതിന് സ്‌നാപ്ഡ്രാഗണ്‍ 865ന്റെ ഒപ്പം കരുത്തുണ്ടാകും. ഇന്ത്യയില്‍ എക്‌സിനോസ് 990 വച്ചുള്ള ഫോണുകളാകും ഇറങ്ങുക എന്നാണ് കേള്‍ക്കുന്നത്. ഈ ഫോണുകളെ ചാലകമാക്കുന്നത് ആന്‍ഡ്രോയിഡ് 10-കേന്ദ്രീകൃതമായി സാംസങ് തന്നെ നിര്‍മ്മിച്ച വണ്‍യുഐ (OneUI) ആണ്. ഒരേ യൂസര്‍ ഇന്റര്‍ഫെയ്‌സ് ആയിരിക്കും എല്ലാ മോഡലുകളിലും.

Related posts

തിരിച്ചുവരവിനൊരുങ്ങി ക്ലാസിക് ഫോണുകൾ : മോട്ടോ റേസറിന്റെ ആൻഡ്രോയിഡ് പതിപ്പ് ഉടൻ

Sanoj Nair

തിരുവാഭരണങ്ങൾ ചൊവ്വാഴ്ച പടിയിറങ്ങും ;ഒരു തീർത്ഥാടനകാലം കൂടി പരിസമാപ്തിയിലേക്ക്

Sanoj Nair

ആശാന്റെ ദുരവസ്ഥയും മനുഷ്യന്റെ ദുർഘടാവസ്ഥയും

admin

Leave a Comment