film

ത്രസിപ്പിക്കുന്ന കമാൻഡോ വേഷം ;റിപ്പബ്ലിക്ക് ദിനത്തിൽ പുതിയ പ്രോജക്ടിന്റെ സസ്പെൻസ് പൊട്ടിക്കാനൊരുങ്ങി പൃഥ്വിരാജ്

banner

റിപ്പബ്ലിക്ക് ദിനത്തിൽ തന്റെ ആരാധകർക്ക് മറ്റൊരു സസ്പെൻസ് നൽകാനുള്ള ഒരുക്കത്തിലാണ് നടനും സംവിധായകനുമായ പൃഥ്‌വിരാജ് . ഒരു യുദ്ധകഥയുമായിട്ടാണ് പൃഥ്വി ഇത്തവണ എത്തുന്നത്. ഇതേക്കുറിച്ച് പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ അറിയിച്ചിരിക്കുന്നത്‌.രാജ്യം കണ്ട എറ്റവും വലിയ ചാരവൃത്തിയുടെ കഥയുമായാണ് പുതിയ ചിത്രം ഒരുങ്ങുന്നത് . സിനിമയെക്കുറിച്ചുളള മറ്റ് വിവരങ്ങള്‍ റിപ്പബ്ലിക്ക് ദിനമായ നാളെയാണ് അണിയറക്കാര്‍ പുറത്തുവിടുക. ജനുവരി 26 രാവിലെ പത്ത് മണിക്കാണ് പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.

1947ലെ കാശ്മീര്‍ യുദ്ധത്തിന് ശേഷമുണ്ടായ രണ്ട് യുദ്ധങ്ങളും തോറ്റ ഐഎസ്‌ഐ മൂന്നാമതും ആക്രമണത്തിനൊരുങ്ങുന്നു, ഇന്ത്യന്‍ ഇന്റലിജന്‍സ് നേത്വത്വത്തില്‍ ഇവരുടെ പടപ്പുറപ്പാട് മണത്തറിയുന്നു. അയല്‍ക്കാരുമായി നാലാമതൊരു യുദ്ധമല്ല മറുപടി എന്നവരറിയുന്നു. ഇവരെ തടുക്കാന്‍ റോയുടെ ഉത്തരേന്ത്യന്‍, വടക്ക് കിഴക്ക് സന്നാഹത്തിന് പോലും കഴിയാതെ വരുന്ന സാഹചര്യത്തില്‍ അടുത്തതെന്തെന്ന ചോദ്യം ഉയരുന്നു. ഇന്ത്യയുടെ എറ്റവും മികച്ച കൗണ്ടര്‍ ഇന്‍സര്‍ജന്‍സി കമാന്‍ഡോയുടെ നേതൃത്വത്തില്‍ റോയുടെ ദക്ഷിണേന്ത്യന്‍ വിഭാഗം ഒരു സംഘത്തെ നിയോഗിക്കുന്നു.

സാറ്റലൈറ്റുകളും ഡിജിറ്റല്‍ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് യുദ്ധം നേരിട്ടവരുടെ കഥയാണ് സിനിമയുടെ ഇതിവൃത്തമെന്ന് സൂചനയുണ്ട് . പൃഥ്വിരാജിനൊപ്പം ടൊവിനോ തോമസും ചിത്രത്തിലുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ ചിത്രം ഒരുക്കുന്നത് രതീഷ് അമ്പാട്ടാണ് എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമുണ്ട് ….

Related posts

സസ്പെൻസ് നിറയുന്ന ഫോറൻസിക്കിന്റെ ട്രെയ്‌ലർ വൈറലാകുന്നു …

Sanoj Nair

അവാർഡ് വേദിയിൽ പൃഥ്‌വിരാജിനെ കുറിച്ച് വെട്ടി തുറന്ന് മോഹൻലാൽ ….

Sanoj Nair

നകുലനും ഗംഗയും വീണ്ടും ഒന്നാകുന്നു

SURYA Rajiv

Leave a Comment