film

മരക്കാർ അത്ഭുതപെടുത്തുമെന്ന് മഞ്ജു വാരിയർ

banner

മോഹൻലാൽ- പ്രിയദർശൻ ടീമിൽ നിന്ന് വരുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അടുത്ത മാസം 26 നു ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോവുകയാണ്. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ടീസർ എന്നിവ ഇതിനോടകം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. അധികം വൈകാതെ തന്നെ ഈ ചിത്രത്തിന്റെ ട്രെയ്‌ലറും എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രശസ്ത സംവിധായകനും എഡിറ്ററുമായ അൽഫോൻസ് പുത്രനാണ് ഈ ചിത്രത്തിന്റെ ടീസറുകളും ട്രൈലെറുകളുമെല്ലാം എഡിറ്റ് ചെയ്യുന്നത്. വമ്പൻ താര നിരയണിനിരക്കുന്ന ഈ ചിത്രത്തിലെ ഓരോ താരങ്ങൾ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ ആശീർവാദ് സിനിമാസിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനെൽ വഴി പുറത്തു വന്നു തുടങ്ങി. ആദ്യം വന്ന വീഡിയോ നടൻ സിദ്ദിഖിന്റെ ഈ ചിത്രത്തെ കുറിച്ചുള്ള വാക്കുകൾ ആണെങ്കിൽ ഇപ്പോൾ എത്തിയിരിക്കുന്നത് പ്രശസ്ത നടി മഞ്ജു വാര്യരുടെ വാക്കുകളാണ്.

ചെറുപ്പം മുതൽ തന്റെ ജീവിതം വളരെ കളർഫുൾ ആക്കി മാറ്റിയ ചിത്രങ്ങൾ സമ്മാനിച്ച ടീമാണ് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടെന്നും അവരുടെ ചിത്രം, കിലുക്കം, കാലാപാനി പോലത്തെ സിനിമകൾ അത്രയധികം നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും മഞ്ജു വാര്യർ പറയുന്നു. ആ കൂട്ടുകെട്ടിൽ ഒരുങ്ങിയ, ഇൻഡസ്ട്രി ഹിറ്റായി മാറിയ ചന്ദ്രലേഖയിൽ അഭിനയിക്കാൻ അന്ന് അവസരം വന്നെങ്കിലും അത് ചെയ്യാൻ കഴിഞ്ഞില്ല എന്നും എന്നാൽ ആ സങ്കടം മരക്കാർ എന്ന അവരുടെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞപ്പോൾ മാറി എന്നും മഞ്ജു പറയുന്നു.

Related posts

നകുലനും ഗംഗയും വീണ്ടും ഒന്നാകുന്നു

SURYA Rajiv

അഞ്ചാം പാതിര: അഞ്ച് പാതിരാക്കൊലപാതകങ്ങളുടെ കഥ,നർമത്തിൽ നിന്നും ത്രില്ലറിലേക്കുള്ള മിഥുൻ മാനുവൽ തോമസിന്റെ ചുവടുമാറ്റം.

SURYA Rajiv

വരുന്നു ബ്രഹ്മാണ്ഡ ചിത്രവുമായി വീണ്ടും രാജമൗലി

Sanoj Nair

Leave a Comment