film

68 ലും മമ്മൂട്ടി കൊലമാസ്സ് തന്നെ ;ഷൈലോക്കിന്റെ ആദ്യ റിവ്യൂ പുറത്ത്‌

banner

സംവിധായകൻ അജയ് വാസുദേവും മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിച്ചാൽ അത് മാസ്സ് പടം തന്നെയാകും എന്നുള്ള പ്രേക്ഷക പ്രവചനം വെറുതേയായില്ല .തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച മാസ് ഡയലോഗുകളും പവർ പാക്ക് ആക്ഷൻ രംഗങ്ങളുമായി “ഷൈലോക്ക് -ദി മണി ലെൻഡർ “ആരാധകരെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിച്ചു എന്ന് തന്നെയാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

68 വയസ്സിലും ആക്ഷൻ രംഗങ്ങൾ ചുറുചുറുക്കോടെ ചെയ്ത മമ്മൂട്ടി വീണ്ടും ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് .ഒപ്പം ചിത്രത്തിലെ മാസ്സ് ഡയലോഗുകളും ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. രാ​ജാ​ധി​രാ​ജ​യ്ക്കും​ ​മാ​സ്റ്റ​ർ​ ​പീ​സി​നും​ ​ശേ​ഷം​ ​ മമ്മൂട്ടിയും അ​ജ​യ് ​വാ​സു​ദേ​വും ഒരുമിച്ച് ചിത്രമാണിത്. ഇവര്‍ ഇരുവരും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ത്തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലാണ് തങ്ങളുടെ വരവെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു.

ഷൈലോക്ക് എന്ന പേരിന് പിന്നിലെ സംശയങ്ങള്‍ ഉന്നയിച്ചും ആരാധകരെത്തിയിരുന്നു. കഴുത്തറപ്പന്‍ പലിശക്കാരനായതിനാലാണ് ഈ പേര് നല്‍കിയതെന്നും ഷേക്‌സ്പിയറിന്റെ ഷൈലോക്കുമായി ചിത്രത്തിന് ബന്ധമൊന്നുമില്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളായ രാജ് കിരണ്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറുകയാണ്. മീനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അടിയും ഇടിയും ആക്ഷനുമൊക്കെയായി പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനുള്ള ചേരുവകളെല്ലാം ചിത്രത്തിലുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. തിയേറ്ററുകളിലേക്കെത്തിയ ഷൈലോക്കിന്റെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത് .

Related posts

ഓര്‍മകളുടെ ഗോപിക്കുറി

SURYA Rajiv

മാസ്റ്ററിന്റെ മൂന്നാം പോസ്റ്റർ ഇടിവെട്ട് ;ദളപതിയും മക്കൾസെൽവനും നേർക്കുനേർ !

Sanoj Nair

മരക്കാർ അത്ഭുതപെടുത്തുമെന്ന് മഞ്ജു വാരിയർ

Sanoj Nair

Leave a Comment