Uncategorized

മോഹൻലാൽ -സന്തോഷ് ശിവൻ-എ ആർ റഹ്മാൻ ഒന്നിക്കുന്ന കലിയുഗം

banner

മോഹൻലാലിനെ നായകനാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രമൊരുക്കാനുള്ള പ്രാരംഭഘട്ട ജോലിയിലേക്ക് കടക്കുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ .കലിയുഗം എന്നാണ് ചിത്രത്തിന്റെ പേര്. ഗോകുലം ഗോപാലൻ ആയിരിക്കും ചിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിനുവേണ്ടി വിശ്വ സംഗീതം ഒരുക്കുന്നത് എ ആർ റഹ്‌മാനായിരിക്കും എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ് പോയിന്റ് .

ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച ടെക്നീഷ്യന്മാരെ അണിനിരത്തിയാണ് സന്തോഷശിവൻ കലിയുഗത്തിന് തിരഭാഷ്യം ചമയ്ക്കുന്നത് . ആക്ഷനും വിഷ്വൽ ഗ്രാഫിക്സിനുമൊക്കെ പ്രാധാന്യമുള്ള ചിത്രത്തിൽ വമ്പൻ താരനിരതന്നെയുണ്ടാകും എന്നാണ് സൂചനകൾ .മലയാളത്തിനു പുറമേ ഇതര ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും .

മോഹൻലാലിന്റെ നിരവധി സിനിമകളിൽ ഛായാഗ്രഹകനായി സന്തോഷ് ശിവൻ പ്രവർത്തിച്ചിരുന്നു. എന്നാൽ ആദ്യമായാണ് മോഹൻലാലിനെ നായകനാക്കി സന്തോഷ് ശിവൻ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. അതിനാൽ തന്നെ ഈ സ്വപ്നസിനിമയ്ക്ക് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

..മോഹൻലാലിന്റെ നിരവധി സിനിമകളിൽ ഛായാഗ്രഹകനായി സന്തോഷ് ശിവൻ പ്രവർത്തിച്ചിരുന്നു. എന്നാൽ ആദ്യമായാണ് മോഹൻലാലിനെ നായകനാക്കി സന്തോഷ് ശിവൻ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. അതിനാൽ തന്നെ ഈ സ്വപ്നസിനിമയ്ക്ക് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Related posts

വീട്ടിൽ നിലവിളക്കുകത്തി കേണ്ടത് എപ്പോഴെല്ലാം..

SURYA Rajiv

സദ്ചിന്ത ഭാഗം 11 രോഗങ്ങളെ നമ്മുക്ക് തന്നെ അകറ്റിനിറുത്താം

SURYA Rajiv

അവതാരകയും ഗായികയുമായ ജാഗീ ജോൺ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ

SURYA Rajiv

Leave a Comment